#NitinRanjiPanicker | മമ്മൂട്ടിയുടെ ഒരു സീനിനെ ശക്തമായി അധിക്ഷേപിച്ചു,വിവാദങ്ങളോട് പരാതിയില്ല - നിതിൻ രഞ്ജി പണിക്കർ

#NitinRanjiPanicker  | മമ്മൂട്ടിയുടെ ഒരു സീനിനെ ശക്തമായി അധിക്ഷേപിച്ചു,വിവാദങ്ങളോട് പരാതിയില്ല - നിതിൻ രഞ്ജി പണിക്കർ
Jul 14, 2024 05:30 PM | By ShafnaSherin

(moviemax.in)നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലെർ ചിത്രമാണ് കസബമമ്മൂട്ടിയെ നായകനാക്കി 2016ൽ പുറത്തിറങ്ങിയ ചിത്രമാണിത് .നിധിൻ രഞ്ജി പണിക്കരുടെ ആദ്യ സംവിധാന ചിത്രമായ കസബ . ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം കൂടിയാണിത്.

ശേഷം 2021ൽ സുരേഷ് ​ഗോപിയും രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തിയ കാവൽ എന്ന ചിത്രവും നിധിൻ ചെയ്തിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ സുരാജ് വെഞ്ഞാറമ്മൂഡിനെ നായകനാക്കി ചെയ്യുന്ന മലയാളം വെബ്സീരീസ് നാ​ഗേന്ദ്രൻസ് ഹണിമൂണാണ് നിധിന്റെ പുതിയ പ്രൊജക്ട്. നിധിൻ, കനി കുസൃതി, ​ഗ്രേസ് ആൻ്റണി, നിരഞ്ജന എന്നിവർ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിധിൻ തന്റെ സിനിമകളിലെല്ലാം ശക്തമായ രാഷ്ട്രീയം വ്യക്തമാക്കാറുണ്ട്.

പുതിയ വെബ്സീരീസിലും അത് പ്രതീക്ഷിക്കാം. രഞ്ജി പണിക്കരുടെ മകൻ എന്ന പ്രിവിലേജിൽ സിനിമ ചെയ്യുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഏറെ സമയമെടുത്ത് സിനിമ ചെയ്യുന്ന സംവിധായകനാണ് നിധിൻ.

"ഞാൻ ഈ രണ്ട് സിനിമയും ചെയ്യുന്നത് എല്ലാവരുടേയും ഡെയ്റ്റ് കിട്ടിയിട്ടല്ല. ഓരോ സിനിമയും ഞാൻ കഷ്ടപ്പെട്ടിട്ടാണ് ചെയ്തത്.കാവൽ കഴി‍ഞ്ഞിട്ട് ഒരു ​ഗ്യാപ് ഉണ്ടായിരുന്നു. വേറെ ഒരു പടത്തിന്റെ പ്ലാനിം​ഗിൽ ആയിരുന്നു. അത് പക്ഷേ മുന്നോട്ട് പോയില്ല.

നാ​ഗേന്ദ്രൻസ് ഹണിമൂൺ സത്യത്തിൽ സിനിമയാക്കാൻ വെച്ച കഥയായിരുന്നു. പിന്നീട് വെബ്സീരീസിന്റെ ഓഫർ വന്നപ്പോൾ ആ രൂപത്തിൽ എഴുതി എന്നേയുള്ളൂ."

"ഞാൻ ചെയ്ത മറ്റു രണ്ട് ചിത്രത്തേക്കാളും കൂടുതൽ സമയമെടുത്ത് ഷൂട്ടിം​ഗ് തുടങ്ങിയത് ഈ വെബ്സീരിസിനു വേണ്ടിയായിരുന്നു. കാരണം ഏറ്റവും കൂടുതൽ ആർട്ടിസ്റ്റുകളെ വെച്ച് ഞാൻ ചെയ്ത വർക്ക് ഇതാണ്. കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ മെയിൻ ഒരു കഥാപാത്രവും അതിനെ ചുറ്റി പറ്റിയുള്ള മറ്റു കഥാപാത്രങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

പക്ഷേ നാ​ഗേന്ദ്രൻസ് ഹണിമൂണിൽ ഏകദേശം 8 പേർ പ്രധാന വേഷത്തിലുണ്ട്. അതിനാൽ എന്നെ സംബന്ധിച്ച് ഇതൊരു വലിയ പ്രൊജക്ട് ആണ്. എനിക്ക് സംതൃപ്തി നൽകിയ വർക്കാണ് ഇത്."

നിധിൻ കൂട്ടിച്ചേർത്തു. കസബ സിനിമ വന്നപ്പോൾ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ കണ്ടന്റ് ചെയ്തു എന്നും മമ്മൂട്ടിയുടെ ഒരു സീനിനെ ശക്തമായി അധിക്ഷേപിച്ചും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സിനിമ പൊതുവേ ഒരു പുരുഷ മേധാവിത്വം നിറഞ്ഞതുമായിരുന്നു.

എന്നാൽ നാ​ഗേന്ദ്രൻസ് ഹണിമൂണിൽ സ്ത്രീകളാണ് കൂടുതൽ സുപ്രധാന വേഷത്തിലുള്ളത്. പഴയ വിവാദങ്ങളെ പൂർണമായും തുടച്ചു നീക്കാനുള്ള നീക്കമായി ഈ വെബ്സീരിസിനെ വേണമെങ്കിൽ കാണാം. പക്ഷേ നിധിന്റെ ആശയങ്ങൾ വേറെ രീതിയിലാണ്.

"നമുക്ക് ഇഷ്ടമുള്ള ഒരു ജോലി ചെയ്തിട്ട് അതിനെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. അത് ചിലപ്പോൾ നല്ലതാവും ഇല്ലെങ്കിൽ മോശമാവും. അതിനൊക്കെ അവർക്ക് അവകാശമുണ്ട്. എന്നു വെച്ച് മുൻപ് എന്റെ സിനിമകളെ വിമർശിച്ചതു കൊണ്ട് ഇത്തവണ വേറെ രീതിയിൽ ചെയ്യാം എന്നൊന്നും എനിക്ക് ചിന്തയില്ല.

അങ്ങനെ ചിന്തിക്കുന്നിടത്ത് ഞാൻ ഈ ജോലി നിർത്തുന്നതായിരിക്കും നല്ലത്. ഞാൻ സിനിമകൾ വളരെ കുറവാണ് ചെയ്യുന്നത്. അത് പൂർണ സ്വാതന്ത്രത്തിൽ നിന്നു കൊണ്ടാണ് ചെയ്യാറ്." നിധിൻ അഭിപ്രായപ്പെട്ടു.​ജൂലൈ 19ന് ഡിസ്നി പ്ലസ് ഹോട്ടിസ്റ്റാറിലൂടെ നാ​ഗേന്ദ്രൻസ് ഹണിമൂൺ റിലീസ് ചെയ്യും. 6 എപ്പിസോഡുകളായാണ് ഇത് റിലീസ് ചെയ്യുന്നത്.

#scene #Mammootty #strongly #abused #complaints #controversies #Nitin#Ranji #Panicker

Next TV

Related Stories
താന്‍ മരിച്ചാല്‍ ഉത്തരവാദി അയാള്‍; ഭാര്യ എന്ന് പറഞ്ഞു കൊണ്ട് നടന്നു, ഇത് പറ്റിക്കലല്ലേ? അവശ നിലയില്‍ വിഡിയോയുമായി എലിസബത്ത് ഉദയൻ

Jul 16, 2025 03:32 PM

താന്‍ മരിച്ചാല്‍ ഉത്തരവാദി അയാള്‍; ഭാര്യ എന്ന് പറഞ്ഞു കൊണ്ട് നടന്നു, ഇത് പറ്റിക്കലല്ലേ? അവശ നിലയില്‍ വിഡിയോയുമായി എലിസബത്ത് ഉദയൻ

ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത്...

Read More >>
ചലച്ചിത്ര ലോകം നേർസാക്ഷിയാകും; 'അമ്മ' തിരഞ്ഞെടുപ്പിന് തിരിതെളിയുന്നു, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

Jul 16, 2025 10:32 AM

ചലച്ചിത്ര ലോകം നേർസാക്ഷിയാകും; 'അമ്മ' തിരഞ്ഞെടുപ്പിന് തിരിതെളിയുന്നു, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പണം ഇന്ന്...

Read More >>
ഒടുവില്‍ 'ജെ എസ് കെ' നാളെ തീയറ്ററുകളിലെത്തും; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

Jul 16, 2025 10:29 AM

ഒടുവില്‍ 'ജെ എസ് കെ' നാളെ തീയറ്ററുകളിലെത്തും; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

ജെ എസ് കെ നാളെ തീയറ്ററുകളിലെത്തും, പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

Jul 15, 2025 09:21 AM

'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് 'അനന്തന്‍ കാട്' സിനിമ എന്ന് പറയുകയാണ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall