അപ്രതീക്ഷിതമായി സിനിമയിലെത്തിയ താരമാണ് സാബുമോൻ. സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെ ആളുകൾക്ക് സുപരിചിതനായ താരം 2002ൽ റിലീസ് ചെയ്ത 'നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് പഠനത്തിൽ ഒരുപാട് ശ്രദ്ധ കൊടുത്തില്ലെങ്കിൽ പോലും നാടകത്തിലും, തെരുവു നാടകത്തിലുമെല്ലാം സജീവമായിരുന്നു.
സാബു അഭിനയ രംഗത്ത് എത്തിയതിൽ അത്ഭുതപ്പെടാനില്ല. കാരണം കലാരംഗത്ത് പണ്ടു മുതലേ സജീവ സാന്നിധ്യമായിരുന്നു സാബുമോൻ. തരികിട പരിപാടി ചെയ്യുമ്പോൾ നിരവധി രസകരമായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നായിരുന്നു കോളേജ് വിദ്യാർത്ഥികളെ പ്രാങ്ക് ചെയ്തത്.
അതായത് പുതിയ ഒരു സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും അതിനായി ഓഡീഷൻ നടത്തുകയാണെന്നും പറഞ്ഞു പറ്റിച്ചിട്ടുണ്ട്. അത് മാത്രമല്ല ആ പ്രാങ്കിലൂടെ ഒരാളുടെ വിവാഹം വരെ നടന്നെന്ന് സാബു മോൻ പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടിയിൽ വെച്ച് സാബുവിന്റെ വാക്കുകൾ ഇങ്ങനെ.
"ചില ദിവസങ്ങളിൽ ഒരു കണ്ടന്റും ഉണ്ടാവാറില്ല. അങ്ങനെയിരിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ്. കാരണം സമരമോ, പ്രതിഷേധമോ ഒന്നും ഉണ്ടാവില്ല ചില ദിവസങ്ങളിൽ അങ്ങനെ വെറുതേ ഇരിക്കാനും തോന്നില്ല. ആ സമയത്താണ് ഈ സിനിമയിലേക്ക് ആളെ എടുക്കുന്നു എന്ന വ്യാജേന ഒരു വീഡിയോ ചെയ്തത്.
കോളേജിൽ ഒരു നാടക ഗ്രൂപ്പ് ഉണ്ട്. അങ്ങനെ അവരോട് ഞാൻ പറഞ്ഞു പുതിയൊരു സിനിമയിലേക്ക് ആളെ വേണമെന്ന് പറഞ്ഞു. അതായത് നാടക മത്സരങ്ങളിൽ സ്ഥിരമായി വരുന്ന ആളുകളെ ഫോക്കസ് ചെയ്താണ് ഈ പ്രാങ്ക് ചെയ്യാൻ നോക്കിയത്. ഞാൻ പറഞ്ഞു കളർ ഫോട്ടോ വേണം."
"രണ്ട് മൂന്ന് തരം ചിത്രങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ഇത് വിശ്വസിച്ച് ഇവർ അതിനനുസരിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. അങ്ങനെ സ്ക്രീൻ ടെസ്റ്റ് നടത്തി. അതിൽ ഒരു ഫോട്ടോ എടുത്തിട്ട് ഒരു ആപ്ലിക്കേഷൻ എഴുതി.
പ്രേമിക്കാൻ താത്പര്യമുണ്ട് എന്ന ടൈറ്റിൽ വെച്ച് വലിയൊരു കഥയും എഴുതി. ആരു വായിച്ചാലും അവൻ എഴുതിയ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുത്തു. ഇത് ഫോട്ടോസ്റ്റാറ്റ് എടുത്തിട്ട് കോളേജിന്റെ പല ഭാഗത്തും ഒട്ടിച്ചു വെച്ചു."
"എന്നാൽ ഇവനിത് ഭയങ്കര അപമാനമായി തോന്നി. ഒന്നാമത് ഇത് യഥാർത്ഥ കഥയല്ലല്ലോ. മാത്രമല്ല പ്രേമിക്കാൻ അപേക്ഷിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷനിൽ എഴുതിയിരിക്കുന്നത്.
അങ്ങനെ കുറേ പേർ എന്നോട് പറഞ്ഞു ആ ചെയ്തത് വളരെ മോശമായി എന്ന്. മൂന്ന് നാല് ദിവസത്തിനു ശേഷം ഞാൻ തന്നെ ഇതെല്ലാം കീറി കളഞ്ഞു. പക്ഷേ ഇതിലെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ഇത് വായിച്ച ഒരു പെൺകുട്ടി ഇത് സീരിയസായി എടുത്തു. "
"ഇവൻ ഡിഗ്രിക്ക് പഠിക്കുകയാണ്. ആ പെൺകുട്ടിയാണെങ്കിൽ പി.ജിക്കു പഠിക്കുകയാണ്. അവന്റെ സീനിയർ ആയിരുന്നു. പക്ഷേ അവർ തമ്മിൽ പ്രേമിച്ചു. പിന്നീട് അവർ കല്യാണവും കഴിച്ചു." സാബുമോൻ പറഞ്ഞു.
രസകരമായ മുഹൂർത്തങ്ങളായിരുന്നു സാബുമോൻ പറഞ്ഞത്. വ്യത്യസ്ഥ അനുഭവങ്ങളിലൂടെയാണ് സാബുമോൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുന്നതും.
#sabumon #said #he #pranked #college #students #creating #fake #movie #audition #everyone #fell #for #i