---
title: "#Jasminjaffer | കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണ് ;ജാസ്മിനെ വിമർശിച്ച് ആരാധകർ "
english_title: "#Everything #you #got #because #of #your #presence #fans #criticize #Jasminjaffer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217360/everything-you-got-because-of-your-presence-fans-criticize-jasminjaffer"
published_at: "2024-07-04T21:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c302974d5_jasmin.jpg"
keywords: []
---

# #Jasminjaffer | കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണ് ;ജാസ്മിനെ വിമർശിച്ച് ആരാധകർ 

> **Lead Summary:** **** ബിഗ് ബോസില്‍ പോയതിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. പലതരം കുറ്റങ്ങളായിരുന്നു ജാസ്മിനെതിരെ ഉയര്‍ന്ന് വന്നത്.

## Article Content

**** ബിഗ് ബോസില്‍ പോയതിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. പലതരം കുറ്റങ്ങളായിരുന്നു ജാസ്മിനെതിരെ ഉയര്‍ന്ന് വന്നത്.

മത്സരത്തിന് ശേഷം ചില അഭിമുഖങ്ങളിലൂടെ സംഭവിച്ച കാര്യങ്ങളെ പറ്റി താരം തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ജാസ്മിന്‍ വിമര്‍ശിക്കപ്പെടുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ബിഗ് ബോസിന് ശേഷം നേരിടേണ്ടി വന്നതിനെ കുറിച്ചൊക്കെ ജാസ്മിന്‍ പറഞ്ഞിരുന്നു. മാത്രമല്ല സ്‌നേഹിച്ചവര്‍ പോലും തന്നെ ചതിച്ചുവെന്നും ജാസ്മിന്‍ പറഞ്ഞു. എന്നാല്‍ സ്വയം ചെയ്ത പ്രവൃത്തികള്‍ക്കാണ് നീ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.

'അത്രയും സ്‌നേഹിച്ചവര്‍ എന്നെ ഇങ്ങനെ ചതിച്ചുവെന്നും പൈസയ്ക്ക് വേണ്ടി എന്നെ വിറ്റുവെന്നും അറിഞ്ഞപ്പോള്‍ എനിക്ക് താങ്ങാനെ പറ്റുന്നില്ല. അതുകൊണ്ടാണ് ഞാന്‍ കരഞ്ഞത്'.

പലര്‍ക്കും അതിന്റെ കാരണം ചിലപ്പോള്‍ അറിയില്ലായിരിക്കുമെന്നുമാണ് അഭിമുഖത്തില്‍ ജാസ്മിന്‍ പറയുന്നത്. ഇത്രയും അനുഭവിച്ചൊരു പെണ്‍കുട്ടി ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാവില്ലെന്നാണ് ജാസ്മിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ബിഗ് ബോസ് താരം കൂടിയായ റെസ്മിനും പറയുന്നത്.

എന്നാല്‍ കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണെന്നാണ് ആരാധകര്‍ താരങ്ങളോട് പറയുന്നത്.

'ജാസ്മിന്‍ തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് പറയണത് എന്താണ്? അങ്ങനെ ആണേല്‍ ഈ ഇന്റര്‍വ്യൂ പോലും കൊടുക്കേണ്ട ആവശ്യം ഇല്ലാലോ. എല്ലാവര്‍ക്കും നഷ്ടപ്പെടാന്‍ കുറെ പണമോ സ്വത്തോ ഉണ്ടാവില്ല. പക്ഷെ അഭിമാനം, അന്തസ്സ്, വീട്ടുകാര്‍, ബന്ധുക്കള്‍ അങ്ങനെ കുറച്ചു ജന്മങ്ങളുണ്ട്. അവര്‍ക്ക് വേണ്ടിയെങ്കിലും കുറച്ചു നാള്‍ വാ അടക്കി വെച്ചാല്‍ നല്ലതായിരിക്കും.'

സംഭവിച്ചതൊക്കെ കയ്യിലിരിപ്പ് കൊണ്ടോ, തെറ്റായ തീരുമാനങ്ങള്‍ കാരണമോ എന്നോര്‍ക്കുക. എല്ലാരും ഇതൊക്കെ മറന്നു മറ്റു പ്രശനങ്ങളിലേക്ക് വഴിമാറുമ്പോള്‍ ഇതെല്ലാം മറക്കും. ഇനിയെങ്കിലും ഒരു ടോപ്പിക്ക് ആവാതെ ഇരിക്കുക എന്നത് മാത്രമാണ് പ്രിയപെട്ടവര്‍ക്ക് വേണ്ടി ചെയ്ത് കൊടുക്കാന്‍ ഉള്ള ഒരേയൊരു കാര്യം... എന്നിങ്ങനെ ജാസ്മിനെ വിമര്‍ശിച്ച് കൊണ്ടാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍.

എന്നാല്‍ ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ഒന്ന് നിര്‍ത്തിക്കൂടെ എന്ന് ചോദിക്കുകയാണ് ജാസ്മിന്റെ ചില ആരാധകര്‍. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണ്.

അത് കഴിഞ്ഞു. ഇനിയും കമന്റ് ബോക്‌സ് കണ്ടാല്‍ തോന്നും ഇവള്‍ നിങ്ങളുടെ ഓക്കെ ലൈഫ് ഇല്ലാതാക്കിയെന്ന്. ജാസ്മിന്‍ എന്തെകിലും ചെയ്താല്‍ നിങ്ങള്‍ ഈ പറയുന്നേ എന്തേലും തിരിച്ചെടുക്കാന്‍ നിങ്ങളെ കൊണ്ട് പറ്റുമോ.

നൂറ് ശതമാനം പെര്‍ഫെക്ട് ആയ ആളുകള്‍ ആണോ ഇത്രയും മോശമായി കമന്റ് ഇടുന്നത്. അവള്‍ക്ക് എന്തെകിലും അങ്ങ് സംഭവിച്ചു പോയാല്‍ ഇങ്ങനെ കമന്റ് ഇടുന്നവര്‍ക്ക് സമാധാനം ആവുമായിരിക്കും അല്ലേ? പിന്നെ ഒരാളെ ഇഷ്ട്ടം അല്ലെങ്കില്‍ ഇതൊക്കെ ചെയ്യുകയോ കാണാതെ ഇരിക്കുകയോ ചെയ്യാം. ഇത് കാണുകയും വേണം. എന്നിട്ട് കുറ്റം പറയേം വേണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവുമെന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/217360/everything-you-got-because-of-your-presence-fans-criticize-jasminjaffer)