#JollyChirayath |സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും..; കുറിപ്പുമായി നടി

#JollyChirayath |സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും..; കുറിപ്പുമായി നടി
Jun 21, 2024 10:22 PM | By Susmitha Surendran

(moviemax.in)  വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന് പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്.

23 വര്‍ഷത്തിന് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

”23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം മാറിയ വോക്കല്‍ കോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കല്‍ കോഡില്‍ നോഡ്യൂള്‍ സ്ഫോം ചെയ്യുന്നു.”

”ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം. മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി.

ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്.” ”വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസന്‍ജര്‍/വാട്ട്സ്പ്പ് വഴി ബന്ധപ്പെടാം” എന്നാണ് ജോളി ചിറയത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ജോളി ചിറയത്ത്.

കൊമ്പല്‍ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

#Actress #JollyChirayath #said #she #vocal #rest #inflammation #her #vocal #cords.

Next TV

Related Stories
ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

Dec 21, 2025 12:44 PM

ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

ശ്രീനിവാസൻ , ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ...

Read More >>
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup