(moviemax.in) സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് സിൽക് സ്മിത.
ഒരു കാലത്തെ താരറാണിയായിരുന്ന സിൽക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളിൽ ആഘോഷിക്കപ്പെട്ടെങ്കിലുംസിൽക് സ്മിതയ്ക്ക് പൊതുസമൂഹത്തിൽ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല.
മലയാളത്തിൽ നിരവധി സിനിമകളിൽ സിൽക് സ്മിത അഭിനയിച്ചിട്ടുണ്ട്. സിൽക് സ്മിതയെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിൽക് സ്മിത അഭിനയിച്ച ഒരു സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ചതിന്റെ ഓർമകളാണ് ലാൽ ജോസ് പങ്കുവെച്ചത്.
ഞാൻ എന്റെ കരിയറിൽ കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണലായ നടി ആരാണെന്ന് ചോദിച്ചാൽ അത് സിൽക് സ്മിതയാണ്. രാവിലെ 9 മണിക്കാണ് ഷൂട്ട് എന്ന് പറഞ്ഞാൽ വിത്ത് മേക്കപ്പും കോസ്റ്റ്യൂമോടെയും സെറ്റിലുണ്ടാവും. അവർ കാരണം വൈകിയില്ല.
വളരെ ഇന്റലിജന്റായ സ്ത്രീയാണ്. അവരുടെ ഡയലോഗ് പഠിപ്പിച്ച് കൊടുക്കേണ്ടതും സീൻ എപ്പോൾ എടുക്കണമെന്ന് തീരുമാനിക്കുന്നതൊക്കെ അസോസിയേറ്റ് ഡയറക്ടറാണെന്ന് അവർക്ക് അറിയാം.
വന്നയുടനെ തന്നെ അസോസിയേറ്റ് യാരിങ്കേ എന്ന് ചോദിക്കും. നമ്മൾ ഉൾപ്പുളകത്തോടെ അവരുടെ മുന്നിൽ പോയി നിൽക്കും. പേരെന്താണെന്ന് ചോദിക്കും. അവർക്ക് ഒരു ഇൻഹിബഷനുമില്ല.
ലാൽ, ഈ ശരീരം ഈ കളറേ അല്ല. ഞാൻ നന്നായി കറുത്തിട്ടാണ്. ഇതെല്ലാം പൗഡറും പാഡുമാണ്. ഈ കളറിലെത്താൻ മൂന്ന് മണിക്കൂർ എടുക്കും. അതുകാെണ്ട് എപ്പോഴാണ് ഷൂട്ടിംഗ് എന്ന് നേരത്തെ പറയണം. അതിന് മൂന്ന് മണിക്കൂർ മുമ്പ് മേക്കപ്പ് തുടങ്ങണം.
ഇവർക്കെപ്പോഴും ഇറക്കിയുടുത്ത മുണ്ടും, കയറ്റി കെട്ടുന്ന ബ്ലൗസുമൊക്കെയായിരിക്കും. മധ്യഭാഗം ഫുൾ ടെെം എക്സ്പോസ്ഡ് ആയിരിക്കും. അവിടെയൊക്കെ നന്നായി പൗഡർ ചെയ്യണം.
പാൻ കേക്ക് ഉപയോഗിക്കണം. മാത്രമല്ല ഉപയോഗിക്കുന്ന പാൻ കേക്ക്, ചൂടത്ത് ഇരുന്നാൽ ഉരുകും. വിയർക്കാൻ പാടില്ല. അതുകൊണ്ടാണ് കൃത്യ സമയം പറയണമെന്ന് ആവശ്യപ്പെടുന്നത്. അന്ന് കാരവാനും എസിയുമില്ല.
ഒന്നോ രണ്ടോ ദിവസം കൊണ്ട് ഞങ്ങൾ അടുപ്പമായി. സെറ്റിൽ വരുമ്പോൾ ലാൽ എന്ന വിളി വരും. എല്ലാവർക്കും എന്നോട് കുശുമ്പാണ്. കാരണം അവർക്ക് വേറെ ആരോടും സംസാരമൊന്നും ഇല്ല. നേരെ വന്ന് എന്നെ വിളിക്കും. ഡയലോഗ് പഠിക്കും.
കൈയിലുള്ള ഫാൻ ദേഹത്തും മുഖത്തും അടിക്കും. എല്ലാവരോടും ഗുഡ് മോണിംഗ് പറയും. പിന്നെ ആരുമായും ബന്ധമില്ല. ഇത്രയും പ്രൊഫഷണലും ശാന്തവുമായ ആൾ വയലന്റായാൽ കുഴപ്പമാണെന്ന് മുൻപരിചയത്തിലൂടെ അറിയാവുന്ന ഞാൻ അവരുടെ കാര്യങ്ങളെല്ലാം കൃത്യമായി പ്ലാൻ ചെയ്തു.
എന്നാൽ ഒരു ദിവസം സിൽക് സ്മിതയോട് താൻ ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് ലാൽ ജോസ് ഓർത്തു. അവർ താജിലാണ് അന്ന് താമസിക്കുന്നത്.
ഷൂട്ടിംഗ് സമയം മാറ്റിയ വിവരം സ്മിതയെ അറിയിക്കാനായില്ല. ഇതിന്റെ പേരിലാണ് സിൽക് സ്മിത ദേഷ്യപ്പെട്ടതെന്നും ലാൽ ജോസ് ഓർത്തു.
#laljose #once #shared #experience #siksmitha #praised #professionalism