(moviemax.in)മലയാളത്തിലെ മികച്ച കോമഡി ആർട്ടിസ്റ്റുകളാണ് ഹരീഷ് കണാരനും നിർമ്മൽ പാലാഴിയും.
വ്യത്യസ്ത ശൈലിയിലൂടെ കോമഡി പറഞ്ഞ് ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന രണ്ട് കലാകാരൻമാർ. ടെലിവിഷൻ കോമഡി ഷോകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ഇരുവരും കോഴിക്കോട് സ്വദേശികളാണ്.
കോഴിക്കോടൻ ശൈലിയിലുള്ള സംസാരവും ശരീര ഭാഷയും ഇവരെ മലയാള സിനിമയിലെ സുപ്രധാന താരങ്ങളാക്കി മാറ്റി. ജീവിതത്തിലെ പല സാഹചര്യങ്ങളെ കുറിച്ചാണ് നിർമ്മൽ പാലാഴി ഫ്ലവേഴ്സ് ഒരു കോടിയിൽ വന്നപ്പോൾ പ്രേക്ഷകരോട് പങ്കു വെച്ചത്.
താരം വിവാഹം കഴിഞ്ഞ് 2 കുട്ടികൾ ഉണ്ട്. കുട്ടിക്കാലത്തെ പ്രണയവും പ്രണയ നഷ്ടവുമെല്ലാം താരം പറഞ്ഞു. അതെല്ലാം രസകരമായ രീതിയിൽ നർമ്മത്തിൽ ചാലിച്ച് നിർമ്മൽ പാലാഴി പറയുന്നതിങ്ങനെ.
"ഞാൻ ഇഷ്ടിക കമ്പനിയിൽ പോയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചവരെ സ്കൂളിൽ പോവുകയും ബാക്കി സമയം ഇഷ്ടിക കമ്പനിയിൽ പോവുകയും ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴെല്ലാം പ്രണയം ഉണ്ടായിരുന്നു. പക്ഷേ എന്നെ ആർക്കും ഇഷ്ടമല്ലായിരുന്നു.
അതിനാൽ എല്ലാം ചീറ്റിപ്പോയി. ഞാൻ കുറേ ശ്രമിച്ചു പക്ഷേ ഒന്നും നടന്നില്ല. ഒരുപാട് പേർക്ക് കത്തെഴുതിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരു കുട്ടിയുടെ പിറകേ നടന്നു. അവൾക്കെന്നെ ഇഷ്ടായില്ല."
"പത്താം ക്ലാസിൽ അവൾ ഓട്ടോഗ്രാഫിൽ എഴുതി 'എന്നെ ഓർക്കാൻ ഈ ഓട്ടോഗ്രാഫിന്റെ ആവശ്യമുണ്ടെങ്കിൽ പ്ലീസ് എന്നെ മറന്നേക്കൂ' എന്ന്. അങ്ങനെ വീണ്ടും അവളെ കാണാൻ പോയി. പക്ഷേ അവളുടെ വീട്ടുകാരെല്ലാം ഇടപെട്ടപ്പോൾ തിരിച്ചു വന്നു." നിർമ്മൽ പാലാഴി പറഞ്ഞു.
നിർമ്മൽ പാലാഴിയെയും ഹരീഷ് കണാരനെയും പലർക്കും പരസ്പരം മാറി പോവാറുണ്ടായിരുന്നു. ഇരുവരുടെ സംസാരവും രൂപവും ഏകദേശം ഒരേ പോലെ ആയതിനാൽ അത്തരത്തിൽ പലർക്കും അബദ്ധം പറ്റിയിട്ടുണ്ട്.
നിർമ്മൽ പാലാഴിക്ക് ഒരു അപകടം പറ്റിയിരുന്നു. എന്നാൽ അപകടത്തെ കുറിച്ച് പലരും ഹരീഷിനോടായിരുന്നു ചോദിച്ചിരുന്നത്. അത്തരത്തിൽ ആളുകൾക്ക് ഇന്നും തെറ്റിപ്പോകാറുണ്ടെന്ന് നിർമ്മൽ പറഞ്ഞു.
അപകടം നടന്നതിനെ കുറിച്ച് നിർമ്മൽ പറയുന്നതിങ്ങനെ. അതായത് ഒരു ദിവസം ഒരു കാർ പിന്നിലൂടെ വന്ന് ഇടിച്ച് നിർമ്മലിന്റെ ദേഹത്തൂടെ പോയി. വലിയൊരു അപകടമായിരുന്നു അത്.
അവിടുന്ന് മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോൾ അവർ നോക്കിയില്ല. അപ്പോൾ തന്നെ മിമ്സിലേക്ക് കൊണ്ടു പോയി.
"ഏകദേശം മരിക്കാറായി എന്നാണ് ഡോക്ടർമാർ പറഞ്ഞത്. 2 മണിക്കൂർ മാത്രമേ ഇനി ജീവൻ നിലനിർത്താൻ സാധിക്കുള്ളൂ എന്ന് പറഞ്ഞു. ഞാൻ മരിച്ചു എന്ന് തന്നെയാണ് എല്ലാവരും കരുതിയത്.
സോഷ്യൽ മീഡിയയിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ വന്നു. ബന്ധുക്കളെയെല്ലാം അറിയിക്കാൻ പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ മരുന്നിനോട് പ്രതികരിക്കാൻ തുടങ്ങിയെന്ന് ഡോക്ടർ പറഞ്ഞു. മണിക്കൂറുകൾ താണ്ടി 19 ദിവസം കോമയിൽ ആയിരുന്നു.
19 ദിവസങ്ങൾക്കു ശേഷമാണ് കണ്ണ് തുറക്കുന്നത്." നിർമ്മൽ പാലാഴി തന്റെ അപകടത്തെ കുറിച്ച് പറഞ്ഞു.
#actor #nirmalpalazhi #talk #about #severe #accident #he #survived #after #long #days #treatments