Nov 28, 2024 10:52 AM

മറ്റ് ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് കയ്യടി നേടിയ നിരവധി നടിമാരുണ്ട്. അക്കൂട്ടത്തില്‍ പ്രത്യേക ഇടമുള്ള നടിയാണ് ആന്‍ഡ്രിയ ജെറമിയ. നടി മാത്രമല്ല ആന്‍ഡ്രിയ. ഗായികയായും ആന്‍ഡ്രിയ കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് ആന്‍ഡ്രിയ. മലയാളികള്‍ക്ക ഇന്നും ആന്‍ഡ്രിയ അന്നയും റസൂലും എന്ന ചിത്രത്തിലെ നായികയാണ്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആന്‍ഡ്രിയ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. തന്റെ ശക്തമായ നിലപാടുകള്‍ തുറന്നു പറഞ്ഞും ആന്‍ഡ്രിയ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഒരിക്കല്‍ തനിക്ക് ഒരു ബസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം ആന്‍ഡ്രിയ തുറന്ന് പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. തന്റെ പതിനൊന്നാം വയസില്‍ നേരിട്ട മോശം അനുഭവമാണ് അന്ന് ആന്‍ഡ്രിയ പങ്കുവച്ചത്.

'ഇതുവരെ രണ്ട് തവണ മാത്രമാണ് ഞാന്‍ ബസില്‍ യാത്ര ചെയ്തിട്ടുള്ളത്. കുട്ടിക്കാലത്ത് ഒരിക്കല്‍ ഞങ്ങള്‍ നാഗപട്ടണത്തെ വേളാങ്കണ്ണിയില്‍ പോയിരുന്നു. അന്ന് എനിക്ക് 11 വയസായിരുന്നു. ബസില്‍ ആയിരുന്നു യാത്ര.

എന്റെ അരികില്‍ അച്ഛനാണ് ഇരുന്നത്. പെട്ടെന്ന് എന്റെ പുറകില്‍ ഒരു കൈ ഉള്ളതായി എനിക്ക് തോന്നി.'അത് എന്റെ അച്ഛന്റെ കൈകളാണെന്നാണ് ഞാന്‍ ആദ്യം കരുതിയതെന്ന്', ആന്‍ഡ്രിയ പറയുന്നു. പിന്നാലെ നടന്നതും ആന്‍ഡ്രിയ പറയുന്നുണ്ട്.

'പെട്ടെന്ന് ആ കൈ എന്റെ ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്ക് കയറി. ഞാന്‍ അച്ഛനെ നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് കൈകള്‍ മുന്നിലായിരുന്നു. ഞാന്‍ അച്ഛനോടോ അമ്മയോടോ ഒന്നും പറഞ്ഞില്ല. ഞാന്‍ സ്വയം അഡ്ജസ്റ്റ് ചെയ്ത് കുറച്ച് മുന്നോട്ട് ഇരുന്നു'' എന്നാണ് താരം പറയുന്നത്. എന്നാല്‍ അന്നുണ്ടായ അനുഭവം താന്‍ മാതാപിതാക്കളോട് പറഞ്ഞില്ല. എന്തുകൊണ്ടാണ് താന്‍ പറയാതിരുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ ആന്‍ഡ്രിയ സമൂഹം ആ രീതിയിലാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും അഭിപ്രായപ്പെടുന്നുണ്ട്.

സമാനമായ രീതിയില്‍ തനിക്കുണ്ടായ മറ്റൊരു അനുഭവവും ആന്‍ഡ്രിയ പങ്കുവച്ചിരുന്നു. രണ്ടാമത് മോശം അനുഭവം ഉണ്ടാകുമ്പോള്‍ ആന്‍ഡ്രിയ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. അതിനുശേഷം ബസിലുള്ള യാത്ര നിര്‍ത്തിയെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്നെ പോലെ ബസില്‍ പോയില്ലെങ്കിലും യാത്രാ സൗകര്യമുള്ളവരല്ല എല്ലാ സ്ത്രീകളും. പലതും സഹിച്ചാണ് മിക്ക സ്ത്രീകളും ബസില്‍ യാത്ര നടത്തുന്നതെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം സൈന്ദവ് ആണ് ആന്‍ഡ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക ദ ഫോറസ്റ്റ് ആണ് പുതിയ സിനിമ. പിന്നാലെ മനുഷി, പിസാസു 2, നോ എന്‍ട്രി, മാസ്‌ക് തുടങ്ങിയ സിനിമകളും ആന്‍ഡ്രിയയുടേതായി അണിയറയിലുണ്ട്.

#andreajeremiah #revealed #how #bad #experience #made #stop #traveling #buses

Next TV

Top Stories