ഷൈൻ ടോം ചാക്കോ വിജയ്ക്കൊപ്പം

ഷൈൻ ടോം ചാക്കോ വിജയ്ക്കൊപ്പം
Oct 4, 2021 09:49 PM | By Truevision Admin

വിജയ്‌യെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മലയാളി താരം ഷൈൻ ടോം ചാക്കോയും. ഷൈൻ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. മലയാളി നടി അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്.

മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചനകള്‍. നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ശിവകാര്‍ത്തികേയനെ നായകനായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Shine with Tom Chacko Vijay

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-