#anjukurian | മുഖക്കുരു കാരണം അവസരം നഷ്ടമായി, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടു; തുറന്നു പറഞ്ഞ് അഞ്ജു

#anjukurian | മുഖക്കുരു കാരണം അവസരം നഷ്ടമായി, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടു; തുറന്നു പറഞ്ഞ് അഞ്ജു
Aug 6, 2024 09:29 AM | By Jain Rosviya

(moviemax.in)മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍.

തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍.

നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്.

ഈയ്യടുത്തായി മേപ്പടിയാന്‍, അബ്രഹാം ഓസ്ലര്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് അഞ്ജുവിന്. തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു.

അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ചില മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജു.

മുഖക്കുരു കാരണം തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ അതേ മുഖക്കുരു കാരണമാണ് തനിക്ക് ഞാന്‍ പ്രകാശില്‍ അവസരം ലഭിക്കുന്നതെന്നാണ് അഞ്ജു പറയുന്നത്.

''ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഞാന്‍ ആദ്യം യാത്ര ചെയ്തത് വയനാട്ടിലേക്കായിരുന്നു. ആ സമയത്താണ് മേപ്പടിയാനിലേക്ക് വിളിച്ചത്. അവരെന്നെ വിളിച്ച് ആദ്യം ചോദിച്ചത് മുഖക്കുരു ഉണ്ടോ എന്നാണ്. ഉണ്ട് കുഴപ്പമാണോ? എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

അല്ലല്ല, അതാണ് വേണ്ടത് എന്നായിരുന്നു മറുപടി. ഞാന്‍ പ്രകാശനിലെ ശ്രുതിയും കാഴ്ചയില്‍ നമ്മുടേതായ കുറവുകളെ എല്ലാം ഉള്‍ക്കൊള്ളുന്ന കഥാപാത്രമായിരുന്നു.

മുഖക്കുരു കാരണം പരിഗണിച്ച രണ്ട് സിനിമകളായിരുന്നു ഇത് രണ്ടും. കരിയറിന്റെ തുടക്കത്തില്‍ ഇതേ കാരണം കൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്.'' എന്നാണ് അഞ്ജു പറയുന്നത്.

''ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. പല സിനിമകളുടേയും ഓഡിഷനു പോയപ്പോള്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ഓഡിഷനു പോകുമ്പോള്‍ എന്തായാലും കിട്ടില്ലെന്നു മനസ്സില്‍ ഉറപ്പിച്ചാണു പോകുന്നത്.

പുതിയ ആളുകളുടെ സിനിമയില്‍ പോലും അവസരം കിട്ടുന്നില്ല. പിന്നെങ്ങനെ ഇത്രയും വലിയൊരു ടീമിലേക്ക് എന്നെ എടുക്കും എന്നൊക്കെ കരുതി. അവസാനത്തെ ശ്രമം എന്ന് മനസ്സില്‍ ഉറപ്പിച്ചാണ് പോയത്. ഇതുകൂടി കിട്ടിയില്ലെങ്കില്‍ പഠിച്ച പണിക്ക് പോകാം എന്നായിരുന്നു മനസ്സില്‍'' എന്നും അഞ്ജു പറയുന്നു.

സിനിമയില്‍ ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന്‍ അനു കുര്യന്‍ എംആര്‍എഫില്‍ മനേജര്‍ ആയിരുന്നു.

റിട്ടയേഡ് ആയി. അമ്മ സുജ ഹൗസ് വൈഫ് ആണ്. ചേട്ടന്‍ മാത്യു കുര്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍. ചേട്ടന്‍ വിവാഹിതനാണ്. എമി എന്നാണ് ഭാര്യയുടെ പേര്.

ചേച്ചിയും സോഫ്റ്റ് വെയര്‍ എന്‍ജീനയറാണ്. അവര്‍ക്കൊരു മകളുണ്ട്, ഏരീസ്. മുന്നു പേരും കാനഡയിലാണെന്നും താരം പറയുന്നു.

വീട്ടുകാരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. പഠിത്തം കഴിഞ്ഞ സമയത്ത് ഞാന്‍ ചെന്നൈയില്‍ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു കയറിയിരുന്നു. ജോലിയോടൊപ്പം സിനിമ കൊണ്ടു പോകാനായിരുന്നു ആദ്യം അവര്‍ പറഞ്ഞത്.

പക്ഷെ ജോലി വേണ്ടെന്നു വച്ചപ്പോഴും അവര്‍ ഒപ്പം നിന്നു. ഇപ്പോഴും എന്റെ സിനിമ അനൗണ്‍സ് ചെയ്യുകയോ ഞാന്‍ അഭിനയിച്ച ഒരു പരസ്യം വരികയോ ചെയ്താല്‍ അച്ഛനാണ് എല്ലാവര്‍ക്കും അത് അയച്ചു കൊടുക്കുന്നത്.

എന്നേക്കാള്‍ എക്സൈറ്റ്മെന്റാണ്അവര്‍ക്കൊക്കെ എന്നും അഞ്ജു പറയുന്നു.

#anjukurian #says #she #lost #roles #because #not #having#good #looks

Next TV

Related Stories
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-