(moviemax.in)ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള സീസണിൽ ഏറ്റവും ജനസമ്മതനും സൗമ്യനുമായ വിജയിയായിരുന്നു നടൻ മണിക്കുട്ടൻ. ഗെയിമിനേക്കാൾ ഉപരി മണിക്കുട്ടന്റെ സൗമ്യമായ പെരുമാറ്റത്തിനും സത്യസന്ധതയ്ക്കുമാണ് മലയാളികൾ കയ്യടിച്ചതും വോട്ട് നൽകിയതും.
സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. കാലിന് നേരിയ പരിക്കുകളോടെയാണ് ഹൗസിലെ മണിക്കുട്ടന്റെ വാസം ആരംഭിച്ചത്.തുടക്കത്തിൽ പതുങ്ങിയിരിക്കുന്ന പ്രകൃതമായിരുന്നുവെങ്കിലും പിന്നീട് മണിക്കുട്ടൻ ടാസ്ക്ക് കളിച്ചും പെരുമാറ്റത്തിലൂടെയും മുൻനിരയിലേക്ക് വന്ന് വിജയിയാവുകയായിരുന്നു.
ഏറെ നാളായി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞ് നിന്ന മണിക്കുട്ടന് കരിയർ ബ്രേക്കായിരുന്നു ബിഗ് ബോസ് സീസൺ മൂന്നിലേക്കുള്ള വരവ്.പതിനഞ്ച് വർഷത്തോളം കലാരംഗത്ത് നിന്ന് കണ്ടെത്താൻ കഴിയാതെ പോയ വലിയ സ്വപ്നങ്ങളിൽ പലതും മണിക്കുട്ടൻ ബിഗ് ബോസിന്റെ ഭാഗമായശേഷം സ്വന്തമാക്കി.
പലപ്പോഴും മണിക്കുട്ടൻ പറഞ്ഞിട്ടുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു വീട് എന്നത്. ടൈറ്റിൽ വിന്നറായതോടെ ആ സ്വപ്നവും സഫലമായി.
ഫിനാലെ വേദിയിൽ കീ സമ്മാനിച്ചെങ്കിലും പിന്നീട് അത് സംബന്ധിച്ച വിളികളൊന്നും വന്നിരുന്നില്ല. ശേഷം കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് വിളിയെത്തി ഉടനെ വീട് മണിക്കുട്ടന് കൈമാറി.
സ്വന്തമായൊരു വീടെന്ന സ്വപ്നം നേടിയപ്പോൾ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയ പ്രേക്ഷകരോട്...
നിങ്ങൾ തന്ന സ്നേഹ സമ്മാനമാണ് എന്റെ വീട്.അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെയായിരിക്കുമെന്ന് സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ കുറേ നാളുകൾക്ക് മുമ്പ് അറിയിച്ചിരുന്നു.
എന്നാൽ ഇതുവരെയും ഫ്ലാറ്റിലേക്ക് മണിക്കുട്ടൻ താമസം മാറിയിട്ടില്ല. ഫ്ലാറ്റിൽ ചില ജോലികൾ കൂടി പൂർത്തിയാക്കാനുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടൻ പറഞ്ഞത്.
ബിഗ് ബോസിൽ നിന്നും കിട്ടിയ ഫ്ലാറ്റിപ്പോഴും ഉണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിന് സരസമായാണ് താരം മറുപടി പറഞ്ഞത്. ബിഗ് ബോസിൽ നിന്നും കിട്ടിയ ഫ്ലാറ്റിൽ ഇന്റീരിയർ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.
ഫ്ലാറ്റിൽ നന്നായി ഇന്റീരിയർ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്.കൈ കൊട്ടുമ്പോൾ ലൈറ്റ് കത്തണം... അത്തരത്തിൽ ഡിഫറന്റായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാലുടൻ സിനിമകൾ കിട്ടും. അത് അനുസരിച്ച് ഇന്റീരിയർ ചെയ്യാമെന്നാണ് ഞാൻ കരുതിയത്. ഇന്റീരിയർ തുടങ്ങി കഴിഞ്ഞപ്പോൾ വിചാരിച്ചതുപോലെ സിനിമ കിട്ടിയില്ലെന്നാണ് പതിവ് പോസിറ്റിവിറ്റിയോടെ മണിക്കുട്ടൻ പറഞ്ഞത്.
മുപ്പത്തിയെട്ടുകാരനായ മണിക്കുട്ടൻ ഇപ്പോഴും അവിവാഹിതനാണ്. എന്നാണ് വിവാഹം എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടിയൊന്നും താരം നൽകിയതുമില്ല.
ധ്യാൻ ശ്രീനിവാസൻ സിനിമ സീക്രട്ടാണ് മണിക്കുട്ടന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
മലയാള സിനിമയിൽ ഇതുവരെ പറയാത്ത ജോണറിലുള്ള ഒരു പുതിയ ആശയമാണ് ഈ സിനിമയുടേത്. ജൂലൈ 26 ന് സീക്രട്ട് തിയേറ്ററുകളിലേക്കെത്തും.
മണിക്കുട്ടനും ധ്യാനിനും പുറമെ അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
2005ൽ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ നായകവേഷം ചെയ്ത് മലയാള സിനിമയുടെ ഭാഗമായ മണിക്കുട്ടൻ ഇതുവരെ ഒട്ടനവധി സിനിമകളിൽ സഹനടനായും നായകനായും എല്ലാം അഭിനയിച്ചു.
actor-manikuttan-shared-the-new-details-of-the-flat-which-was-a-gift-from-bigg-boss-show