#wayanadmudflow | ദുഃഖത്തില്‍ പങ്കുചേരുന്നു, സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ; വയനാട് ദുരന്തത്തില്‍ ഉണ്ണി മുകുന്ദന്‍

#wayanadmudflow |  ദുഃഖത്തില്‍ പങ്കുചേരുന്നു, സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ; വയനാട് ദുരന്തത്തില്‍ ഉണ്ണി മുകുന്ദന്‍
Jul 30, 2024 09:45 PM | By Athira V

വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തിൽ മരിച്ചവർക്ക് ആരദാഞ്ജലികൾ അർപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ദുരന്തത്തെ നേരിടാൻ തങ്ങളാൽ കഴിയുന്നത് ഓരോരുത്തരും ചെയ്യണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

"വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക", എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. ഒപ്പം #staysafe എന്ന ഹാഷ്ടാ​ഗും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഉരുൾപൊട്ടലിൽ വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു.

ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.

നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും.

രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. സംഭവ സ്ഥലത്ത് താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും.

#actor #unnimukundan #react #wayanad #landslides

Next TV

Related Stories
#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

Nov 28, 2024 05:44 PM

#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ ആങ്കർ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല...

Read More >>
#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Nov 28, 2024 05:35 PM

#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന...

Read More >>
#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

Nov 28, 2024 03:10 PM

#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

മോഹന്‍ലാല്‍ നായകനായി എത്തിയ നരന്‍ എന്ന സിനിമയിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രമാണ് സോനയുടെ കരിയറിലെ...

Read More >>
#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

Nov 28, 2024 02:01 PM

#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക്...

Read More >>
#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

Nov 27, 2024 08:46 PM

#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ഈ ചിത്രമാണ് തിയറ്ററിൽ നിന്നു പിൻവലിച്ചതായി സിനിമ നിർമാതാക്കളായ ബിഗ്...

Read More >>
#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം

Nov 27, 2024 03:55 PM

#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം "അവറാച്ചൻ & സൺസ്" ആരംഭിച്ചു

ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ...

Read More >>
Top Stories

News Roundup

GCC News