---
title: "#kavyamadhavan | മറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല! ദിലീപിനൊപ്പമുള്ള ഹിറ്റ് ചിത്രത്തെ പറ്റി കാവ്യ "
english_title: "#22 #years #meesa #madhavan #actress #kavyamadhavan #shared #happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217328/22-years-meesa-madhavan-actress-kavyamadhavan-shared-happiness"
published_at: "2024-07-04T19:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686ac01cea49_dileeppp.jpg"
keywords: []
---

# #kavyamadhavan | മറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല! ദിലീപിനൊപ്പമുള്ള ഹിറ്റ് ചിത്രത്തെ പറ്റി കാവ്യ 

> **Lead Summary:** **[മ**ലയാളികളുടെ മുഴുവന്‍ ഇഷ്ടം നേടിയെടുത്ത അപൂര്‍വ്വം സിനിമകളും കഥാപാത്രങ്ങളുമുണ്ട്. അതുപോലൊരു ചിത്രമാണ് മീശ മാധവന്‍.

## Article Content

**[മ**ലയാളികളുടെ മുഴുവന്‍ ഇഷ്ടം നേടിയെടുത്ത അപൂര്‍വ്വം സിനിമകളും കഥാപാത്രങ്ങളുമുണ്ട്. അതുപോലൊരു ചിത്രമാണ് മീശ മാധവന്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശ മാധവന്‍. ദിലീപിന്റെ കരിയര്‍ ബെസ്റ്റ് സിനിമ എന്ന നേട്ടം സ്വന്തമാക്കിയ ചിത്രം റിലീസിനെത്തിയിട്ട് ഇരുപത്തിരണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

2002 ജൂലൈ നാലിനാണ് മീശമാധവന്‍ റിലീസ് ചെയ്യുന്നത്. അതേ സമയം സിനിമയുടെ ഇരുപത്തിരണ്ട് വര്‍ഷത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി കാവ്യ മാധവന്‍.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മീശമാധവനെ കുറിച്ചുള്ള സന്തോഷം നടി പങ്കുവെച്ചത്. ഇതോടെ നൂറുക്കണക്കിന് ആരാധകരാണ് സിനിമയുടെ വിജയത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

മീശമാധവന്റെ 22 വര്‍ഷം എന്ന് പറഞ്ഞ് കൊണ്ട് സംവിധായകന്‍ ലാല്‍ ജോസിനെയും നടന്‍ ദിലീപിനെയും ടാഗ് ചെയ്ത് കൊണ്ടാണ് കാവ്യ മാധവന്‍ എത്തിയിരിക്കുന്നത്.

സിനിമ തിയേറ്ററുകളില്‍ 250 ദിവസം ഓടിയതിന് ഇറക്കിയ അന്നത്തെ പോസ്റ്ററും കാവ്യ പങ്കുവെച്ചിരിക്കുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കാവ്യയുടെ പോസ്റ്റ് വൈറലായി മാറിയത്.

മീശമാധവന്‍ എന്നും എപ്പോഴും കണ്ടോണ്ടിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. എത്ര കണ്ടാലും മതി വരില്ല ഈ ചിത്രം. അങ്ങനെ മലയാളത്തിലിറങ്ങിയ അപൂര്‍വ്വം സിനിമകളിലൊന്നാണിത്.

വേറെ ലെവല്‍ പടം. ചിത്രത്തിലെ പാട്ടുകളും പൊളിയാണ്. ഇതുപോലുള്ള നല്ല സിനിമകള്‍ ഇനി വരുമോ? വെട്ടും കുത്തും കള്ളുകുടിയും കഞ്ചാവടിയും റാപ്പ് പാട്ടും ഉള്ള സിനിമകളൊമീശമാധവനില്‍ പിള്ളേച്ചനും സരസുവിനും ഒന്നിക്കാന്‍ പറ്റിയില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ.

ഇനി സിനിമയുടെ രണ്ടാം ഭാഗം കൂടി വന്നിരുന്നെങ്കില്‍ അടിപൊളി ആവുമായിരുന്നു.. ലാല്‍ ജോസിന് ഇനിയും അങ്ങനൊന്നിന് ശ്രമിക്കാവുന്നതാണ്.

എന്നിങ്ങനെ നൂറുക്കണക്കിന് കമന്റുകളാണ് കാവ്യയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്തപ്പോള്‍ രഞ്ജന്‍ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു മീശ മാധവന്‍.

കാവ്യ മാധവനും ദിലീപിനും പുറമേ ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, എന്നിങ്ങനെ വമ്പന്‍താരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്ക്കെ അരോചകമായി തുടങ്ങി.

എന്നിങ്ങനെ മീശമാധവനെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്.മാത്രമല്ല ദിലീപും കാവ്യയും അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് പറയുന്നവരുമുണ്ട്.

മാധവന്റെ രുക്മിണി. ദിലീപ് ഏട്ടനും കാവ്യ ചേച്ചിയും എല്ലാ കാലത്തും ഫേവറൈറ്റ് താരങ്ങള്‍ ഇവരാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല 'ഭൂമിയിലുള്ള മറ്റൊന്നിനു വേണ്ടിയും മാധവന്‍ നിന്നെ ഉപേക്ഷിക്കാന്‍ തയ്യാറല്ല.

മാധവന്‍ കട്ടത് ഒന്നും ചേക്ക് വിട്ട് പോയിട്ടില്ല... എന്നിങ്ങനെ സിനിമയിലെ ഡയലോഗുകളും ആരാധകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/217328/22-years-meesa-madhavan-actress-kavyamadhavan-shared-happiness)