#niranjanaanoop | 'നിരഞ്ജന കല്യാണം കഴിച്ചാൽ ഒരുത്തനെ കൂടി കൊണ്ടുവന്ന് നോക്കണ്ടേ, എന്റെ വികാരങ്ങൾക്ക് വേണ്ടി ഉപദ്രവിച്ചിരുന്നു'

 #niranjanaanoop | 'നിരഞ്ജന കല്യാണം കഴിച്ചാൽ ഒരുത്തനെ കൂടി കൊണ്ടുവന്ന് നോക്കണ്ടേ, എന്റെ വികാരങ്ങൾക്ക് വേണ്ടി ഉപദ്രവിച്ചിരുന്നു'
Jul 24, 2024 07:58 PM | By Adithya N P

(moviemax.in)മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. എട്ട് വര്‍ഷം മുമ്പ് സിനിമയില്‍ അരങ്ങേറിയ നിരഞ്ജന മുന്‍നിരതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച് കഴിഞ്ഞു.

അതും ശ്രദ്ധേയമായ വേഷങ്ങളിൽ. സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. നൃത്തത്തിന്റെ ലോകത്ത് നിന്നുമാണ് നിരഞ്ജന സിനിമയിലേക്ക് എത്തിയത്.


ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം. മുല്ലശേരി രാജഗോപാലിന്റെ കൊച്ചുമകൾ കൂടിയാണ് നിരഞ്ജന.

ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മുല്ലശേരി നീലകണ്ഠന്‍ എന്ന കേന്ദ്രകഥാപാത്രത്തിന് ആധാരമായത് മുല്ലശേരി രാജഗോപാലിന്റെ ജീവിതമായിരുന്നു.

നിരഞ്ജനയുടെ അമ്മ നാരായണിയും നർത്തകിയാണ്. ഇരുവരും ചേർന്ന് നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. നിരഞ്ജനയെപ്പോലെ തന്നെ അമ്മ നാരായണിക്കും സിനിമയിലേക്ക് ചെറുപ്പത്തിൽ ക്ഷണം ലഭിച്ചതാണ്.

എന്നാൽ നൃത്തലോകത്തേക്ക് ഒതുങ്ങി. സിനിമയോട് നോ പറയുകയായിരുന്നു നാരായണി.എന്നാൽ വർഷങ്ങൾക്കിപ്പുറം ഒരു നിയോഗം പോലെ മകൾ നിരഞ്ജന സിനിമയിലെത്തുകയും ചെയ്തു.

നിരഞ്ജനയുടെ ഏറ്റവും പുതിയ റിലീസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച മലയാളം വെബ്സീരിസ് ന​ഗേന്ദ്രൻസ് ഹണിമൂണാണ്. മികച്ച പ്രതികരണമാണ് നിരഞ്ജനയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ കൂടി ഭാ​ഗമായി ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ നിരഞ്ജനയുടെയും അമ്മ നാരായണിയുടെയും അഭിമുഖമാണ് വൈറലാകുന്നത്.

വീഡിയോ വൈറലായതോടെ നിരഞ്ജനയെക്കാൾ ആരാധകർ അമ്മ നാരായണിക്കാണ്. മനോരമയിൽ ആദ്യമായി തന്റെ മുഖം കവർഫോട്ടോയായി വന്നപ്പോൾ മുതലുള്ള അനുഭവങ്ങൾ പങ്കിട്ടാണ് നാരായണി സംസാരിച്ച് തുടങ്ങുന്നത്.

മകളാണ് തന്റെ ഏറ്റവും നല്ല സുഹൃത്തെന്നും നാരായണി പറയുന്നു. മനോരമയുടെ കവർ പേജിൽ എന്റെ ഫോട്ടോ അടിച്ച് വന്നശേഷം നിരവധി പ്രണയലേഖനങ്ങൾ വരുമായിരുന്നു.

പക്ഷെ അതെല്ലാം വായിച്ചിരുന്നത് എന്റെ വീട്ടുകാരാണ്. പിന്നീട് എന്റെ വിവാഹമൊക്കെ തീരുമാനിച്ച് കഴിഞ്ഞപ്പോൾ തരാനൊന്നുമില്ലെന്ന് പറഞ്ഞ് ഈ പ്രണയലേഖനങ്ങളെല്ലാം കൂടി എടുത്ത് തന്നു.

അതൊക്കെ വളരെ രസമായിരുന്നു. അതുപോലെ കൊല്ലങ്ങളോളം പഠിപ്പിച്ചിട്ടാണല്ലോ നമ്മൾ ഡ‍ാൻസ് ടീച്ചേഴ്സ് കുട്ടികളെ അരങ്ങേറ്റത്തിന് എത്തിക്കുന്നത്.

എന്നാൽ നൃത്തം അറിയാത്തവരെപോലും നിമിഷനേരം കൊണ്ട് നൃത്തം പഠിപ്പിച്ച് കളിപ്പിക്കുന്നവരാണ് സിനിമകളിലെ ഡാൻസ് മാസ്റ്റേഴ്സ്. ആ കഴിവൊന്നും നമ്മളെപ്പോലുള്ള നൃത്താധ്യാപകർക്കില്ല.

ലാലേട്ടൻ കമലദളത്തിൽ നൃത്തം ചെയ്തത് പത്ത് കൊല്ലത്തോളം നൃത്തം പഠിച്ചിട്ടൊന്നുമല്ലല്ലോ. പക്ഷെ ചെയ്ത നൃത്തത്തിനൊക്കെ എന്ത് ക്ലാരിറ്റിയാണ്.

എനിക്ക് അതിൽ എപ്പോഴും കൗതുകം തോന്നാറുണ്ട്.സന്തോഷമൊന്നും പുറത്ത് കാണിക്കാത്തയാളാണ് നിരഞ്ജന. എല്ലാം അടക്കിപിടിക്കും. ഒരു പിറന്നാളിന് ഞങ്ങൾ സൈക്കിൾ സർപ്രൈസായി വാങ്ങിക്കൊടുത്തിട്ട് യാതൊരു സന്തോഷവും അത് കണ്ടിട്ട് നിരഞ്ജനയ്ക്കുണ്ടായിരുന്നില്ല.

ആ സൈക്കിൾ പിന്നീട് പാട്ട വിലയ്ക്ക് വിറ്റു. പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ലാത്തയാളാണ് നിരഞ്ജന. പക്ഷെ നല്ല വായനയുണ്ട്. നല്ലൊരു കംപാനിയനുമാണ് നിരഞ്ജന.

നമുക്കൊപ്പം നിൽക്കും. എന്റെ സ്ട്രങ്ത്താണ് മകൾ. ആരോടും പറയാൻ പറ്റാത്തത് നിരഞ്ജനയോട് പറയാം എനിക്ക്. പെട്ടന്നൊരു ആവശ്യം വന്നാലും നിരഞ്ജനയെയാണ് ഞാൻ വിളിക്കുക.

അതുപോലെ നിരഞ്ജനയുടെ കുട്ടിക്കാലത്തുള്ളതിനേക്കാൾ സന്തോഷം ഇപ്പോൾ അവൾക്കൊപ്പം ജീവിക്കുമ്പോൾ ഞങ്ങൾക്കുണ്ട്. ഇനിയിപ്പോൾ നിരഞ്ജന കല്യാണം കഴിച്ചാൽ ഒരുത്തനെ കൂടി ഇതിനിടയിൽ കൊണ്ടുവന്ന് നോക്കണ്ടേ.

അതുകൊണ്ട് വേറെ ഒന്നിനെ പറ്റിയും ആലോചിക്കാറില്ല. അമ്മ എന്ന ലേബലിൽ നിന്നപ്പോൾ അയ്യോയെന്ന് തോന്നിയ ഒരു നിമിഷം എന്നത് എന്റെ വികാരങ്ങൾക്ക് വേണ്ടി നിരഞ്ജനയെ ഉപദ്രവിച്ചിരുന്നപ്പോൾ മാത്രമാണ്.

അവൾ ഒരു പ്രശ്നക്കാരിയായിരുന്നില്ല.ഒരു ബുദ്ധിമുട്ടും അവളെകൊണ്ട് ഉണ്ടായിട്ടില്ല. ഇന്നും ഞാൻ ഇറിറ്റേറ്റഡാകുന്നത് അവൾക്ക് പെട്ടന്ന് മനസിലാകുമെന്നും നാരായണി പറയുന്നു.

മകളും അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും വാചാലയായി. അമ്മ വളരെ വെൽക്കമിങ്ങായിട്ടുള്ള ഒരാളാണ്. ആളുകൾക്ക് അമ്മയോട് പെട്ടന്ന് സംസാരിക്കാനും ഒപ്പം സമയം ചിലവഴിക്കാനുമെല്ലാം സാധിക്കും.

അമ്മ വളരെ വൈബ്രന്റാണ്. എന്തിനും നമ്മുടെ കൂടെ നിൽക്കുന്നയാളാണ് അച്ഛൻ. ആരെയും ജഡ്ജ് ചെയ്യില്ല. ഒരു കാര്യവും അച്ഛൻ അടിച്ചേൽപ്പിക്കാറില്ലെന്നും നിരഞ്ജന പറ‍യുന്നു.

#actress #niranjanaanoop #mother #narayani #openup #about #life #goes #viral

Next TV

Related Stories
'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

Dec 31, 2025 11:27 AM

'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

ധ്യാൻ ശ്രീനിവാസൻ-ഗോവിന്ദ് പത്മസൂര്യ, ജിപി വീഡിയോ, അമൃത ടിവി അവാർഡ്‌സ്, ധ്യാൻ ശ്രീനിവാസൻ ഫണ്ണി...

Read More >>
Top Stories