#mammootty | നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയത്തിൽ സർപ്രൈസ് എൻട്രിയുമായി മമ്മൂട്ടി

#mammootty | നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയത്തിൽ സർപ്രൈസ് എൻട്രിയുമായി മമ്മൂട്ടി
Jul 22, 2024 07:06 PM | By Susmitha Surendran

( moviemax.in)  മലയാളസിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് ബൈജു എഴുപുന്ന. ഇദ്ദേഹത്തിന്റെ മകൾ അനീറ്റയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞദിവസം.

സ്റ്റെഫാൻ ആണ് വരൻ. ഈ ചടങ്ങിലേക്ക് സർപ്രൈസായി എത്തി ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെ​ഗാതാരം മമ്മൂട്ടി.

നിർമാതാവ് ആന്റോ ജോസഫിനൊപ്പം ചടങ്ങിനെത്തിയ മമ്മൂട്ടി വധൂവരന്മാരെ ആശീർവദിച്ചു.

രമേശ് പിഷാരടി, ആന്റോ ജോസഫ്, ടിനി ടോം, ബാല, അബു സലിം, ലിസ്റ്റിൻ സ്റ്റീഫൻ, ഷീലു എബ്രഹാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തി. മന്ത്രി പി പ്രസാദും ചടങ്ങിനെത്തിയിരുന്നു.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച ബൈജു എഴുപുന്ന 2001-ൽ സുരേഷ് ​ഗോപിയെ നായകനാക്കി സുന്ദരപുരുഷൻ എന്ന ചിത്രം നിർമിച്ചിരുന്നു.

#Mammootty #made #surprise #entry #actor #BaijuEzhupunna's #daughter's #engagement

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories

News Roundup