#Mrx | മഞ്‍ജു വാര്യരുടെ 'മിസ്റ്റര്‍ എക്സ്', സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

#Mrx | മഞ്‍ജു വാര്യരുടെ 'മിസ്റ്റര്‍ എക്സ്', സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
Jun 30, 2024 11:02 PM | By Sreenandana. MT

(moviemax.in)മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമായതിനാല്‍ മിസ്റ്റര്‍ എക്സിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'എഫ്ഐആര്‍' ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക.

ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.ശരത് കുമാറും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ആര്യക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പമുണ്ടാകും.

അതുല്യ രവിയും റെയ്‍സ വില്‍സണും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

'അസുരൻ' എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം 'തുനിവാ'ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് 'തുനിവ്'.

എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയുംം സംവിധാനവും നിര്‍വഹിച്ചത്. മഞ്‍ജു വാര്യര്‍ 'കണ്‍മണി' എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്‍ജുവിന്റേത്.

നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു.

ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ 'വാരിസി'നൊപ്പം ആയിരുന്നു അജിത്ത് ചിത്രം 'തുനിവും' റിലീസ് ചെയ്‍തത്.. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

#Manju #Warrier's '#Mr #X #shooting #movie #completed

Next TV

Related Stories
#Jasminjaffer | കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണ് ;ജാസ്മിനെ വിമർശിച്ച് ആരാധകർ

Jul 4, 2024 09:11 PM

#Jasminjaffer | കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണ് ;ജാസ്മിനെ വിമർശിച്ച് ആരാധകർ

നൂറ് ശതമാനം പെര്‍ഫെക്ട് ആയ ആളുകള്‍ ആണോ ഇത്രയും മോശമായി കമന്റ് ഇടുന്നത്....

Read More >>
#Mammootty | കൊടുമൺ പോറ്റിയായി ടിനി ടോം… ബാക്ക്സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച് സാക്ഷാൽ മമ്മൂട്ടി

Jul 4, 2024 08:32 PM

#Mammootty | കൊടുമൺ പോറ്റിയായി ടിനി ടോം… ബാക്ക്സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച് സാക്ഷാൽ മമ്മൂട്ടി

മമ്മൂട്ടിയുടെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് മേക്കപ്പ് ചെയ്ത് കൊടുമൺ പോറ്റിയാക്കി...

Read More >>
#actorbala | മനസിന് സന്തോഷമുള്ള ദിവസമാണ്. ഇന്ന് ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ട് പേരും നന്നായിരിക്കുന്നുവെന്ന് ബാല

Jul 4, 2024 08:26 PM

#actorbala | മനസിന് സന്തോഷമുള്ള ദിവസമാണ്. ഇന്ന് ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ട് പേരും നന്നായിരിക്കുന്നുവെന്ന് ബാല

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കരള്‍ മാറ്റി വെക്കുന്ന ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് നടന്‍ ജീവിതത്തിലേക്ക് തിരികെ...

Read More >>
#susamma | ഭർത്താവിനെ കാണുമ്പോൾ തല്ലിക്കൊല്ലാൻ തോന്നും; ഇടക്കിടെ സ്വഭാവം മാറുന്നുണ്ട് : സൂസമ്മയും താടിക്കാരനും

Jul 4, 2024 08:23 PM

#susamma | ഭർത്താവിനെ കാണുമ്പോൾ തല്ലിക്കൊല്ലാൻ തോന്നും; ഇടക്കിടെ സ്വഭാവം മാറുന്നുണ്ട് : സൂസമ്മയും താടിക്കാരനും

സൂസമ്മയും താടിക്കാരനും എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. വ്യത്യസ്ഥങ്ങളായ രണ്ട് രീതിയിലുള്ള കണ്ടന്റുകളാണ് ഇരുവരും...

Read More >>
#kavyamadhavan | മറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല! ദിലീപിനൊപ്പമുള്ള ഹിറ്റ് ചിത്രത്തെ പറ്റി കാവ്യ

Jul 4, 2024 07:28 PM

#kavyamadhavan | മറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല! ദിലീപിനൊപ്പമുള്ള ഹിറ്റ് ചിത്രത്തെ പറ്റി കാവ്യ

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശ...

Read More >>
#Anoopchandran | സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞു പോകുന്നത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ

Jul 4, 2024 12:22 PM

#Anoopchandran | സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞു പോകുന്നത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ

യോഗത്തില്‍ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതിനാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ...

Read More >>
Top Stories