#Bhamakurup | വിവാഹത്തെക്കുറിച്ച് നടി ഭാമയുടെ പോസ്റ്റ്, ചോദ്യങ്ങള്‍ ഉയര്‍ത്തി ആരാധകര്‍

#Bhamakurup  |  വിവാഹത്തെക്കുറിച്ച് നടി ഭാമയുടെ പോസ്റ്റ്, ചോദ്യങ്ങള്‍ ഉയര്‍ത്തി ആരാധകര്‍
Jul 19, 2024 03:56 PM | By ShafnaSherin

(moviemax.in)ലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹ മോചിതയായെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭാമയുടെ ഒരു പോസ്റ്റാണ് നടിയുടെ വിവാഹ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ത്തിയത്. ഒരു സിംഗിള്‍ മദറാകുന്നതു വരെ താൻ ശക്തയാണ് എന്ന് ബോധ്യമുണ്ടായിരുന്നില്ല എന്ന് താരം എഴുതിയ പോസ്റ്റായിരുന്നു ചര്‍ച്ചയായത്.

നടി ഭാമ വീണ്ടും വിവാഹത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതിയത് ചര്‍ച്ചയായി മാറുകയാണ്.  നടി ഭാമ ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വേണോ നമ്മള്‍ സ്‍ത്രീകള്‍ക്ക് വിവാഹം?. വേണ്ട. വിവാഹം ചെയ്യരുത്.


ഒരു സ്‍ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടില്ല. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാലെന്നും ചോദിക്കുന്നു ഭാമ കുറിപ്പിലൂടെ. ധനം സ്വീകരിച്ച് അവര്‍ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്‍ത്രീ എന്തായാലും വിവാഹം കഴിക്കരുത്.

ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്ന് എത്രയും വേഗം എന്നും കുറിപ്പായി എഴുതിയ താരം വാചകം പൂര്‍ത്തിയാക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ നടി ഭാമ മകളുടെ ഫോട്ടോ പങ്കുവെച്ച് എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു.

ഒരു സിംഗിള്‍ മദര്‍ ആയപ്പോള്‍ താൻ കൂടുതല്‍ ശക്തയായിരുന്നു ഭാമ അന്ന് തന്റെ കുറിപ്പിലെഴുതിയത്. കൂടുതല്‍ ശക്തയാകുക മാത്രം ആണ് തനിക്ക് മുന്നിലുള്ള വഴി. ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി ഞാനും എന്റെ മകളും എന്നുമെഴുതി ഭാമ.

ചലച്ചിത്ര നടി ഭാമയും അരുണും വിവാഹിതരായത് 2020ലായിരുന്നു. വിവാഹം കഴിഞ്ഞതോട ഭാമ പതുക്കെ സിനിമയില്‍ നിന്ന് പിൻവാങ്ങുകയായിരുന്നു. മകള്‍ ജനിച്ചത് വ്യക്തമാക്കിയാണ് പിന്നീട് താരം സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെട്ടത്. ഗൌരി എന്നാണ് നടി ഭാമയുടെ മകളുടെ പേര്.

#Actress #Bhama #Post #About #Marriage #Fans #Raise #Questions

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories










News Roundup