---
title: "#mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ"
english_title: "#valliettan #movie #rerelease #mammootty #shares #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252155/valliettan-movie-rerelease-mammootty-shares-video"
published_at: "2024-11-27T14:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746e1f3e2cbd_valyettan.jpg"
keywords: []
---

# #mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** **മല**യാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ല്യേട്ടന്‍' വെള്ളിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഇപ്പോഴിതാ, മമ്മൂട്ടി തന്നെ നേരിട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

## Article Content

**മല**യാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ല്യേട്ടന്‍' വെള്ളിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഇപ്പോഴിതാ, മമ്മൂട്ടി തന്നെ നേരിട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ കണ്ടതാണ്. അതിനെക്കാള്‍ കൂടുതല്‍ ഭംഗിയോടുകൂടി, ശബ്ദദൃശ്യഭംഗിയോടുകൂടി വീണ്ടും വല്ല്യേട്ടന്‍ നിങ്ങളെ കാണാനെത്തുകയാണ്, മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത 'വല്ല്യേട്ടന്‍' ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിന് ഒരുക്കുന്നത്.മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്.

4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും 'വല്ല്യേട്ടന്‍' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മലയാള സിനിമ പ്രേമികള്‍ക്ക് അത് മറക്കാനാവാത്തതും ഗൃഹാതുരത്വമുണര്‍ത്തുന്നതുമായഅനുഭവം കൂടിയാവുമെന്ന് തീര്‍ച്ചയാണ്.

മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണിയെന്ന കഥാപാത്രത്തെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് വീണ്ടും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റീ-റിലീസ് പോസ്റ്ററിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യങ്ങളില്‍ നിന്നും ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/252155/valliettan-movie-rerelease-mammootty-shares-video)