(moviemax.in) രമേഷ് നാരായൺ -ആസിഫ് അലി വിവാദം സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞു നിൽക്കുകയാണ്. നിരവധി പേരാണ് ആസിഫ് അലിയെ പിന്തുണച്ച് കൊണ്ട് സംസാരിച്ചിരിക്കുന്നത്.
എല്ലാവരും രമേഷിന്റെ ചെയ്തിയെ കുറ്റം പറയുമ്പോൾ പരിഭവങ്ങളില്ലാതെ ആസിഫ് തന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. എന്നാൽ അതൊന്നുമല്ല, താരം പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
'മനോരഥങ്ങൾ' എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റിയാണ് ആസിഫ് അലി പറഞ്ഞത്.
'നീലത്താമര' എന്ന ചിത്രത്തിന്റെ ഓഡിഷൻ വേളയിൽ മലയാളി ലുക്കില്ലാത്തതിനാൽ പിന്മാറോണ്ടി വന്നുവെന്നും പതിമൂന്ന് വർഷത്തിന് ശേഷം എംടിയുടെ കഥയിലെ കഥാപാത്രമാകാൻ സാധിച്ചതിൽ അഭിമാനമാണെന്നും നടൻ പറഞ്ഞു.
"ഞാന്‍ ആദ്യമായി എംടി സാറിന്‍റെ മുന്നില്‍ എത്തുന്നത് നീലത്താമര എന്ന ചിത്രത്തിന്‍റെ ഓഡിഷന് വേണ്ടിയാണ്. ലാല്‍ ജോസ് സാര്‍ വന്ന് കാണാന്‍ പറയുമ്പോഴാണ് ഞാൻ അദ്ദേഹത്തിനു മുന്നിലെത്തിയത്.
അന്ന് ഒരു മലയാളി ലുക്കില്ല എന്ന് പറഞ്ഞ് എനിക്ക് അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാൽ പതിമൂന്ന് വര്‍ഷങ്ങൾ കഴിഞ്ഞപ്പോഴാണ് എം ടി സാറിന്‍റെ ഒരു കഥാപാത്രം ചെയ്യാന്‍ എനിക്ക് സാധിച്ചത്. അതിന്‍റെ സന്തോഷം എനിക്ക് തീര്‍ച്ചയായും ഉണ്ട്.
]സാറിന്‍റെ മകള്‍ അശ്വതി മാം സംവിധാനം ചെയ്ത ചിത്രത്തിലാണ് ഞാന്‍ അഭിനയിച്ചത്. ഒരുപാട് സന്തോഷവും അഭിമാനവും", ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. മനോരഥങ്ങൾ എന്ന ചിത്രത്തിൽ എം ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത 'വിൽപ്പന' എന്ന ചെറുകഥയിലാണ് ആസിഫ് അഭിനയിച്ചിരിക്കുന്നത്.
എംടി വാസുദേവൻ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് 'മനോരഥങ്ങൾ'. ഓളവും തീരവും, ശിലാലിഖിതം, നിന്റെ ഓര്‍മ്മക്ക്, കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്, സ്വർഗം തുറക്കുന്ന സമയം, അഭയം തേടി വീണ്ടും, ഷെർലക്ക്, കാഴ്ച, കടൽക്കാറ്റ്, വിൽപ്പന എന്നിവയാണ് ആ കഥകള്‍.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
ആഗസ്റ്റ് 15ന് മനോരഥങ്ങള്‍ തിയറ്ററുകളില്‍ എത്തും. ആസിഫ് അലിയെ അപമാനിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ രമേഷ് നാരായണനെതിരെ വലിയ ആരോപണങ്ങളാണ് ഉയർന്നു പൊങ്ങുന്നത്.
രമേഷിന്റെ പഴയ പല വീഡിയോകളും ഇപ്പോൾ വീണ്ടും വൈറലാവുന്നുണ്ട്. പല താരങ്ങളെ കുറിച്ചും രമേഷ് സംസാരിക്കുന്ന രീതികൾ ശരിയല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ആസിഫ് അലി വിവാദത്തിൽ രമേഷ് നാരായണൽ നിലവിൽ മാപ്പ് പറഞ്ഞു. എങ്കിലും ആസിഫ് അപമാനിതനായതിൽ ഒരു മാപ്പ് കൊണ്ട് ദൂരികരിക്കാൻ സാധിക്കുമോ?
ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രമാണ് ആസിഫ് അലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്നീ ചിത്രങ്ങളാണ് ആസിഫിന്റേതായി റിലീസിനൊരുങ്ങുന്നത്.
#asifali #was #rejected #from #neelathamara #audition #he #recalls #the #memory #with #mtvasudevannair