മറ്റ് പല ഇൻഡസ്ട്രികളും പുതിയ താരങ്ങൾ വാഴാൻ തുടങ്ങിയെങ്കിലും ഇന്നും മലയാളികൾക്കും മലയാള സിനിമയ്ക്കും മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞെ മറ്റാരുമുള്ളു. അവരുടെ സിംഹാസനത്തിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും മലയാള സിനിമപ്രേമികൾക്ക് കഴിയാറില്ല.
അതുപോലെ അന്ന് ഇന്നും ഫാൻ ഫൈറ്റ് പോലും മോഹൻലാൽ-മമ്മൂട്ടി എന്നിങ്ങനെ ചേരി തിരിഞ്ഞ് മാത്രമാണ്. അത്രത്തോളം മലയാളികളുടെ മനസിൽ വേരുറച്ച് പോയ പ്രതിഭകളാണ് ഇരുവരും.
മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ നിരവധി തവണ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുള്ളയാളാണ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ മണക്കാട്. ഇപ്പോഴിതാ ഇരുവർക്കും ഒപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജൻ മണക്കാട് പങ്കുവെച്ചിരിക്കുകയാണ്.
ഭയമില്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നത് മോഹൻലാൽ സിനിമകളുടെ സെറ്റിലാണെന്നാണ് രാജൻ പറയുന്നത്. എഴുപത്തിമൂന്ന് വയസിലും ഗ്ലാമർ കൊണ്ട് അടക്കം അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. അടുത്തിടെ എറണാകുളത്ത് ഒരു സെറ്റിൽ ഞാൻ പോയപ്പോൾ ബാദുഷ എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. അന്ന് അവിടെ വെച്ച് എന്തുണ്ട് വിശേഷം എന്നൊക്കെ കുറച്ച് ഗൗരവത്തിൽ എന്നോട് ചോദിച്ചിരുന്നു.
കുറച്ച് ഗൗരവമുണ്ടെന്നല്ലാതെ വേറൊന്നും നമുക്ക് പുള്ളിയെ കുറിച്ച് പറയാനില്ല. അടുത്തിടെയായി അദ്ദേഹം യങ് ജനറേഷന് കുറച്ച് കൂടി പ്രാധാന്യം കൊടുക്കുന്നുണ്ട്. സബ്ജക്ടുമായി വരുമ്പോൾ പുതിയ തലമുറയ്ക്ക് മമ്മൂക്ക ചാൻസ് കൊടുക്കുന്നുണ്ട്. അത് സമ്മതിക്കണം. പ്രൊഡക്ഷൻ കൺട്രോളർ എന്ന രീതിയിൽ എനിക്ക് താൽപര്യം മോഹൻലാലിന്റെ സെറ്റാണ്.
കാരണം അദ്ദേഹത്തിന്റെ അടുത്ത് ധൈര്യമായി പോകാനും എന്തെങ്കിലും ചോദിക്കാനും പറ്റും. മറ്റുള്ള സെറ്റുകളിലേതുപോലെ ഭയം ഉള്ളിലുണ്ടാവില്ല. പക്ഷെ മമ്മൂക്ക എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ. ഒന്നും പറയില്ലായിരിക്കാം... പക്ഷെ ഭയം ഉള്ളിൽ കിടക്കുന്നതുകൊണ്ട് അപ്രോച്ച് ചെയ്യുന്നത് അതിന് അനുസരിച്ചാകും. കാം ആന്റ് ക്വയറ്റും ഡിസിപ്ലിൻഡുമായിട്ടുള്ള സെറ്റ് മലയാള സിനിമയിൽ സത്യേട്ടന്റേതാണ് (സത്യൻ അന്തിക്കാട്).
കാരണം അദ്ദേഹത്തിന്റെ അടുത്ത് ധൈര്യമായി പോകാനും എന്തെങ്കിലും ചോദിക്കാനും പറ്റും. മറ്റുള്ള സെറ്റുകളിലേതുപോലെ ഭയം ഉള്ളിലുണ്ടാവില്ല. പക്ഷെ മമ്മൂക്ക എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ. ഒന്നും പറയില്ലായിരിക്കാം... പക്ഷെ ഭയം ഉള്ളിൽ കിടക്കുന്നതുകൊണ്ട് അപ്രോച്ച് ചെയ്യുന്നത് അതിന് അനുസരിച്ചാകും. കാം ആന്റ് ക്വയറ്റും ഡിസിപ്ലിൻഡുമായിട്ടുള്ള സെറ്റ് മലയാള സിനിമയിൽ സത്യേട്ടന്റേതാണ് (സത്യൻ അന്തിക്കാട്).
റിസ്ക്കി സംഭവങ്ങൾ വരുമ്പോൾ മാസ്റ്റർ തന്നെ പറയും ചെയ്യേണ്ടെന്ന്. മമ്മൂക്കയുടെ ഫൈറ്റ് സീനിൽ കൂടുതൽ ഡ്യൂപ്പാണ്. ക്ലോസ് ഷോട്ടിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും രാജൻ മണക്കാട് പറയുന്നു. ഫൈറ്റിനോട് മോഹൻലാലിനുള്ള താൽപര്യം മുകേഷ് അടക്കമുള്ളവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മലയാള സിനിമയിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ ആക്ഷൻ സീനുകളിലൂടെ വലിയ ശ്രദ്ധ നേടിയ നടനുമാണ് മോഹൻലാൽ.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും ആക്ഷൻ സീൻ ചെയ്യുന്നതിന് മുമ്പ് എപ്പോഴും ഓർക്കുന്നതും ത്യാഗരാജൻ മാസ്റ്ററെയാണെന്ന് മോഹൻലാൽ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും ആക്ഷൻ കൊറിയോഗ്രാഫി ചെയ്തത് ത്യാഗരാജൻ മാസ്റ്ററായിരുന്നു.
പണ്ട് റസലിങ് ടീമിൽ ഉണ്ടായിരുന്നതെല്ലാം തന്റെ ആക്ഷനെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്നും ഏത് സിനിമയിലും ആക്ഷൻ ചെയ്യുന്നതിന് മുമ്പ് താൻ ത്യാഗരാജൻ മാസ്റ്ററെ ഓർക്കാറുണ്ടെന്നുമാണ് മോഹൻലാൽ പറയാറുള്ളത്. എന്നാൽ ഇപ്പോഴും മോഹൻലാലിന്റെ സ്റ്റണ്ട് സീനുകളെ പരിഹസിച്ച് ട്രോളുകൾ അടക്കം ഇറങ്ങാറുണ്ട്. മലൈക്കോട്ടൈ വാലിബനിലാണ് അവസാനം മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർ കണ്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു മലൈക്കോട്ടൈ വാലിബൻ സംവിധാനം ചെയ്തത്.
#production #control #open #up #about #his #shooting #experience #with #mohanlal #and #mammootty