(moviemax.in)കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് മകൾ അഹാന കൃഷ്ണ സിനിമാ രംഗത്തേക്ക് എത്തുന്നത്. സിനിമയേക്കാൾ സോഷ്യൽ മീഡിയയാണ് അഹാനയ്ക്ക് പലപ്പോഴും ഗുണം ചെയ്തത്.
യൂട്യൂബ് ചാനലിലൂടെ വലിയ ജനപ്രീതി നേടാൻ അഹാനയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ അഹാനയെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണകുമാർ.
മാതാപിതാക്കൾ മക്കളെ കുറ്റപ്പെടുത്തതിനെക്കുറിച്ച് സംസാരിക്കവെയാണ് ഇദ്ദേഹം അഹാനയുടെ കാര്യം പരാമർശിച്ചത്.എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കളെക്കുറിച്ച് ധാരണ ഉണ്ടാവും.
മാതാപിതാക്കൾ പുതിയ തലമുറ ശരിയല്ലെന്ന് പറയും. അങ്ങനെ പറയല്ലേയെന്ന് ഞാൻ പറയും. നിങ്ങളുടെ മക്കളെയും ചേർത്താണ് നിങ്ങൾ ഈ പറയുന്നതെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ എന്റെ മക്കളെ നല്ല രീതിയിലാണ് വളർത്തുന്നതെന്ന് അവർ.
എല്ലാവരും നല്ല രീതിയിലാണ് കുട്ടികളെ വളർത്തുന്നത്. ചില കുട്ടികൾ അബദ്ധത്തിൽ ചെന്ന് പെടുന്നു. അതൊക്കെ തലയിലെഴുത്തിന്റെ പ്രശ്നമാണ്. പുതിയ തലമുറ വളരെ നല്ലതാണ്.അവർ മൊബൈലിലൂടെ ലോകം മുഴുവൻ കാണുന്നു. അവർക്ക് നമ്മളേക്കാൾ കാര്യങ്ങൾ അറിയാം.
പുതിയ തലമുറയെക്കുറിച്ച് നമ്മൾ നല്ലത് പറഞ്ഞ് തുടങ്ങിയാൽ അവർ തിരിച്ചും നമ്മളെ പറ്റി പറയും. അഹാന പണ്ട് ചെന്നെെയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ പോയപ്പോൾ അവിടെ ഹോസ്റ്റൽ ഇല്ല.
അപ്പോൾ അവിടെയൊരു ഹോസ്റ്റലിൽ കൊണ്ട് ചേർത്തു. അവൾ എപ്പോഴും ഭയങ്കര സന്തോഷത്തോടെ ഹോസ്റ്റലിന്റെ കാര്യങ്ങൾ പറയുമായിരുന്നു.
ഹോസ്റ്റലിന്റെ വെളിയിലൊരു ബാൽക്കണി പോലെയുണ്ട്.അവിടെ ഞങ്ങൾ സുഹൃത്തുക്കൾ ഇരിക്കും, ഭക്ഷണം കഴിക്കുമെന്നാെക്കെ. ഫൈനൽ ഇയർ ആയപ്പോൾ ഹോസ്റ്റർ ഫീസ് പോലും ഞങ്ങൾക്ക് അടക്കേണ്ടി വന്നില്ല.
അന്ന് ഞങ്ങൾക്ക് സാമ്പത്തിക ഞെരുക്കമുണ്ട്. അമ്മു അവിടെ ചെറിയ ജോലിയായി ആഡുകൾ ചെയ്യുമായിരുന്നു.വളരെ സന്തുഷ്ടമായ കോളേജ്, ഹോസ്റ്റൽ ജീവിതം.
പഠനം കഴിഞ്ഞ് അവളെ പിക്ക് ചെയ്ത് തിരുവനന്തപുരത്തേക്ക് വരാൻ ഞാൻ കാറുമായി ചെന്നു. ഹോസ്റ്റലിൽ പെട്ടിയെടുക്കാൻ ആളില്ല. ഞാൻ കയറി എടുത്തോളാമെന്ന് പറഞ്ഞു.
ഇവിടെ ആണുങ്ങളെ പ്രവേശിപ്പിക്കില്ല ലേഡീസ് ഹോസ്റ്റലാണെന്ന് പറഞ്ഞു. കുറേ കഴിഞ്ഞപ്പോൾ ഏതോ സംസ്ഥാനുള്ള ഒരാൾ വന്ന് കയറി.ഇതെങ്ങനെ, കൊച്ചിന്റെ തന്തയ്ക്ക് കയറാൻ പറ്റുന്നില്ല, കണ്ടവന് കയറാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു.
ഇവിടത്തെ സ്റ്റാഫ് ആണെന്ന് അവർ. സ്റ്റാഫ് ആയാലെന്താ ആണല്ലേ എന്ന് ഞാൻ. അതൊരു തർക്കത്തിലേക്ക് പോയി. ഞാൻ പൊലീസിലേക്ക് വിളിച്ചപ്പോൾ ഇവർ കയറാൻ പറഞ്ഞു.
അങ്ങനെ ഞങ്ങളെല്ലാവരും കൂടി അകത്ത് ചെന്നപ്പോഴാണ് ഞാൻ അന്തം വിട്ടത്. ചെറിയൊരു റൂം. അതിനകത്ത് ചെറിയ കട്ടിൽ. വീട്ടിൽ ഇത്രയും സൗകര്യങ്ങൾ ഉണ്ടായപ്പോൾ അവൾ ആ കട്ടിലിലാണ് മൂന്ന് വർഷം കിടന്നത്.
ഞാൻ ആലോചിച്ചു. നമ്മൾ പറഞ്ഞ് കൊടുത്ത ചെറിയ മൂല്യങ്ങൾക്ക് മക്കൾക്ക് മനസിലാവും. ഇതാണ് നമ്മുടെ വിജയം. മക്കൾ എവിടെ ചെന്നാലും ആ സാഹചര്യവുമായി പൊരുത്തപ്പെടും.
അഹാനയെ ഇനി നോക്കുകയേ വേണ്ട അവൾ അവളുടെ കാര്യം നോക്കിക്കോളുമെന്ന് അന്ന് ഞാൻ തീരുമാനിച്ചു. മക്കൾക്ക് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവുണ്ടെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
#krishnakumar #praises #daughter #ahaana #learning #biggest #lesson #life