(moviemax.in)മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് കിരൺ രാജ്.
കീർത്തി ചക്രയിലും ബാബാ കല്യാണിയിലും കണ്ട തീവ്രവാദിയായും, മലബാർ വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ഒരു ജ്യേഷ്ഠനായും, കനക സിംഹാസത്തിലെ നരസിംഹനായും എത്തിയത് കിരൺ രാജ് ആയിരുന്നു.
വേഷങ്ങൾ ചെറുതാണെങ്കിലും സിനിമകളിൽ പലപ്പോഴും വില്ലൻമാരുടെ ഭാഗത്ത് കിരൺ രാജ് ഉണ്ടാവാറുണ്ട്. ഒരു പക്കാ വില്ലൻ വേഷത്തിലെത്തിയാൽ മലയാളിയാണോ എന്ന് സംശയിച്ചു പോകാറുണ്ട്.
അത്തരത്തിൽ കീർത്തി ചക്രയിലും ബാബാ കല്യാണിയിലുമെല്ലാം തീവ്രവാദി വേഷത്തിലാണ് കിരൺ അഭിനയിച്ചത്. ആ ചിത്രങ്ങളിൽ അഭിനയിച്ചിട്ട് താരത്തിന് പല തരത്തിലുള്ള പരിക്കുകളും സംഭവിച്ചിട്ടുണ്ട്.
ബാബാ കല്യാണി എന്ന ചിത്രത്തിലെ അവസരം ലഭിച്ചതിനെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിലൂടെ കിരൺ പറയുന്നു.
"ഒരു ദിവസം ഒരു കോൾ വന്നു. മോനേ എവിടെയാ എന്ന് ചോദിച്ചു. എനിക്ക് ആരാന്ന് അറിയില്ല.ഞാൻ ആരാണെന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു ഞാനാ ലാലാ എന്ന്. പക്ഷേ എന്നിട്ടും ഞാൻ വിശ്വസിച്ചില്ല. ചിലപ്പോൾ ആരെങ്കിലും വിളിച്ച് പറ്റിക്കുന്നതാവുമെന്ന് കരുതി.
എന്റെ സംസാരം കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസിലായിട്ടുണ്ടാവും ഞാൻ വിശ്വസിച്ചിട്ടില്ലെന്ന്. അപ്പോഴാണ് അദ്ദേഹം പറയുന്നത് പുതിയ സിനിമ തുടങ്ങാൻ പോവുകയാ, ആന്റണിയാണ് പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന്."
"ആ സമയം എനിക്ക് മനസിലായി ഇത് ലാലേട്ടൻ തന്നെയാണെന്ന്. ആ ചിത്രത്തിൽ നീ ഉണ്ടാവണം, നിനക്ക് പറ്റിയ ഒരു വേഷം അതിലുണ്ട് എന്നും പറഞ്ഞു. സത്യത്തിൽ എനിക്ക് ഒട്ടും വിശ്വസിക്കാനായില്ല.
ലാലേട്ടൻ ആദ്യമായിട്ടും അവസാനമായിട്ടും വിളിക്കുന്നത് അപ്പോഴാണ്. അങ്ങനെ അതിനു ശേഷം പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്. അതോടെ എനിക്ക് പൂർണ വിശ്വാസം വന്നു. അങ്ങനെയാണ് ബാബാ കല്യാണി ചെയ്യുന്നത്.
ആ സമയത്തും എനിക്ക് നീളൻ മുടി ഉണ്ടായിരുന്നു." കിരൺ രാജ് പറഞ്ഞു. സിനിമയിൽ ഏറ്റവും രസകരമായതും എന്നാൽ ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ പാളിച്ചയും വിശദമായിട്ട് കിരൺ രാജ് പറയുന്നുണ്ട്.
അതായത് സിനിമയിലെ ക്ലൈമാക്സ് രംഗം അതി ഗംഭീരമായിരുന്നു. വ്യത്യസ്ഥതയുള്ള ആക്ഷൻ രംഗങ്ങളായിരുന്നു ബാബാ കല്യാണിയിൽ ഉണ്ടായിരുന്നത്. അതിൽ കിരൺ രാജ് തീവ്രവാദിയായിട്ടാണ് അഭിനയിച്ചത്.
ക്ലൈമാക്സിൽ മോഹൻലാലിന്റെ ചവിട്ട് കൊണ്ട് തെറിച്ച് വീഴുമ്പോൾ വെടി കൊണ്ട് മരിക്കുകയാണ് ആ കഥാപാത്രം. ഈ സീൻ എടുത്തതിനെ കുറിച്ച് കിരൺ രാജ് സംസാരിക്കുന്നതിങ്ങനെ.
"ആ സീൻ എടുക്കാൻ വേണ്ടി ഞാനും ഷാജി കൈലാസ് സാറും, ലാലേട്ടനും ഒരുമിച്ച് ഇരിക്കുകയായിരുന്നു. അപ്പോൾ മാസ്റ്റർ വന്ന് ചോദിച്ചു നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റുമോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ചെയ്യാം. പക്ഷേ ലാലേട്ടൻ പറഞ്ഞു മോനേ വേണ്ടാ, ഡ്യൂപ്പ് ഇല്ലേ അവർ ചെയ്യട്ടെ എന്ന്.
ഞാൻ പറഞ്ഞു ലാലേട്ടാ ഇപ്പോഴല്ലെ ഇതൊക്കെ പറ്റുള്ളൂ എന്ന്. അപ്പോൾ ലാലേട്ടൻ പറഞ്ഞു എങ്കിൽ നീ പോയി ചെയ്തോളൂ."
"സത്യത്തിൽ ഇത്തരം സീൻസ് ചെയ്യുമ്പോൾ എന്റെ അതേ ഭാരമുള്ള ഒരാളെ വെച്ച് ടെസ്റ്റ് ചെയ്ത് നോക്കണം. പക്ഷേ ഞാൻ ഒന്നും നോക്കിയില്ല ചെയ്തു.
ലാലേട്ടൻ ചവിട്ടി, ആ കയർ പൊട്ടി ഞാൻ ദൂരേക്ക് തെറിച്ച് വീണു. ലാലേട്ടനും ഷാജി ചേട്ടനും മാസ്റ്ററിനെ ഒരുപാട് ചീത്ത വിളിച്ചു.
അന്ന് പക്ഷേ ലാലേട്ടൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ആ അവസ്ഥ ഉണ്ടാവില്ലായിരുന്നെന്ന് കിരൺ പറഞ്ഞു."
#kiranraj #recalls #that #he #refused #mohanlals #suggestion #climax #scene #babakalyani #injured