സിനിമയിൽ വാശിക്കാരായ നായകൻമാർ ധാരാളമുണ്ടെന്ന് നടൻ എബ്രഹാം കോശി.
മലയാളത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ശ്രദ്ധേയനായ താരമാണ് എബ്രഹാം കോശി.
ഈ പേര് അത്രക്കും പരിചിതമല്ലെങ്കിലും മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും അദ്ദേഹം ഉണ്ട്. റൺവേ, മീശമാധവൻ, ലയൺ, ഒരു മറവത്തൂർ കനവ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ചില പരാമർശങ്ങൾ എബ്രഹാം കോശി പറയുന്നു.
"മമ്മൂട്ടിയുടെ ജീവിത രീതി കൃത്യ നിഷ്ഠയുള്ളതാണ്. നല്ല ആഹാരം, കൃത്യമായ സമയത്തെ ഉറക്കം. അങ്ങനെയുള്ളൊരു വ്യക്തിയാണ്. മാത്രമല്ല അദ്ദേഹത്തിന് വർക്ക് കഴിഞ്ഞാൽ വീട്, കുടുംബം എന്ന ചിന്ത മാത്രമേ ഉള്ളൂ. അതിനാൽ അദ്ദേഹത്തോട് നിരവധി സ്ത്രീകൾക്ക് കടുത്ത ആരാധന ഉണ്ടായിട്ടുണ്ട്.
വിവാഹം കഴിക്കണം എന്ന രീതിയിൽ പോലും സ്ത്രീകൾ സമീപിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ ആ ജീവിത ശൈലിയിലുള്ള രീതികൾ കാരണമാണ്. എന്നാൽ മോഹൻലാൽ അതിനു നേരെ വിപരീതമാണ്."
"അദ്ദേഹത്തിന് ഭക്ഷണത്തിനൊന്നും ശ്രദ്ധയില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കും. പിന്നെ നല്ലവണ്ണം മദ്യപാനവുമുണ്ട്. എന്നാൽ ഇതുവരെ ആരെങ്കിലും അദ്ദേഹത്തെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതായി കേട്ടിട്ടില്ല. അതാണ് മോഹൻലാലിന്റെ വിജയം.
അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാൻ അറിയാം. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഒരുപാട് അന്തരവുണ്ട്. എന്നാൽ രണ്ട് പേരും അവരവരുടെ ജോലിയിൽ അഗ്രഗണ്യരാണ്."
"ഒരിക്കൽ മറവത്തൂർ കനവ് എന്ന സിനിമയുടെ സെറ്റിൽ രസകരമായൊരു സംഭവമുണ്ടായി. അതായത് മറവത്തൂർ കനവ് ലാൽ ജോസിന്റ ആദ്യ സിനിമയാണ്.
അതിൽ മമ്മൂട്ടിയുടെ സുന്ദരിയെ സുന്ദരിയെ എന്ന ഗാന രംഗം ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. ഷൂട്ടിംഗ് രാത്രിയാണ്. ആ സമയത്ത് അദ്ദേഹം കെ.ജി ജോർജ് സാറിന്റെ ഇളവൻകോട് ദേശം എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.
അതിന്റെ ഷൂട്ടിംഗ് തൃശൂരിൽ വെച്ചായിരുന്നു. മറവത്തൂർ കനവ് പൊള്ളാച്ചിയിൽ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്.""ഈ പാട്ട് ഷൂട്ട് ചെയ്യുന്നത് രാത്രിയിൽ ആയതിനാൽ പകൽ ഇളവൻകോട് ദേശത്തിന്റെ ഷൂട്ടിംഗിന് പോകട്ടെ എന്ന് മമ്മൂട്ടി ലാൽ ജോസിനോട് ചോദിച്ചു.
അങ്ങനെ അദ്ദേഹം ഒറ്റക്കാണ് അവിടെ വരെ വണ്ടി ഓടിച്ച് പോയത്. രാത്രി ആയപ്പോൾ പറഞ്ഞ പോലെ അദ്ദേഹം പൊള്ളാച്ചിയിൽ തിരിച്ചെത്തി.
പക്ഷേ യാത്രാ ക്ഷീണം മൂലം അദ്ദേഹത്തിനോട് ഉറങ്ങിപ്പോയി. ഷോട്ടിന് സമയമായപ്പോൾ മമ്മൂട്ടി നല്ല ഉറക്കം. അദ്ദേഹത്തിന് വിളിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ട്. അങ്ങനെ ഉറക്കം എണീറ്റപ്പോൾ പുലർച്ചെ 1 മണി ആയി."
"എന്നാൽ ആരും തന്നെ വിളിക്കാതിരുന്നത് അദ്ദേഹത്തിന് വലിയ ഇൻസൾട്ടായി തോന്നി. അദ്ദേഹം നേരെ വന്നിട്ട് പറഞ്ഞ് ഞാൻ പോവുകയാണെന്ന്.
മമ്മൂട്ടി പിണങ്ങി പോകാൻ ഒരുങ്ങി. എല്ലാവരും ഒരുപാട് പറഞ്ഞു പോവരുതെന്ന്. അദ്ദേഹം ആരു പറഞ്ഞിട്ടും കേട്ടില്ല.
അവസാനം നിർമ്മാതാവ് രഞ്ജിത്ത് പോയി അദ്ദേഹത്തോട് എന്തോ കാര്യം പറഞ്ഞു.
അതിനു ശേഷമാണ് അദ്ദേഹം തിരികെ വന്ന് ആ സീൻ ഷൂട്ട് ചെയ്തത്. "
#actor #abrahamkoshy #revealed #that #mammooty #was #insulted #from #location #maravathoorkanavu