#Mohanlal | ‘മലയാള സിനിമയെ തകർക്കരുത്, വളരെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത ഇൻഡസ്ടറിയാണ്’ - മോഹൻലാൽ

#Mohanlal | ‘മലയാള സിനിമയെ തകർക്കരുത്, വളരെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത ഇൻഡസ്ടറിയാണ്’ - മോഹൻലാൽ
Aug 31, 2024 02:40 PM | By VIPIN P V

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. അമ്മ എന്നത് ഒരു കുടുംബം പോലെയാണ്.

ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് അമ്മ. അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്.

എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറ‌ഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.

ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ അമ്മ നടത്തിവരുന്നു. എല്ലാവരുമായി ആലോചിച്ചാണ് അമ്മയിൽ നിന്നും മാറിയത്.

ഇത് ഒരു ഇൻഡസ്ടറി തകർന്നുപോകുന്ന കാര്യമാണ്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ടറിയാണ് മലയാളം സിനിമ. കുറ്റം ചെയ്തുവെന്ന് പറയുന്നവർ ശിക്ഷിക്കപ്പെടും.

അവർക്ക് പിറകിൽ പൊലീസ് ഉണ്ട്. പതിനായിര കണക്കിന് ആളുകൾ പണിയെടുക്കുന്ന സംഘടനയാണ് മലയാളം സിനിമ ഇൻഡസ്ടറി അതിനെ തകർക്കരുത്. കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടും.

ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല എനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം ഇടവേളകളില്ലത്ത ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യം ഇനിയും ഉണ്ടാകുമെന്ന് കെ സി എൽ വേദിയിൽ നടൻ മോഹൻലാൽ.

ക്രിക്കറ്റ് കളിപോലെതന്നെ വാശിയേറിയതായിരുന്നു കേരള ക്രിക്കറ്റ് ലീഗ് കളിക്കാരുടെ ലേലം.170 കളിക്കാരായിരുന്നു ലേലത്തിൽ തെരെഞ്ഞെടുത്തത്. ജൂനിയർ ആയ കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തി എല്ലാവര്ക്കും അവസരം നൽകും.

പാടത്തും പറമ്പിലും ഓല മടലുമായി ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്. ഇതൊക്കെ കേട്ടാൽ ക്രിക്കറ്റ് കളിയിലെ തുടക്കക്കാർക്ക് ഇന്ന് അത്ഭുതമായിരിക്കും.

ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാംസൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാൻ എത്തുന്നത്. ഇന്ന് ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്നത്.

മിന്നുമണി, ആശാ ശോഭന, സജിന സജീവൻ തുടങ്ങിയ വനിതാ താരങ്ങളായ മിടുക്കികളാണ് ഇന്ത്യക്കായി കളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന് എല്ലാ ആശംസകളും. അപ്പൊ എങ്ങനാ നമ്മൾ ഒരുമിച്ച് കളിക്കാൻ ഇറങ്ങുകയല്ലേ എന്നും അദ്ദേഹം പറഞ്ഞു.

#destroy #Malayalam #cinema #industry #nurtured #very #hard #Mohanlal

Next TV

Related Stories
#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

Nov 26, 2024 04:48 PM

#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

നാ​ഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. ​തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. വലിയ അവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്ന...

Read More >>
#kavyamadhavan | കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

Nov 26, 2024 03:59 PM

#kavyamadhavan | കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. പുലർച്ചെയാണ് വിവാഹം കഴിക്കാൻ പോവുകയാണെന്നും കാവ്യയാണ് വധുവെന്നുമുള്ള വിവരം നടൻ പരസ്യമാക്കിയത്....

Read More >>
#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

Nov 26, 2024 03:44 PM

#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

വിദേശ ഭാഷകളില്‍ ഇത്തരം രംഗങ്ങള്‍ സാധാരണയാണെന്നും ഇത്തരം ചര്‍ച്ചകള്‍ അവിടെ നടക്കുന്നില്ലെന്നും ദിവ്യ പ്രഭ...

Read More >>
#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്

Nov 25, 2024 09:53 PM

#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു' - മഞ്ജു പത്രോസ്

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു...

Read More >>
#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

Nov 25, 2024 07:17 PM

#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി...

Read More >>
Top Stories

News Roundup