(moviemax.in)മലയാള സിനിമക്കു ലഭിച്ച അത്ഭുത പ്രതിഭയായിരുന്നു കലാഭവൻ മണി. കോമഡിയും വില്ലനിസവും, നായകനായും അങ്ങനെ എല്ലാ ടൈപ്പ് കഥാപാത്രങ്ങളേയും അനായാസം അഭിനയിച്ച് തകർക്കുന്ന കലാകാരൻ ആയിരുന്നു അദ്ദേഹം.
മലയാളത്തിൽ ദിലീപും കലാഭവൻ മണിയും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയുന്നതാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മണിയുടെ ഓർമകൾ ദിലീപ് ഓർത്തെടുക്കുന്നു.
കലാഭവൻ മണിയെ കുറിച്ചുള്ള ഏത് കാര്യവും മലയാളികൾക്ക് സന്തോഷം നൽകുന്നതാണ്.സല്ലാപം എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിലുള്ളത്.
അതിനു ശേഷം കല്യാണ സൗകന്ദികം, ഉല്ലാസപ്പൂങ്കാറ്റ്, മായപ്പൊൻമാൻ, കൈകുടന്ന നിലാവ് അങ്ങനെ എത്രയെത്ര സിനിമകൾ ഇരുവരും ചേർന്ന് പ്രേക്ഷകരെ ചിരിപ്പിച്ചു.
അദ്ദേഹത്തെ കുറിച്ച് ദിലീപ് പറഞ്ഞത വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. "മണിയെ ആദ്യമായിട്ട് കാണുന്നത് ആലുവാ പാലസിൽ വെച്ചായിരുന്നു, ഒരു ഷോക്ക് പോവാൻ വേണ്ടിയിട്ട്. പിന്നീട് ഒരുമിച്ച് ചെയ്യുന്നത് ലോഹിതദാസിന്റെ സല്ലാപത്തിലൂടെയാണ്.
അതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് നല്ല കമ്പനിയാവുന്നത്. അത്രക്കും വലിയ സൗഹൃദം ഉണ്ട് ഞങ്ങൾക്കിടയിൽ. ഏകദേശം 2010 വരെ ഞാനും മണിയും ഒരുമിച്ചായിരുന്നു എല്ലാ ഷോയും ചെയ്ത് കൊണ്ടിരുന്നത്.
മണിയും നാദിർഷയും ഇല്ലാതെ ഞാൻ എവിടേയും പോയിട്ടില്ല. ഞങ്ങൾ പരസ്പരം സഹോദരൻമാരെ പോലെയായിരുന്നു."
"പിന്നെ ഷോയ്ക്ക് പോകുമ്പോൾ മണി ഉണ്ടെങ്കിൽ ഭക്ഷണം എല്ലാം സെറ്റായിരിക്കും. മണി ഉണ്ടെങ്കിൽ എങ്ങനെയെങ്കിലും ഭക്ഷണം ഉണ്ടാക്കും. കഞ്ഞി, ചിക്കൻ ഇതൊക്കെ ഉണ്ടാക്കും.
മണി എല്ലാവർക്കും ഭക്ഷണം ഉരുട്ടി വായിൽ വെച്ച് കൊടുക്കും. അങ്ങനെ എല്ലാവരും ചെയ്യുന്ന ഒന്നല്ല അതൊന്നും. അവൻ നല്ല പ്രതിഭാ ശാലിയായിരുന്നു. എനിക്ക് തോന്നുന്നു മലയാള സിനിമ അവനെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല.
പെട്ടെന്നായിരുന്നു ഞങ്ങളെ വിട്ട് അവൻ പോയത്. അത് ശരിക്കും വല്ലാത്തൊരു വേദന ആയിരുന്നു."
"ഏത് ഷോ ചെയ്യുമ്പോഴും മണി ഉണ്ട് എന്ന രീതിയിൽ തന്നെയാണ് പിന്നീട് ഓരോ പ്രോഗ്രാമും ചെയ്തു കൊണ്ടിരുന്നത്. 2017ൽ ആയിരുന്നു ഞാൻ ലാസ്റ്റ് ഷോ ചെയ്തത്. അന്നും ഇതുപോലെ മണി സ്റ്റേജിൽ ഉണ്ട് എന്ന ഫീലിലാണ് പ്രോഗ്രാം ചെയ്തത്.
മണിയും നാദിർഷയും ഞാനും അങ്ങനെയായിരുന്നു. ഞാനില്ലെങ്കിലും മണിയും നാദിർഷയും ഷോസ് ചെയ്തിട്ടുണ്ട്. പക്ഷേ അവർ ഇല്ലാതെ ഞാൻ പോയിട്ടില്ല."
വിനയൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് സിനിമയിൽ കലാഭവൻ മണിയും ദിലീപും കൂടെയുള്ള ഷോട്ട് ഉണ്ടായിരുന്നു. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുന്നേ മണി എന്തോ ഒരു കാര്യ ദിലീപിനോട് പറയുകയും ദിലീപ് അതിന് മറുപടി പറയുകയും ചെയ്തു. ശേഷം ഇരുവരും പൊട്ടിച്ചിരി ആയി.
അവസാനം ഷോട്ട് തുടങ്ങിയിട്ടും ചിരി നിർത്തുന്നില്ല. അവസാനം വിനയൻ ആ ഷൂട്ടിംഗ് വരെ നിർത്തി വെച്ച സംഭവം ഉണ്ടായെന്ന് ദിലീപ് ഓർത്തെടുത്തു.
2016ലായിരുന്നു മണിനാദം നിലച്ചത്. മലയാള സിനിമയെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു അത്. മലയാളത്തിനു പുറമേ തമിഴ്, തെലുഗു, കന്നട സിനിമകളിലും കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്.
ലോക സുന്ദരി ഐശ്വര്യ റായ്ക്കൊപ്പം എന്തിരൻ സിനിമയിൽ അഭിനയിച്ചയാളാണ് അദ്ദേഹം.
പോയ് മറഞ്ഞു പറയാതെ എന്ന ചിത്രമാണ് അവസാനം റിലീസ് ചെയ്തത്.
#dileep #heartwarming #recall #hilarious #moment #with #kalabhavanmani #rakshasarajavu #set