#Wayanadmudflow | 'അവരുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ'; ഇത് ചെറിയ സംഖ്യ, ഇനിയും സഹായിക്കും - മമ്മൂട്ടി

#Wayanadmudflow | 'അവരുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ'; ഇത് ചെറിയ സംഖ്യ, ഇനിയും സഹായിക്കും - മമ്മൂട്ടി
Aug 1, 2024 09:07 PM | By VIPIN P V

ന്നെക്കൊണ്ടാകുന്ന ചെറിയ സഹായമാണ് വയനാട്ടിലെ ജനങ്ങൾക്കായി ഇപ്പോൾ ചെയ്തതെന്നും ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കുമെന്നും നടൻ മമ്മൂട്ടി.

എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കുംപോലെ ഇവരെ സഹായിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാനിപ്പോൾ ഒരു ചെറിയ സംഖ്യയാണ് നൽകിയത്.

വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്.

നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കുക. രണ്ടു ദിവസം മുൻപുള്ള അവസ്ഥയല്ല അവരാരുടേയും ഇപ്പോൾ.

ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ.

നമ്മൾ അതറിഞ്ഞ് പ്രവർത്തിക്കുക. അവരവരാൽ കഴിയുന്നത് ചെയ്യുക. ഇത് ചെറിയൊരു ഇൻസ്റ്റാൽമെന്റാണ്. ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കും', മമ്മൂട്ടി പറഞ്ഞു.

എറണാകുളം കടവന്ത്ര റീജണൽ സ്പോർട്ട്സ് സെന്ററിലെ വയനാട് ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ എത്തിയാണ് മമ്മൂട്ടി സ​ഹായം ഏൽപ്പിച്ചത്.

സഹായധന ചെക്കുകൾ മമ്മൂട്ടിയിൽ നിന്ന് മന്ത്രി പി.രാജീവും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി.

മമ്മൂട്ടി 20 ലക്ഷം രൂപയും മകൻ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും സംഭാവനയായി നൽകി. നേരത്തെ അന്യഭാഷാ താരങ്ങളും സഹായവുമായി എത്തിയിരുന്നു.

സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം വാ​ഗ്ദാനംചെയ്ത് രം​ഗത്തെത്തിയത്.

നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തതിന് പിന്നാലെയാണിപ്പോൾ കൂടുതൽ താരങ്ങൾ സഹായവുമായി രം​ഗത്തെത്തിയത്.

#imagine #state #mind #small #number #help #Mammootty

Next TV

Related Stories
എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്

Jan 12, 2026 05:13 PM

എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്" തുറന്നുപറഞ്ഞ് നിഖില വിമൽ

കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്"തുറന്നുപറഞ്ഞ് നിഖില...

Read More >>
'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

Jan 12, 2026 04:16 PM

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക്...

Read More >>
Top Stories










News Roundup