ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്ത് വിടണമെന്ന് നടൻ ലാലു അലക്‌സ്. അമ്മ സംഘടനയിലെ പ്രശ്‌നങ്ങൾ ശരിയയായി പറയാൻ റിപ്പോർട്ട് പൂർണമായും പുറത്ത് വിടണം.
ഉള്ളടക്കം ശരിയായി മനസിലാക്കണം. വിവരങ്ങൾ പുഴ്ത്തിവെക്കുന്നത് ശരിയല്ലെന്നും ലാലു അലക്‌സ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്.
അതേസമയം കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്.
ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നടി 2013 തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെനനാണ് പരാതി.
ആദ്യം നടന്‍റെ പേര് വെളിപ്പെടുത്താതിരുന്ന നടി ഇന്നലെ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പേര് വെളിപ്പെടുത്തി.
ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലും ജയസൂര്യയണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തി. നടിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് കരമന പൊലീസ് കേസെടുക്കുന്നത്.
കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറുന്നത്. തൊടുപുഴയിലെ കേസും നിലവിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്.
#say #who #good #understands #content #properly #LaluAlex