#basiljoseph | 'അതൊരു പക വീട്ടലായിരുന്നു', ധ്യാനിനെ കുറിച്ച് ബേസില്‍ ജോസഫ്

#basiljoseph | 'അതൊരു പക വീട്ടലായിരുന്നു', ധ്യാനിനെ കുറിച്ച് ബേസില്‍ ജോസഫ്
Jul 15, 2024 08:25 AM | By Susmitha Surendran

(moviemax.in)  അഭിമുഖങ്ങളിലൂടെയും തിളങ്ങിനില്‍ക്കുന്ന ഒരു യുവ താരമാണ് ധ്യാൻ ശ്രീനിവാസൻ. രസകരമായ മറുപടി നല്‍കുന്ന ധ്യാനിനെ സിനിമാ പ്രേക്ഷകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇഷ്‍ടമാണ്.

സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അവതാരകരെയെല്ലാം തന്റെ കഥകളില്‍ ഉള്‍പ്പെടുത്താറുണ്ട് ധ്യാൻ ശ്രീനിവാസൻ. സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയപ്പോള്‍ ധ്യാൻ നല്‍കിയ അഭിമുഖങ്ങള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരുന്നു.

സ്വന്തം ചേട്ടനെയും ട്രോളാൻ ധ്യാൻ വീഡിയോ അഭിമുഖങ്ങളില്‍ മറക്കാറില്ല. ഒരു അഭിമുഖത്തില്‍ ബേസില്‍ ജോസഫിനെയും താരം തമാശയ്‍ക്കായി പരിഹസിച്ചു. ബേസില്‍ ഒരു ചാനലില്‍ ധ്യാനുമായുള്ള തന്റെ സംഭാഷണം ഓര്‍മിച്ചതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ധ്യാൻ വിളിച്ചിരുന്നോ എന്ന് ബേസില്‍ ജോസഫിനോട് അന്ന് ചോദിച്ചിരുന്നു മാധ്യമപ്രവര്‍ത്തകര്‍. വിളിച്ചിരുന്നു, ഗുരുവായൂര്‍ അമ്പലനടയില്‍ വിജയിച്ചത് താരത്തിന് അത്ര രസിച്ചില്ലെന്ന് ബേസില്‍ തമാശയായി പറയുകയും ചെയ്‍തിരുന്നു.

എന്നാല്‍ ബേസില്‍ ജോസഫിനെ താൻ വിളിച്ചപ്പോള്‍ അവൻ പ്രത്യേക ചിരി ചിരിക്കുകയായിരുന്നുവെന്ന് പറയുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. ഇതിനെക്കുറിച്ച് ധ്യാനിനോടും ബേസിലിനോടും അവതാരകൻ ചോദിച്ചപ്പോഴാണ് വീണ്ടും തമാശയുമായി എത്തിയത് ഇരുവരും.

ധ്യാനിന്റെ ഉപദേശം കേട്ടിട്ടുണ്ടോയെന്ന് ബേസിലിനോട് ചോദിക്കുകയായിരുന്നു ഫോണിലൂടെ അവതാരകൻ. ധ്യാൻ ശ്രീനിവാസന്റെ ഉപദേശം കേട്ടാല്‍ ആരായാലും പിഴച്ചുപോകുമെന്നായിരുന്നു മറുപടി.

ഉപദേശിച്ചിട്ട് കാര്യമില്ലാത്തവരെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നും ധ്യാനിനെ കുറിച്ചും പരാമര്‍ശിച്ചു ബേസില്‍. ധ്യാൻ ശ്രീനിവാസൻ അതിഥിയായി വന്ന ടെലിവിഷൻ പ്രോഗ്രാമിലായിരുന്നു സംഭവം.

ഗുരുവായൂര്‍ അമ്പലടയില്‍ ഹിറ്റായപ്പോള്‍ ധ്യാൻ വിളിച്ചപ്പോള്‍ ബേസില്‍ അഹങ്കാരച്ചിരി ചിരിച്ചുവെന്ന് ധ്യാൻ പറഞ്ഞത് അവതാരകൻ ഓര്‍മിപ്പിച്ചു.

എന്നാല്‍ ബേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയപ്പോള്‍ ധ്യാൻ ശ്രീനിവാസൻ ചിരിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു. അന്ന് അവൻ കുറേ ചിരിച്ചു. കുറച്ചധികം ചിരിച്ചു.

എവിടെ പോയാലും എന്നെ അപമാനിക്കലായിരുന്നു. ഗുരുവായൂര്‍ അമ്പലനട വൻ വിജയമായത് തന്റെ ഒരു പക വീട്ടലായിരുന്നു എന്നും പറഞ്ഞു ബേസില്‍. സുഹൃത്തുക്കളായ ഇവരുടെ തമാശ വീണ്ടും സിനിമാ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

#revenge #BasilJoseph #video #interview #fun #dhyansreenivasan

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-