(moviemax.in)മഴക്കാലത്തെ വാത സംബന്ധമായ വേദനകള്‍ക്കും അസുഖത്തിനും വലിയ ആശ്വാസമാണ് കൊട്ടംചുക്കാദി തൈലം. കാസര്‍കോട് പടന്ന പഞ്ചായത്തില്‍ തൈലമെത്തിക്കാൻ സിനിമാ നടനാണ് മുൻകയ്യെടുക്കുന്നത്.
ഒമ്പതാം വാര്‍ഡിലെ വീടുകളില്‍ തൈലമെത്തിക്കാൻ സിനിമാ നടൻ പി പി കുഞ്ഞികൃഷ്‍ണനുമുണ്ട്. വാര്‍ഡ് മെമ്പറുമാണ് ന്നാ താൻ കേസ് കൊടിലെ ജഡ്‍ജിയായി പ്രിയങ്കരനായ അദ്ദേഹം. കര്‍ക്കിടകമാണ്. വാതരോഗങ്ങള്‍ വര്‍ധിക്കുന്ന മഴക്കാലം.
കൊട്ടംചുക്കാദി തൈലം ഇതിന് പരിഹാരമെന്ന തിരിച്ചറിവില്‍ നിന്നാണ് കാസര്‍കോട് പടന്ന പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ ഈ നിര്‍മ്മാണം. പുളിയില, ഉമ്മത്തില, വെളുത്ത എരിക്കില, കൊട്ടം, ചുക്ക്, വയമ്പ് തുടങ്ങിയ ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് തൈലം തയ്യാറാക്കുന്നത്.
ഇലമരുന്നുകള്‍ നുറുക്കി ഇടിച്ച് പിഴിഞ്ഞ് ചാറെടുത്തത് പ്രദേശത്തെ സ്‍ത്രീകള്‍. വാര്‍ഡ് മെമ്പറും പ്രശസ്‍ത സിനിമാ താരവുമായ പിപി കുഞ്ഞികൃഷ്‍ണന്‍റെ മേല്‍നോട്ടത്തിലായിരുന്നു കൊട്ടംചുക്കാദി തയ്യാറാക്കിയത്.
ഉരുളിയില്‍ തൈലം തിളച്ച് മറിഞ്ഞ് പാകമാകുമ്പോള്‍ അരിച്ചെടുത്ത് പാത്രങ്ങളിലേക്ക്. ഇനി ചെറിയ കുപ്പികളിലാക്കി ഒന്‍പതാം വാര്‍ഡിലെ എല്ലാ വീടുകളിലുമെത്തിക്കും. പ്രധാനമായും വയോജനങ്ങളെ ലക്ഷ്യമിട്ടാണ് വിതരണം.
മലയാളത്തില്‍ ഇന്ന് പ്രിയങ്കരനായ ഒരു താരമാണ് ജഡ്‍ജിയായെത്തിയ പി പി കുഞ്ഞികൃഷ്‍ണൻ. കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊടിലെ ജഡ്‍ജിയായിട്ടുള്ള ആ രസകരമായ കഥാപാത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തമാശ നിറഞ്ഞ മാനറിസങ്ങളായിരുന്നു ആ കഥാപാത്രത്തിലേക്കും നടനിലേക്കും പ്രേക്ഷകരെ അന്ന് ആകര്‍ഷിച്ചത്. ഗൌരവതരമായ സന്ദര്‍ഭങ്ങളില്‍ അതിനനുസരിച്ച് മാറാനും ചിത്രത്തില്‍ കുഞ്ഞികൃഷ്‍ണന് സാധിച്ചിരുന്നു എന്നതും തെളിഞ്ഞതാണ്.
വില്ലൻ ഷേയ്‍ഡുള്ള ഒരു വേറിട്ട കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അത് സുരാജ് വെഞ്ഞാറമൂടിന്റെ മദനോത്സവത്തിലായിരുന്നു. നാട്ടു പശ്ചാത്തലത്തിലുള്ള വിവിവിധ കഥാപാത്രങ്ങള്‍ തനിക്ക് ഇണങ്ങുമെന്ന് കുഞ്ഞികൃഷ്‍ണൻ തെളിയിച്ചിരിക്കുകയാണ് ഇതിനകം. നാടകത്തിലൂടെയാണ് കുഞ്ഞികൃഷ്‍ണൻ കലാ ലോകത്തേയ്‍ക്കെത്തുന്നത്.
#Famous #actor #Kunjikrishnan #has #filed #case #against #medicine #rheumatism