ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ''പൂക്കാലം വരവായി'' 500 ൻെറ നിറവിൽ

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ''പൂക്കാലം വരവായി''  500 ൻെറ നിറവിൽ
Oct 4, 2021 09:49 PM | By Truevision Admin

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുകയാണിപ്പോൾ.

ആദ്യ കാഴ്ച മുതൽ വിദ്വേഷത്തിൻെറ മുള്ളമ്പുമായി പരസ്പരം പോരടിക്കുകയും പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വരികയും ശേഷം പരസ്പരം മനസ്സിലാക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് പൂക്കാലം വരവായി അവതരിപ്പിക്കുന്നത്.

മൃദുല വിജയിയും അരുൺ ജി രാഘവനുമാണ് കേന്ദ്രകഥാപാത്രങ്ങളായ അഭിമന്യുവും സംയുക്തയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നുമുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പൂക്കാലം വരവായി.

രസകരമായ കഥയും കഥാപാത്രങ്ങളുമാണ് ഈ സീരിയലിന്റെ പ്രധാന ആകർഷണങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി മിക്കപ്പോഴും സംവദിക്കുന്നവരാണ് അരുണും മൃദുലയും.

പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് അരുണും മൃദുലയും പരമ്പരയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നായകൻെറയും നായികയുടെയും ചിത്രം പ്രിന്റ് ചെയ്ത കേക്ക് മുറിക്കുന്ന ചടങ്ങിൻെറ ഒരു ഹ്രസ്വ വീഡിയോ മൃദുല പങ്കുവച്ചിട്ടുണ്ട്. പരസ്പരം മധുരം പങ്കുവയ്ക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സീ കേരളത്തിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറുമണിക്ക് ടെലികാസ്റ്റ് ചെയുന്ന പൂക്കാലം വരവായി പരമ്പരയിൽ ആരതി സോജൻ, നിരഞ്ജൻ ശ്രീനാഥ്, സോണിയ ബൈജു, രേഖ രതീഷ്, മനീഷ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'' Pookkalam Varavai '' in the 500's

Next TV

Related Stories
'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

Jul 15, 2025 09:21 AM

'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് 'അനന്തന്‍ കാട്' സിനിമ എന്ന് പറയുകയാണ്...

Read More >>
ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

Jul 13, 2025 02:28 PM

ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാൽ...

Read More >>
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall