(moviemax.in)സിനിമാ സീരിയൽ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ആർട്ടിസ്റ്റാണ് ശരത് ദാസ്.
ഒരുപാട് സിനിമകൾ ചെയ്യുകയോ, നായക വേഷങ്ങളിലൂടെ തിളങ്ങുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും പ്രേക്ഷകർക്ക് ഇന്നും താരത്തിനെ അറിയാം.
സിനിമയേക്കാൾ കൂടുതൽ സീരിയലിൽ നിന്നുള്ള അവസരങ്ങളായിരുന്നു ശരത് ദാസിന് ലഭിച്ചത്. ഇപ്പോൾ താരം അഭിനയിച്ച ദേവദൂതൻ റീറിലീസിനൊരുങ്ങുകയാണ്.
ദേവദൂതൻ സിനിമയിലെ മനോജ് എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ചെറിയ വേഷം ആണെങ്കിൽ പോലും ഒരൽപം ദേഷ്യം തോന്നിപ്പിക്കുന്ന വേഷമായിരുന്നു അത്.
ദേവദൂതന്റെ ലോക്കേഷനിൽ എത്തിയപ്പോഴാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. അദ്ദേഹം ഈ ചിത്രത്തിനു വേണ്ടി മെലിഞ്ഞ് ഒരു ദേവനെ പോലെ മാറിയിരുന്നു.
ഏകദേശം ഒരുമാസത്തോളം അദ്ദേഹം തടി കുറക്കാനായിട്ട് കഠിന ശ്രമം നടത്തിയിട്ടുണ്ടെന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.
"ദേവദൂതൻ സിനിമയെ കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ആ സിനിമ തിയേറ്ററിൽ കാണാൻ പോയതിനെ കുറിച്ചാണ്. ലാലേട്ടനെ തട്ടി മാറ്റുന്ന ഒരു പ്രധാന സീൻ ഉണ്ട്.
തിയേറ്ററിൽ ആ സീൻ എത്തിയപ്പോൾ എല്ലാവരും ഭയങ്കര വൈലന്റായി പ്രതികരിക്കാൻ തുടങ്ങി. ആരാടാ ലാലേട്ടനെ തല്ലുന്നത് എന്നായിരുന്നു ആളുകൾ ചോദിച്ചത്. ഞാനാകെ പേടിച്ചു.
ആരും അറിയാതെ ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ല. കാരണം അന്ന് ഇന്നത്തെ പോലെ കാറും ബൈക്കും ഒന്നുമില്ല. മാത്രമല്ല ഞാൻ ഫാമിലിയുമൊത്താണ് സിനിമ കാണാൻ പോയതും. ശരിക്കും അത് വല്ലാത്തൊരു അനുഭവമായിരുന്നു."
സ്വം എന്ന ചിത്രത്തിലൂടെയാണ് ശരത് സിനിമയിലെത്തിയത്. അതിനു ശേഷം സമ്മോഹനം, എന്നു സ്വന്തം ജാനിക്കുട്ടി എന്നീ സിനിമകൾ ചെയ്തു.
ഒരു പക്കാ കൊമേഴ്ഷ്യൽ ചിത്രത്തിന്റെ ഭാഗമാവുന്നത് 1999ൽ റിലീസ് ചെയ്ത പത്രം എന്ന ചിത്രത്തിലാണ്. അതിലെ ഇബ്നു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
"ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും ഓർമ വരുന്നത് ആ അടി കൊള്ളുന്ന സീൻ ആയിരിക്കും. അന്ന് കിട്ടിയ അടിയുടെ വേദന ഇപ്പോഴും ഉണ്ട്. കാരണം സ്ഫടികം ജോർജേട്ടനായിരുന്നു ആ വേഷം ചെയ്തത്. ചെറുതായി എന്നെ ഒന്ന് വീശിയാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്."
"പക്ഷേ അദ്ദേഹവും ആ കഥാപാത്രത്തിൽ മുഴുകിയിരുന്നു. അങ്ങനെ ആക്ഷൻ പറഞ്ഞയുടൻ എന്നെ എടുത്തങ്ങ് എറിഞ്ഞു. എന്റെ ബാലൻസ് തെറ്റി. ഞാൻ നേരെ മുട്ട് ഇടിച്ച് വീണു. പക്ഷേ ആ ഷോട്ട് ശരിയായില്ലെന്നും പറഞ്ഞു ഏകദേശം 7 തവണ ആ സീൻ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം വേദന സഹിച്ച് കൈയടി നേടിയ വേഷങ്ങളായിരുന്നു." ശരത് ദാസ് പറഞ്ഞു.
സിനിമാ സീരിയൽ അഭിനയത്തിനു പുറമേ ശരത് ദാസ് ഡബ്ബിംഗ് മേഖലയിലും സജീവമാണ്. മൊഴി മാറ്റ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.
നമ്മൾ, വാണ്ടഡ്, അച്ചുവിന്റെ അമ്മ, ബിഗ് ബി, റോബിൻഹുഡ് തുടങ്ങി ഒരുപാട് ചിത്രങ്ങൾ.
അച്ചുവിന്റെ അമ്മ, ഇടവപ്പാതി എന്നീ ചിത്രങ്ങളിൽ ശബ്ദം കൊടുത്തതിന് ആ വർഷങ്ങളിലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്.
#actor #sarathdas #says #audience #were #violent #while #watching #devadoothan #when #he #disrespect #mohanlal