logo

ചില തെറ്റായ പ്രവണതകള്‍ തിരുത്താന്‍ 'വിഡ്ഡികളുടെ മാഷ്' വരുന്നു

Published at Sep 13, 2021 02:00 PM ചില തെറ്റായ പ്രവണതകള്‍ തിരുത്താന്‍ 'വിഡ്ഡികളുടെ മാഷ്' വരുന്നു

നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന 'വിഡ്ഢികളുടെ മാഷ് ' എന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം, തൃശൂര്‍, അക്കിക്കാവ് റോയല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ വെച്ച് പ്രശസ്ത സംവിധായകന്‍ ഹനീഫ് അദിനി നിര്‍വ്വഹിച്ചു.ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മണിയന്‍പിള്ള രാജു, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഖദ, രാജേഷ് പറവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി ജെ, സ്റ്റീവ്, ദിവിന്‍ പ്രഭാകര്‍, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും താരനിരയില്‍ അണിനിരക്കുന്നു.


ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയുടെ ബാനറില്‍ ഒ എം ആര്‍ റസാഖ്, ബാബു വി, രാജേഷ് സോമന്‍, ദിലീപ് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു. ദിലീപ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം നല്‍കുന്നത് ബിജി ബാല്‍ ആണ്. ഷിബു പെരിശ്ശേരി ചിത്രസംയോജനം നിര്‍വ്വഹിയ്ക്കുന്നു.

ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- കൃഷ്ണ പൂജപ്പുര, കല-അന്‍സാരി, മേക്കപ്പ് - ഷിബുജി വൈന്‍ത്തല, വസ്ത്രാലങ്കാരം - ശിവഭക്തന്‍, സ്റ്റില്‍സ് - മിഥുന്‍ ടി സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍ - ഹരി സുധന്‍, ഡിസൈന്‍ - മിഥുന്‍ സുരേഷ്, ആക്ഷന്‍ - മാഫിയ ശശി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ദീപക് ആലിപ്പറമ്പ, ചീഫ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - മൈജോണ്‍ ബ്രിട്ടോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - കണ്ണന്‍ നായര്‍.

അധ്യാപനമെന്ന മഹത് കര്‍മ്മത്തില്‍ നിലവില്‍ തുടര്‍ന്നു വരുന്ന തെറ്റായ പ്രവണതകളെ പുതിയ കാഴ്ചപ്പാടില്‍ തിരുത്താന്‍ ശ്രമിക്കുന്ന ഒരു മാഷിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. കലാലയ കാഴ്ചകളുടെ, വിവിധ കാലഘട്ടങ്ങളിലൂടെ നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് 'വിഡ്ഢികളുടെ മാഷ് എന്ന ചിത്രം അനിഷ് വി എ ദൃശ്യവല്‍ക്കരിക്കുന്നത്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുപിടി നല്ല സിനിമകള്‍ മലയാളത്തില്‍ സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്ത മാണിക്ക്യകല്ല്. അത്തരമൊരു മികച്ച ചിത്രമാവും വിഡ്ഡികളുടെ മാഷും.

The 'mash of idiots' is coming to correct some wrong tendencies

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories