#namithapramod | ചില പയ്യൻമാർ തോളിൽ കൈ വെക്കാൻ ശ്രമിക്കും; അതു മാത്രം എനിക്ക് ഇഷ്ടമല്ല: ആരാധകരെ കുറിച്ച് നമിത പ്രമോദ്

#namithapramod | ചില പയ്യൻമാർ തോളിൽ കൈ വെക്കാൻ ശ്രമിക്കും; അതു മാത്രം എനിക്ക് ഇഷ്ടമല്ല: ആരാധകരെ കുറിച്ച് നമിത പ്രമോദ്
Aug 1, 2024 03:15 PM | By ADITHYA. NP

(moviemax.in)ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ 2011ലാണ് നമിത പ്രമോദ് സിനിമയിലേക്ക് അരങ്ങേറുന്നത്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികാ കഥാപാത്രത്തിലേക്ക് എത്തുന്നത്.

സിനിമയിൽ എത്തുന്നതിനു മുന്നേ സൂര്യ ടിവിയിലെ അമ്മേ ദേവി എന്ന സീരിയലിലൂടെയാണ് നമിതയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. സെലക്റ്റീവായി സിനിമ ചെയ്യുന്നതിനെ കുറിച്ച് മുൻപൊരിക്കൽ ബിഹൈന്റ് വുഡ്സ് കൊടുത്ത അഭിമുഖത്തിന്റെ ചില ഭാ​ഗങ്ങൾ വീണ്ടും വൈറലാവുന്നു.


"എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് ഉള്ളത്. സ്കൂളിൽ നിന്ന് രണ്ട് പേർ മാത്രമാണ് ഉള്ളത്. ഞാൻ അങ്ങനെ അടിച്ചു പൊളിച്ച് ജീവിക്കുന്ന വ്യക്തിയല്ല.

എന്റെ സ്പെയ്സ് എന്റെ വീട് അങ്ങനെ മാത്രം നടക്കുന്നൊരാളാണ് ഞാൻ. അതിനാൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിലും ആ ശ്രദ്ധ പുലർത്താറുണ്ട്.

ഏതൊരു ആക്ടറും പ്രത്യേകിച്ച് നായികമാർ സിനിമയിൽ എത്തി ആദ്യ രണ്ടു മൂന്ന് വർഷത്തേക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കും. ""പക്ഷേ പിന്നീട് ഇന്റസ്ട്രിയിൽ പിടിച്ച് നിൽക്കണമെങ്കിൽ കുറിച്ച് പ്രയാസമാണ്.


അതിനാൽ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ചത് നോക്കാൻ ശ്രദ്ധിക്കും. അതിനാൽ സ്വാഭാവികമായും ആ ​ഗ്യാപ് ഉണ്ടാവും." നമിത പറഞ്ഞു.

സ്കൂൾ പഠന സമയത്ത് തന്നെ അഭിനയ രം​ഗത്തേക്ക് കടന്നു വന്നയാളാണ് നമിത പ്രമോദ്. സീരിയലിലൂടെയാണ് സിനിമയിൽ എത്തുന്നത്. അഭിനയത്തിലേക്ക് വന്നപ്പോൾ കോളേജ് ലൈഫ് ഒരുപാട് നഷ്ടമായെന്ന് നമിത പറയുന്നു.

"സുഹൃത്തുക്കളുമായി സമയം ചിലവിടാനോ കോളേജിൽ നിന്ന് പുറത്ത് പോയി അവർക്കൊപ്പം അടിച്ചു പൊളിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. അങ്ങനെ നല്ല ആ​ഗ്രഹം ഉണ്ടായിരുന്നു.

ഒന്നാമത് ഞാൻ കോളേജിൽ അധികം പോയിട്ടില്ല. പിന്നെ കോളേജിൽ പോവുമ്പോൾ എല്ലാവരും എന്നെ തിരിച്ചറിയുകയും ഇങ്ങോട്ട് വന്ന് സംസാരിക്കുകയും ചെയ്യും.

എല്ലാം അവർക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ്. അതിൽ ഇതുവരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല."പൊതുവേ നടികൾ പുറത്തിറങ്ങുമ്പോൾ പർദ്ദ ധരിക്കാറുണ്ടെന്ന് ഒരു സംസാരമുണ്ട്.

ഇതിനെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജും പറഞ്ഞിരുന്നു. "എനിക്ക് അങ്ങനെ പുറത്തിറങ്ങുന്നതു കൊണ്ട് ബുദ്ധിമുട്ടില്ല. പക്ഷേ ചില സ്ഥലങ്ങളിൽ നല്ല തിരക്കുള്ള ഏരിയ ആണെങ്കിൽ പർദ്ദ ധരിക്കും.

അല്ലാത്ത സ്ഥലങ്ങളിൽ സാധാരണ രീതിയിൽ തന്നെയാണ് പോവുന്നത്. പക്ഷേ ഒരിക്കൽ ഒരാൾ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ഞാൻ ഓടി രക്ഷപ്പെട്ടു.

" ആരാധകർക്ക് തന്നോടുള്ള സ്നേഹത്തെ കുറിച്ച് നമിത വാതോരാതെ സംസാരിച്ചെങ്കിലും ചില കാര്യങ്ങളിൽ നമിതക്ക് നിർബന്ധങ്ങളുണ്ട്. "പല ആളുകൾ എന്നെ കാണുമ്പോൾ സംസാരിക്കുകയും ഫോട്ടോസ് എടുക്കാൻ വരികയും ചെയ്യും.

അതിലൊക്കെ എനിക്ക് സന്തോഷമേ ഉള്ളൂ. എന്നാൽ ചില പയ്യൻമാർ എന്റെ തോളിൽ കൈ വെച്ച് ഫോട്ടോ എടുക്കാൻ നോക്കും. അതു മാത്രം എനിക്കിഷ്ടമല്ല.

ന്നാമത് എനിക്ക് വ്യക്തിപരമായി അറിയാത്ത ആളുകൾ എന്റെ ദേഹത്ത് തൊടുന്നത് ഇഷ്ടമല്ല." ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഫഹദ് ഫാസിൽ, ഉദയനിഥി സ്റ്റാലിൻ അങ്ങനെ എല്ലാ പ്രമുഖ താരങ്ങൾക്കൊപ്പവും നമിത അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും തെലു​ഗിലും നമിത അഭിനയിച്ചിട്ടുണ്ട്.

#namithapramod #shares #she #becomes #irritated #fan #boys #touch #while #taking #photos-

Next TV

Related Stories
'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

Jun 16, 2025 08:20 AM

'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

തന്‍റെ പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ്...

Read More >>
ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

Jun 14, 2025 09:10 PM

ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച സിനിമ - സനല്‍കുമാര്‍...

Read More >>
Top Stories










News Roundup






https://moviemax.in/-