വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ പൃഥ്വിരാജ്. 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ സാഹിർ, ജോജു ജോർജ്, മഞ്ജു വാര്യർ, നവ്യാ നായർ, തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.
തമിഴ് സിനിമാ രംഗത്ത് നിന്ന് ധനുഷ്, കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു.
സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ നൽകിയപ്പോൾ വിക്രം 20 ലക്ഷമാണ് നൽകിയത്. തമിഴ്‌നാട് ഗവൺമെൻ്റിൻ്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.
കന്നഡ സിനിമാ രംഗത്ത് നിന്ന് പ്രഭാസ് രണ്ട് കോടി രൂപയും, അല്ലു അർജുൻ 25 ലക്ഷവും, ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും, രശ്മിക മന്ദാന പത്ത് ലക്ഷവും നൽകിയിരുന്നു.
#Wayanad #Tragedy #Prithviraj #donates #lakh #ChiefMinister #relieffund

































