(moviemax.in) സിനിമാ രംഗത്തേക്കുള്ള തിരിച്ച് വരവിൽ മികച്ച അവസരങ്ങളാണ് നവ്യ നായർക്ക് കരിയറിൽ ലഭിക്കുന്നത്. സിനിമയ്ക്കൊപ്പം നൃത്തത്തിലും നവ്യയിന്ന് ശ്രദ്ധ നൽകുന്നു. കൃഷ്ണ ഭഗവാന്റെ ഭക്തയാണ് നവ്യയെന്ന് ആരാധകർക്ക് അറിയാം.
ഇപ്പോഴിതാ തിരുപ്പതി ഭഗവാനോടുള്ള തന്റെ ഭക്തിയെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ. അവിശ്വസനീയമായ സംഭവം തനിക്ക് തിരുപ്പതി ക്ഷേത്രത്തിൽ വെച്ചുണ്ടായിട്ടുണ്ടെന്ന് നവ്യ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
ബാലാമണിയുടെ കാര്യം പറഞ്ഞത് പോലെയാണ്. തിരുപ്പതിയിൽ പോകുന്ന സമയത്ത് എപ്പോഴും ഭയങ്കര തിരക്കാണ്. വിഐപി ടിക്കറ്റ് എടുത്തെന്ന് പറഞ്ഞാലും അവിടെ വലിയ തിരക്കാണ്.
എന്നാൽ പതിനായിരം രൂപയാണ് വിഐപി ടിക്കറ്റിന്. വൈകുണ്ഡ ഏകാദശി സമയം. ഞാൻ അറിഞ്ഞില്ല. ഇന്ന ദിവസം അവിടെ പോകാമെന്ന് പ്ലാൻ ചെയ്തു. ലാസ്റ്റ് മിനുട്ടിൽ ശരിയാവില്ല, തൊഴാൻ വേണ്ടി ഒരു കാര്യങ്ങളും കിട്ടില്ലെന്ന് വീട്ടിൽ എല്ലാവരും പറഞ്ഞു. പക്ഷെ ഞാൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്തു. തലേദിവസം മുതൽ എനിക്ക് തിളയ്ക്കുന്ന പനി.
ഞാനും അമ്മയും എങ്ങനെയോ എവിടെ എത്തി. നിങ്ങൾ വന്നത് വൈകുണ്ഡ ഏകാദശിക്കായിപ്പോയി, അടുത്ത തവണ വരുമ്പോൾ ഗംഭീര ദർശനം തരാമെന്ന് സഹായിക്കുന്നവർ പറഞ്ഞു.
രാത്രിയായപ്പോൾ എനിക്ക് ചുട്ടുപൊള്ളുന്ന പനി. അമ്മ ആകെ പേടിച്ചു. രാവിലെ ആറ് മണിക്കാണ് ദർശനം. ഞാൻ നിർബന്ധം പിടിച്ച് കുളിച്ചു. ചെന്നപ്പോൾ എന്നെ കണ്ട് കഷ്ടം തോന്നി അവിടത്തെ ആൾക്കാർ ഒരു കസേര തന്നു. അമ്മയുടെ തോളത്ത് ചാരി ഞാൻ ഉറങ്ങിപ്പോയി. പെട്ടെന്ന് ഗേറ്റ് തുറന്നു. ഗേറ്റ് തുറന്നപ്പോൾ ആരുമില്ല.
അവിടെയെത്തുമ്പോൾ ഉത്സവത്തിന്റെ ആളായിരിക്കും എന്ന് പറഞ്ഞ് ഞാൻ നടന്നു. എന്റെ മുമ്പിൽ ആരുമില്ല. നടന്ന് നടന്ന് പോകുമ്പോൾ അമ്പലം കാണാം. നടി റോജ മാം അവിടെ വന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിച്ച എന്നെ എങ്ങനെ അവർ ഓർക്കാനാണ്. എല്ലാവരും കാണിക്കുന്നത് പോലെ ഞാനും ഹായ് കാണിച്ചു. അവരുടെ മുഖത്ത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഭാവം വന്നു.
പനി കാരണം എനിക്കൊന്നും പറയാൻ പറ്റിയില്ല. അപ്പോഴേക്കും അമ്പലത്തിന്റെ വാതിൽക്കൽ എത്തി. അവിടെ പോയിട്ടുള്ളവർക്ക് അറിയാം. ഉന്തി തള്ളി നമ്മളെ മാറ്റും. ഭഗവാനെ എന്ന് വിളിക്കുന്നതിന് മുമ്പ് നമ്മൾ കുറേ കിലോമീറ്റർ ദൂരെയായിട്ടുണ്ടാകും.
അത്രയ്ക്കും ഇടിയാണ്. റോജ മാം തൊഴുതി തിരിഞ്ഞ് നടക്കുന്നു. ഞാൻ ഭഗവാനെ കാണാൻ നിൽക്കുന്നു. പിന്നിൽ അമ്മയും. എന്റെ മുന്നിൽ സെക്യൂരിറ്റി ചേട്ടൻ ഉണ്ട്. ആ ചേട്ടൻ എല്ലാവരെയും തള്ളുന്നു.
എന്നെയും എന്റെ പിറകിൽ നിൽക്കുന്ന അമ്മയെയും തള്ളുന്നേയില്ല. എനിക്ക് പറയാനുള്ളത് മുഴുവൻ ഞാൻ പ്രാർത്ഥിച്ചു. ഇപ്പോഴും രോമാഞ്ചം വരുന്നു. എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു, ഭഗവാനെ ഇനിയെന്നെ വിട്ടോളൂ എന്ന് പറഞ്ഞു.
അപ്പോൾ അവർ സ്നേഹത്തോടെ അവർ മാറ്റിയെന്നും നവ്യ ഓർത്തു. അതിന് ശേഷം തനിക്ക് അച്ഛനും അമ്മയും തനിക്ക് ഒരു അതിശയമായി തിരുപ്പതി ഭഗവാന്റെ ശിൽപ്പം തനിക്ക് കൊണ്ട് തന്നെന്നും നവ്യ വ്യക്തമാക്കി.
#Navya #talking #about #her #devotion #Lord #Tirupati.