(moviemax.in)മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ. ഡാന്‍സിലൂടെയായിരുന്നു സാനിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സിനിമയിലെത്തി.
ബാലതാരമായി കരിയര്‍ ആരംഭിച്ച നായിക പിന്നാലെ നായികയായും കയ്യടി നേടി. അഭിനയത്തിനും ഡാന്‍സിനും പുറമെ യാത്രകളോടും പ്രിയമുണ്ട് സാനിയയ്ക്ക്.
സാനിയയുടെ സോഷ്യല്‍ മീഡിയ പേജ് നിറയെ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങളാണ്. ഇപ്പോഴിതാ താന്‍ അവസാനമായി നടത്തിയ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഫിലിപ്പീന്‍സ് യാത്രയുടെ അനുഭവങ്ങള്‍ സാനിയ പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''ഏറ്റവുമൊടുവില്‍ പോയത് ഫിലിപ്പീന്‍സിലേക്കാണഅ. 16 രാജ്യങ്ങളില്‍ നിന്നുള്ള 21 പെണ്‍കുട്ടികളുടെ ഗേള്‍ ട്രിപ്പ്.
ഹോട്ടലും സൗകര്യവുമൊക്കെ നോക്കിയാണു മിക്ക യാത്രകളും പ്ലാന്‍ ചെയ്യുന്നത്. പക്ഷെ ഹോസ്റ്റ് ചെയ്യുന്ന ലേഡിക്കാണ് ഈ ട്രിപ്പിലെ എല്ലാ തീരുമാനവും. അത് സമ്മതിച്ചാലേ യാത്രയില്‍ കൂടേക്കൂട്ടുകയുള്ളൂ.
അതിന്റെ ത്രില്ലുകള്‍ ചെറുതല്ല. താമസിച്ച മുറിയില്‍ ടേബിള്‍ ഫാന്‍ മാത്രമേയുള്ളൂ. ബാത്ത് റൂമിലെ ഷവറില്‍ കുറേശ്ശേയേ വെള്ളം വരുന്നുള്ളൂ.
ഓര്‍ഡര്‍ ചെയ്യാന്‍ മെനുവൊന്നുമില്ല. അവിടെ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കഴിക്കണം'' സാനിയ പറയുന്നു.ജീവിതത്തിലെ ഒരു വലിയ ഭയം അതിജീവിച്ചത് അന്നാണെന്നും സാനിയ പറയുന്നുണ്ട്.
കുട്ടിക്കാലത്ത് അച്ഛനും അമ്മയും നീന്തല്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇറങ്ങാന്‍ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു. രക്ഷപ്പെടാനായി കൈ കാലിട്ടടിക്കുമ്പോള്‍ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതോടെ പഠനം നിന്നുവെന്നാണ് സാനിയ പറയുന്നത്.
പിന്നീട് വെള്ളത്തിലിറങ്ങാന്‍ തന്നെ പേടിയായെന്നാണ് താരം പറയുന്നത്. സാനിയയുടെ വെള്ളത്തോടുള്ള ഈ ഭയം മാറ്റാന്‍ ഫിലിപ്പീന്‍സ് യാത്രയ്ക്ക് സാധിച്ചു.
ഫിലിപ്പീന്‍സില്‍ വച്ച് സര്‍ഫിങ് പഠിപ്പിക്കാന്‍ വന്ന ടീം നാലു ദിവസം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാനും ശ്വാസം പടിച്ചു നില്‍ക്കാനും പഠിപ്പിച്ചു. അടുത്ത ദിവസം ഞാന്‍ തനിച്ചു നീന്തി.
അന്ന് രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല. പല പേടികളേയും ഇങ്ങനൊക്കെയാകും നമ്മള്‍ അതിജീവിക്കുന്നതെന്നാണ് സാനിയ പറയുന്നത്.
അതേസമയം ഇടക്കാലത്ത് അഭിനയം നിര്‍ത്തി സാനിയ പഠനത്തിനായി വിദേശത്ത് പോയിരുന്നു. എന്നാല്‍ അധികം വൈകാതെ താരം തിരികെ വരികയും ചെയ്തു.
ഇതേക്കുറിച്ചും സാനിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീനില്‍ നായികയായത്. പ്രൈവറ്റായി പ്ലസ് ടു പാസ്സായപ്പോള്‍ മുതല്‍ വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമായിരുന്നു.
അങ്ങനെ ലണ്ടനിലെ യുസിഎ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേര്‍ന്നു. പിന്നെയാണ് മനസിലായത് എനിക്ക് സിനിമയില്‍ നിന്നു ബ്രേക്കെടുത്ത് അങ്ങനെ മാറിനില്‍ക്കാനാകില്ല എന്ന്.
പ്രത്യേകിച്ചും കരിയര്‍ വളര്‍ന്നു തുടങ്ങിയ സമയത്ത്. തമിഴില്‍ നായികയായ ഇറുകപട്ര് റിലീസായ സമയത്ത് പ്രൊമോഷന് വേണ്ടി നാട്ടിലേക്ക് വന്നു. അടുത്ത തമിഴ് പ്രൊജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ലെന്നും താരം പറയുന്നു.
#saniyaiyappan #shares #experiences #philipine #trip #she #faced #fear