#ushauthup | 'ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്' രാമുവിന്‍റെ ഭാര്യയില്‍ നിന്നും ഉഷ, ഉഷ ഉതുപ്പായ ആ സംഭവം!

#ushauthup | 'ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്' രാമുവിന്‍റെ ഭാര്യയില്‍ നിന്നും ഉഷ, ഉഷ ഉതുപ്പായ ആ സംഭവം!
Jul 9, 2024 02:01 PM | By Athira V

ഗായികയും പത്മഭൂഷൺ ജേതാവുമായ ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോയുടെ മരണം ദുഖത്തോടെയാണ് ഇന്ന് വിനോദ ലോകം കേട്ടത്. കൊൽക്കത്തയിലെ വസതിയിൽ വെച്ച് ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

1970 കളില്‍ കൊൽക്കത്തയിലെ പ്രശസ്തമായ നിശാക്ലബ്ബായ ട്രിൻകാസിൽ വെച്ചാണ് ടീ പ്ലാന്‍ററായ ജാനി ചാക്കോ ഉതുപ്പ് ഉഷയെ കണ്ടുമുട്ടിയത്. ഈ ക്ലബിലെ ഗായികയായിരുന്നു ഉഷ.

സംഭവ ബഹുലമായിരുന്നു ഇവരുടെ വിവാഹവും ജീവിതവും എന്ന് പറയാം. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ് സണ്ണിയും മകൾ അഞ്ജലിയും. ജാനിയെ കണ്ടുമുട്ടുന്ന കാലത്ത് ഉഷ വിവാഹിതയായിരുന്നു. രാമുവായിരുന്നു ഉഷയുടെ ഭര്‍ത്താവ് ഇത് തന്നെയാണ് ഈ സംഭവത്തിലെ ട്വിസ്റ്റും.

ആദ്യത്തെ കൂടികാഴ്ച

വികാസ് കുമാർ ഝാ എഴുതി 2022 ല്‍ പുറത്തുവന്ന ദി ക്വീൻ ഓഫ് ഇന്ത്യൻ പോപ്പ് എന്ന ഉഷ ഉതുപ്പിന്‍റെ ജീവ ചരിത്രം അനുസരിച്ച് കൊല്‍ക്കത്തിയില്‍ ഗായികയായി എത്തിയ ഉഷയ്ക്കൊപ്പം ഭര്‍ത്താവ രാമുവും ഉണ്ടായിരുന്നു. നിശാക്ലബ്ബായ ട്രിൻകാസിൽ ഗായികമായി ജോലിക്ക് എത്തിയതായിരുന്നു ഉഷ.

ഹെർപ് ആൽബർട്ടിന്‍റെ എ ടേസ്റ്റ് ഓഫ് ഹണി എന്ന ഗാനം ആലപിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉഷ നിശ ക്ലബിലെ ഒരു മേശയ്ക്ക് പിന്നിലെ ജാനിയെ ആദ്യമായി കാണുന്നത്. പിന്നീട് തന്‍റെ ഭര്‍ത്താവ് രാമുവും ജാനിയും തമ്മില്‍ പരസ്‌പരം സംസാരിക്കുന്നതാണ് ഉഷ കണ്ടത്. ജോലിയില്ലാത്ത ഭര്‍ത്താവിന് താന്‍ കണ്ട മാന്യന്‍ ഒരു ജോലി വാങ്ങി കൊടുക്കും എന്ന് ഉഷ കരുതി.

പിറ്റേന്ന് രാമുവിനെ ജാനി ലഞ്ചിന് ക്ഷണിച്ചു. അന്നു വൈകുന്നേരം ഉഷ ക്ലബില്‍ പാടാന്‍ ആരംഭിച്ചപ്പോള്‍ ജാനിയെ മാത്രമേ ഉണ്ടായിരുന്നുള്ളൂ രാമുവിനെ കണ്ടില്ല. ഷോയ്ക്ക് ശേഷം ജാനി ഉഷയെ സമീപിക്കുകയും അവളെ വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞു. ആ യാത്രയില്‍ ഇരുവരും പരസ്പരം സംസാരിച്ചില്ല.

'ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്'

വീട്ടിലെത്തിയപ്പോള്‍ ഉഷ വാതിലിൽ മുട്ടി വീട്ടിലുണ്ടായിരുന്ന രാമു വാതില്‍ തുറന്നു. ഉഷയുടെ പുറകിൽ നിൽക്കുന്ന ജാനിയെ നോക്കി അയാളുടെ മുഖം വിളറിയിരുന്നു. ഉഷ അകത്തേക്ക് കയറിയപ്പോഴേക്കും വാതിലിൽ നിന്നിരുന്ന ജാനിയോട് രാമു പറഞ്ഞു ‘മതിയാക്കൂ മിസ്റ്റര്‍ ഉതുപ്പ്, നിങ്ങള്‍ പോകൂ’ എന്ന് പരുഷമായി പറഞ്ഞു.

രാമുവിലുണ്ടായ മാറ്റം ഉഷയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സാധാരണ വളരെ ശാന്തനായിരുന്ന രാമുവിന് എന്താണ് സംഭവിച്ചത്? രാമു ജാനി പോയോ എന്ന് പോലും നോക്കാതെ വാതില്‍ അടച്ചു. ഉഷ രാമുവിനോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചു. നിലവിളിച്ചു കൊണ്ടാണ് രാമു അത് പറഞ്ഞത്.

‘ഇന്ന് ഉച്ചക്ക് ചൈനീസ് റെസ്റ്റോറന്‍റില്‍ വെച്ച് ജാനി ഉതുപ്പ് എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ? എനിക്ക് ഉഷയെയും അവളുടെ വികാരങ്ങളെയും കുറിച്ച് അറിയില്ല, പക്ഷേ ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്' എന്നാണ്.

പക്ഷെ ഇത് കേട്ട ഉഷ മൃദുവായ സ്വരത്തിൽ പറഞ്ഞു 'ശരി, അവൻ നിങ്ങളോട് അത് പറഞ്ഞു. അപ്പോൾ, എന്താ സംഭവിച്ചത്?’. ‘പക്ഷേ ജാനി പറഞ്ഞത് സത്യമാണോ നിനക്ക് അവനോട് അതേ വികാരമുണ്ടോ?’ രാമു ഇടറിയ ശബ്ദത്തോടെ ചോദിച്ചു.

എല്ലാ ഭയവും മാറ്റിവച്ച് ഉഷ 'യെസ്' എന്ന് പറഞ്ഞു. ഉഷ പറഞ്ഞത് രാമു അത്ര നല്ല രീതിയില്‍ അല്ല എടുത്തത്. അയാൾ ഒരു പ്ലേറ്റ് ചുമരിലേക്ക് എറിഞ്ഞു. ഉഷ രാത്രി മുഴുവൻ കരഞ്ഞു. തുടർന്ന് പിന്നീട് രാമു ഉഷയില്‍ നിന്നും അകന്നു മാറി.

അവളുടെ കൂടെ എന്നും നിശ ക്ലബിലേക്ക് വരുന്നച് നിര്‍ത്തി. തന്‍റെ അഞ്ച് വർഷത്തെ ദാമ്പത്യജീവിതം ഇരുട്ടു നിറഞ്ഞുവെന്നാണ് ജീവചരിത്രത്തില്‍ ഉഷ പറയുന്നത്. വൈകാതെ രാമുവുമായി വേർപിരിയാനും ജാനി ചാക്കോയെ വിവാഹം കഴിക്കുകയും ചെയ്തു ഉഷ.

#ushauthup #husband #janichacko #told #her #first #husband #ramu #iam #love #with #your #wife

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories










News Roundup