ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക
Oct 4, 2021 09:49 PM | By Truevision Admin

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രം വണ്‍ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ വണ്ണില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയുടെ റോളിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.

വണ്ണിന്‌റെ വിജയാഘോഷത്തോടനുബന്ധിച്ചുളള പ്രസ് മീറ്റ് കൊച്ചിയില്‍ നടന്നിരുന്നു. പ്രസ് മീറ്റില്‍ മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള ചോദ്യത്തിന് മെഗാസ്റ്റാര്‍ തഗ്ഗ് മറുപടിയാണ് നല്‍കിയത്. എങ്ങനെ ഓരോ ദിവസവും ഇത്രയും ഫാഷനബിള്‍ ആയി പ്രത്യക്ഷപ്പെടുന്നു എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഇത് ഫാഷനൊന്നുമല്ല എന്നാണ് മമ്മൂക്ക പറയുന്നത്.

രാവിലെ ഒരെണ്ണം ഇടുമെന്ന് തോന്നുമ്പോള്‍ അതെടുത്തിടും, അല്ലാതെ മനപൂര്‍വ്വം ഒന്നും ചെയ്യാറില്ല. മമ്മൂക്ക ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂക്കയുടെതായി മുന്‍പ് പുറത്തിറങ്ങിയ സ്റ്റൈലിഷ് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പുതിയ ഫാഷനുകളെ കുറിച്ചറിയാനും അത് പരീക്ഷിക്കാനുമൊക്കെ വലിയ താല്‍പര്യമുളള താരമാണ് അദ്ദേഹം.

കൂടാതെ വാഹനപ്രേമി കൂടിയാണ് മമ്മൂക്ക. ദുല്‍ഖറും വാപ്പിച്ചിയെ പോലെ ഫാഷനിലും വാഹനങ്ങളിലുമെല്ലാം വലിയ താല്‍പര്യമുളള ആളാണ്. ഇത് മുന്‍പ് വന്ന പല അഭിമുഖങ്ങളിലും ദുല്‍ഖര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പഴയ വാഹനങ്ങളുടെയും പുതിയ വാഹനങ്ങളുടെയും ഒരു ശേഖരം തന്നെയുണ്ട് ദുല്‍ഖറിന്. മുന്‍പ് കുഞ്ഞിക്കയുടെ അടുത്ത സുഹൃത്തുക്കളെല്ലാം നടന്‌റെ വണ്ടിഭ്രാന്തിനെ കുറിച്ച് പറഞ്ഞിരുന്നു.

This is not a fashion , Mammootty with a thug reply

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
Top Stories










News Roundup






GCC News