(moviemax.in)മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനായ ധ്യാന് ഇന്ന് മലയാളികളുടെ മനസില്‍ ഒരിടമുണ്ട്. തന്റെ സ്വതസിദ്ധമായ സംസാര ശൈലിയാണ് ധ്യാനെ ജനപ്രീയനാക്കുന്നത്.
മറയില്ലാതെ സംസാരിക്കുന്നതും ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടര്‍ അടിക്കാനുള്ള കഴിവുമാണ് ധ്യാനിനെ താരമാകുന്നത്. അതുകൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് ഒരുപാട് ആരാധകരുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛന്‍ ശ്രീനിവാസന്റെ സ്ഥലം വിറ്റ് തന്റെ സിനിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി വിത്ത് കോമഡി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ധ്യാന്‍. താന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ധ്യാന്‍.
അച്ഛന് ചെന്നൈയില്‍ ഭൂമിയുണ്ടായിരുന്നു. പിന്നീട് താമസം ഇങ്ങോട്ട് മാറ്റി. അങ്ങനെ ആ സ്ഥലം വില്‍ക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ആ സ്ഥലം കച്ചവടമായി നില്‍ക്കുന്ന സമയമാണ്.
അപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കിലായിരുന്നു. സാമ്പത്തികമായി ടൈറ്റിലായിരുന്നു. ഞങ്ങള്‍ തന്നെയാണ് നിര്‍മ്മിക്കുന്നതും. ഞാനും വിശാഖും ഇങ്ങനെ എവിടുന്ന് പൈസ ഉണ്ടാക്കും എന്ന് ആലോചിച്ചിരിക്കുകയാണ്.
അപ്പോള്‍ വിശാഖ് പറഞ്ഞു, ഒരു വഴിയുണ്ട്. എന്താണെന്ന് പിന്നെ പറയാം, നീ എവിടുന്നാണെങ്കിലും വാങ്ങിച്ചോ എന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ധ്യാന്‍ പറയുന്നത്.
പിറ്റേദിവസം തന്നെ അവന്‍ കാശ് ഒപ്പിച്ചു. ആ ഷെഡ്യൂള്‍ തീര്‍ത്തു. വീട്ടിലെത്തിയ ശേഷമാണ് അവന്‍ എന്നോട് പറയുന്നത് ആ കാശ് എന്റെ അച്ഛന്റേതായിരുന്നുവെന്ന്.
ആ പുരയിടം വിറ്റ കാശിനാണ് ഞങ്ങളുടെ കടം വീട്ടിയത്. ചെറിയ കാര്യമല്ല അത്. അഭിനയിക്കാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ കാശ് വാങ്ങിയിട്ടാണ് സെറ്റില്‍ ചെയ്യുന്നത്.
ചിലപ്പോള്‍ ഞാനായിരുന്നു കാശ് ചോദിച്ചിരുന്നതെങ്കില്‍ അന്നത് കിട്ടില്ലായിരുന്നു എന്നും ധ്യാന്‍ പറയുന്നു. രസകരമായ അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്.ഒരു മാളില്‍ ഷൂട്ടുണ്ടായിരുന്നു.
അജു ഭയങ്കര ടെന്‍ഷനിലാണ്. അഭിനയിക്കുന്നുമുണ്ട് നിര്‍മ്മാതാവുമാണ്. ഭയങ്കര സ്‌ട്രെസ് ആണ്. രാത്രിയൊക്കെയാകുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. മാളില്‍ മസാജ് ചെയ്യുന്ന ചെയര്‍ ഉണ്ടായിരുന്നു. മണിക്കൂറിന് മുന്നൂറോ നാനൂറോ ആണ്.
ഒരു ദിവസം വൈകുന്നേരം ബില്ല് വന്നപ്പോള്‍ ആ ചെയര്‍ കാശ് കൊടുത്ത് വാങ്ങിയാലും ആകുന്നതിലും ബില്ല് അജു അതില്‍ ഇരുന്ന് മസാജ് ചെയ്തതിന്.
അന്നന്നത്തെ ബില്ല് കൊടുക്കാനുള്ളൂ കാശേ അന്ന് കയ്യിലുള്ളൂവെന്നാണ് ധ്യാന്‍ പറയുന്നത്. സ്‌ട്രെസ് മാറാന്‍ മസാജ് ചെയറില്‍ മണിക്കൂറുകളോളം ഇരുന്നതിന്റെ ബില്ലായിരുന്നു.
അനാവശ്യമായ ഇത്തരം ചെലവുകളും ആ പടത്തിന് വന്നു. കാശ് വരുന്നതിനൊപ്പം തന്നെ പാഴ് ചെലവും വരുത്തി വെക്കുന്നൊരു നിര്‍മ്മാതാവും ഞങ്ങള്‍ക്കുണ്ടായിരുന്നു.
സ്‌ട്രെസ് മാറാന്‍ സ്വാഭാവികമായും രാത്രി ചെറിയ ഉത്സാഹ പരിപാടികള്‍ വേണം. അടിക്കുന്ന മദ്യത്തിനും അതിന്റേതായ വിലയുണ്ട്. കുപ്പിയ്ക്കുള്ള പൈസ പോലും ഇല്ലാതായെന്ന് ധ്യാന്‍ തമാശയായി പറയുന്നുണ്ട്.
#dhyansreenivasan #recalls #fathers #land #sold-to #finish #movie