#CheckMate | വേറിട്ട വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും; ത്രില്ലർ മോഡിൽ 'ചെക്ക് മേറ്റ്' ട്രെയിലർ

#CheckMate | വേറിട്ട വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും; ത്രില്ലർ മോഡിൽ 'ചെക്ക് മേറ്റ്' ട്രെയിലർ
Aug 5, 2024 10:18 PM | By VIPIN P V

ശ്രദ്ധനേടി മലയാള ചലച്ചിത്രം 'ചെക്ക് മേറ്റ്' ട്രെയിലർ. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്.

അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഒരു മൈൻഡ് ​ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്.

സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തുള്ളൊരു ഫാർമ്മ കമ്പനിയുടെ ഉടമയായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.

പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്.

ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ.

സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വ്യത്യസ്തമായ ട്രെയിലറും മികച്ചൊരു സിനിമയ്ക്കായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഈ മാസം എട്ടിനാണ് സിനിമയുടെ റിലീസ്.

#AnoopMenon #Lal #separate #disguises #CheckMate #trailer #thrillermode

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
Top Stories