(moviemax.in)പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ.
കോമഡി അനായാസം ചെയ്യുന്ന മല്ലിക സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത കാലത്താണ് മല്ലിക സുകുമാരൻ സിനിമാ രംഗത്ത് വീണ്ടും സാന്നിധ്യം അറിയിച്ച് തുടങ്ങിയത്.
മക്കളായ പൃഥിരാജിനെക്കുറിച്ചും ഇന്ദ്രജിത്തിനെക്കുറിച്ചും മിക്ക അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. മരുകമക്കളിൽ ആരാണ് മികച്ചത് എന്ന ചോദ്യവും പതിവാണ്.
ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങളെ താനെങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. അത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടിക്കുന്നൊന്നുമില്ല.
ആരും എന്റെ മക്കളെക്കുറിച്ചോ എന്നെക്കുറിച്ചോ വേദന തോന്നുന്ന ഒന്നും പറഞ്ഞിട്ടില്ല. കളിയാക്കുന്ന ട്രോളുകളുണ്ട്. അതൊക്കെ ജീവിതത്തിലെ തമാശയുടെ ഭാഗമാണ്.
എനിക്കിഷ്ടപ്പെടാത്തത് നമ്മൾ അറിയാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാൽ പിന്നെ അവരോട് ഭയങ്കര ദേഷ്യമാണ്. സുകുവേട്ടനിൽ നിന്നും കിട്ടിയതാണത്. പിന്നെ അവരോട് കോംപ്രമൈസ് ചെയ്യാൻ പറ്റില്ല.
സുകുവേട്ടനെയും മക്കളെയും കൊച്ചുമക്കളെയും കുറിച്ച് ചോദിക്കുമ്പോൾ അവരുടെ കാര്യങ്ങൾ പറയാൻ എനിക്ക് സന്തോഷമേയുള്ളൂയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. സിനിമയിൽ ഞാൻ കോമഡി ചെയ്തിട്ടുണ്ട്. അന്ന് അടൂർ ഭാസി, മാള ചേട്ടൻ, കുതിരവട്ടം പപ്പു തുടങ്ങിയവരോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തു.
സീരിയലിൽ എനിക്ക് കോമഡിയിൽ പേര് കിട്ടിയത് ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലിലൂടെയാണ്. അന്ന് ഞാനും മഞ്ജുവും ദുബായ് ഷോകളിലൊക്കെ പോയി.
രസകരമായ അനുഭവം അമേരിക്കയിൽ ചേട്ടനെ കാണാൻ പോയപ്പോൾ അവിടെ ട്രോളി എടുക്കണമെങ്കിൽ ഡോളർ ഇടണം. മൂന്ന് ഡോളറോ മറ്റോ ആണ് ഇടേണ്ടത്. എന്റെയടുത്ത് മൂന്ന് ഡോളറായി ഇല്ല. അപ്പോൾ പിറകിൽ നിന്ന് ചന്ദ്രമതി കൊച്ചമ്മേ എന്നൊരു വിളി.
ഒരു മലയാളി വന്ന് തന്നെ സഹായിച്ചെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ഇന്നേ വരെ കരിയറിൽ ഇന്ന സ്ഥാനത്ത് എത്താൻ വേണ്ടി ശ്രമിച്ചിട്ടില്ല. അംഗീകാരം കിട്ടിയില്ലെന്ന് എങ്ങനെ പറയാനാകും.
സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങിച്ച നടിയാണ് ഞാൻ. നൂറ് കണക്കിന് മറ്റ് അവാർഡുകൾ കിട്ടി.
വലിയ അംഗീകാരമെന്നും താൻ ആഗ്രഹിച്ചിട്ടില്ല. അവാർഡ് നിശ്ചയിക്കുന്ന ഏഴ് പേർ പറയുന്നതല്ല സിനിമ. വിവാഹ ശേഷം താൻ അഭിനയത്തിൽ സജീവമാകാതിരുന്നത് സ്വന്തം തീരുമാനമായിരുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു.
കലയല്ല ജീവിതമാണ് പ്രധാനമെന്നാണ് എന്റെ മനസിൽ. എനിക്കൊരു വാശി ഉണ്ടായിരുന്നു. ഞാൻ ആഗ്രഹിച്ച ജീവിതം ഇതാണ്. അഭിനയം സാഹചര്യങ്ങളുടെ നിർബന്ധിതമായ അന്തരീക്ഷം ഉണ്ടായപ്പോൾ അതിൽ പെട്ട് പോയതാണ്.
അല്ലാതെ അതിന് വേണ്ടി ഇറങ്ങി ചെന്ന ആളല്ല. ജീവിതമാണ് പ്രധാനമെന്ന് മനസിലായപ്പോൾ സുകുവേട്ടാ, ഞാനും കൂടെ ഇറങ്ങിയാൽ ശരിയാവില്ലെന്ന് പറഞ്ഞു.
സുകുവേട്ടന്റെ സിനിമകളിൽ അഭിനയിക്കാൻ പറഞ്ഞിരുന്നു. എന്നാൽ താൻ തയ്യാറായില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
#mallikasukumaran #opened #up #about #experiences #from #life #says #family #important #to #her