(moviemax.in)മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സിനിമാ ഗായകനാണ് എം ജി ശ്രീകുമാര്‍. ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ ശ്രീകുമാര്‍ സിനിമകള്‍ക്കായി ആലപിച്ചിട്ടുണ്ട്. എന്നും കേള്‍ക്കാൻ കൊതിക്കുന്ന ഗാനങ്ങള്‍. ഗായകൻ എം ജി ശ്രീകുമാറിനെ കുറിച്ച് ജീവിത പങ്കാളി ലേഖ അഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്.
എം ജി ശ്രീകുമാറിന്റെ ഭാഗ്യം എന്തായിരുന്നു എന്ന് ലേഖ വെളിപ്പെടുത്തുന്നതാണ് ചര്‍ച്ചയാകുന്നത്. ശ്രീക്കുട്ടൻ ബാങ്കിലെ വെറും ഉദ്യോഗസ്ഥനായിരുന്നു താൻ പരിചയപ്പെടുന്ന സമയത്തെന്ന് ഓര്‍ക്കുന്നു ലേഖ. കുറച്ചൊക്കെ പാട്ട് പാടുമായിരുന്നു.
ചിത്രം ആ സമയത്താണ് വരുന്നത്. അതിലെ പാട്ടുകളെല്ലാം ഹിറ്റുകളായി. ഭാഗ്യവശാല്‍ ലാലിന്റെ ശബ്‍ദവുമായി ചേര്‍ച്ചയുണ്ടായി. ഇതെല്ലാം നിമിത്തങ്ങളായിരുന്നുവെന്നും ലേഖ വ്യക്തമാക്കുന്നു. പിന്നെ തിരിഞ്ഞുനോക്കേണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.
പിന്നെ ശ്രീക്കുട്ടന് പാട്ടിന് ദേശീയ അവാര്‍ഡ് കിട്ടുകയും ചെയ്‍തെന്ന് ലേഖ ചൂണ്ടിക്കാട്ടുന്നു. എം ജി ശ്രീകുമാര്‍ കൂലി സിനിമയിലൂടെയാണ് പാട്ടുകാരനായി അരങ്ങേറുന്നത്. പിന്നീട് മോഹൻലാല്‍ നായകനായ ചിത്രം സിനിമയിലെ എല്ലാ ഗാനങ്ങളും ശ്രീകുമാര്‍ ആലപിച്ചിരുന്നു.
പിന്നീട് മോഹൻലാലിന്റെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനം ആലപിച്ചു. അവയില്‍ ഭൂരിഭാഗവും ഹിറ്റുകളായി മാറി. മോഹൻലാലിന് വേണ്ടി പാടിയ ഗാനങ്ങളിലൂടെ അവാര്‍ഡുകളും എം ജി ശ്രീകുമാറിന് ലഭിച്ചു.
ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന ചിത്രത്തിലെ ഗാനത്തിലൂടെ എം ജി ശ്രീകുമാറിന് ആദ്യം ദേശീയ അംഗീകാരം ലഭിച്ചതെന്ന പ്രത്യേകതയുണ്ട്. വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും സിനിമയിലൂടെയും എം ജി ശ്രീകുമാറിന് ദേശീയ അവാര്‍ഡ് ലഭിച്ചു. കിരീടത്തിനും കിലുക്കത്തിനും കേരള സംസ്ഥാന അവാര്‍ഡും ലഭിച്ച ശ്രീകുമാറിന് പിന്നീട് വിവിധ സിനിമകള്‍ക്കും സംസ്ഥാന അംഗീകാരം ലഭിച്ചു.
#turning #point #MG #Sreekumar #wife #Lekha #being #discussed #with #revelation