ടൊവിനോ പങ്കുവെയ്ച്ച ദൃശ്യങ്ങില്‍ നിന്നും ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കള എന്ന ചിത്രം തിയേറ്ററിൽ മികച്ച പ്രദർശനവിജയം നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ പ്രണയരംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നടൻ. ദിസ്ഈസ്ഹൗഇറ്റസ് ഡൺ (ഇങ്ങനെയാണ് അത് ചെയ്തത്'), ഐ കെപ്റ്റ് മൈ പ്രോമിസ് ( 'ഞാൻ എന്റെ വാക്ക് പാലിച്ചു') എന്നീ ഹാഷ്ടാഗുകളും നടൻ ഇതോടൊപ്പം പങ്കുവയ്ച്ചു.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് 'കള'. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ, ശബ്ദസംവിധാനം ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആർ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണ,ആക്ഷൻ കൊറിയോഗ്രഫി ഭാസിദ് അൽ ഗാസ്സലി, ഇർഫാൻ അമീർ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.
As the love scene in the weed was filmed ...