#Anarkali |ഞാന്‍ ആക്രാന്തത്തോടെ ചെയ്യുന്ന ലിപ്‌ലോക്, ഒരു ടേക്ക് കൂടി വേണേല്‍ എടുക്കാമെന്ന രീതിയിലായിരുന്നു: അനാര്‍ക്കലി

#Anarkali  |ഞാന്‍ ആക്രാന്തത്തോടെ ചെയ്യുന്ന ലിപ്‌ലോക്, ഒരു ടേക്ക് കൂടി വേണേല്‍ എടുക്കാമെന്ന രീതിയിലായിരുന്നു: അനാര്‍ക്കലി
Jun 21, 2024 10:13 PM | By Susmitha Surendran

(moviemax.in)  ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു ഒരുക്കിയ ‘ഗഗനചാരി’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ഗഗനചാരിയില്‍ ഏലിയന്‍ ആയാണ് അനാര്‍ക്കലി വേഷമിടുന്നത്. ചിത്രത്തിന്റെ പ്രമോഷനിടെ ലിപ്‌ലോക് സീനിനെ കുറിച്ച് അനാര്‍ക്കലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഗോകുല്‍ സുരേഷിനൊപ്പമുള്ള ലിപ്‌ലോക് സീനിനെ കുറിച്ചാണ് അനാര്‍ക്കലി സംസാരിച്ചത്. ”ഞാന്‍ ആദ്യമായിട്ട് ചെയ്ത ലിപ്‌ലോക്ക് സീന്‍ ആയിരുന്നു അത്.

അനാര്‍ക്കലിയ്ക്ക് ഇത്തിരി ആക്രാന്തം വേണം എന്നാണ് ഡയറക്ടര്‍ പറഞ്ഞത്. കുറച്ച് ഡോമിനെന്റ് ആയിരിക്കണം, കാരണം ഗോകുല്‍ ഒരു പാവമാണല്ലോ എന്നു പറഞ്ഞു.”

”ഫസ്റ്റ് ടൈം തന്നെ ആ സീന്‍ ഓക്കെയായി. ഞാന്‍ വേണേല്‍ ഒരു ടേക്ക് കൂടി വേണമെങ്കില്‍ ഓകെ എന്ന രീതിയിലായിരുന്നു. മനുഷ്യനെ കിസ്സ് ചെയ്യുന്ന ഒരു ഏലിയന്‍ എന്നതാണ് സിനിമയുടെ കഥാസന്ദര്‍ഭം” എന്നാണ് അനാര്‍ക്കലി പറയുന്നത്.

ഈ സീനിനെ കുറിച്ച് ഗോകുലും പ്രതികരിക്കുന്നുണ്ട്. ”എനിക്കൊരു വാശി കൂടിയായിരുന്നു അത് ഫസ്റ്റ് ടേക്കില്‍ തീര്‍ക്കണമെന്നത്” എന്നാണ് ഗോകുല്‍ പറഞ്ഞത്.

”അത് എന്റെ എഫേര്‍ട്ട് ആയാണ് ഞാന്‍ കണക്കാക്കുന്നത്’ എന്നാണ് ഇതിന് മറുപടിയായി അനാര്‍ക്കലി പറഞ്ഞത്. ”എന്നെ ആക്രമിച്ചാല്‍ മാത്രം മതിയായിരുന്നു, ബാക്കി പ്രകടനം മൊത്തം ഇവിടെയായിരുന്നു” എന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി.

അതേസമയം, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2043ല്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സാജന്‍ ബേക്കറി സിന്‍സ് 1962′ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന സിനിമയാണിത്.


#Anarkali #talked #about #liplock #scene #GokulSuresh.

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Nov 17, 2025 10:36 AM

അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'റിവോൾവർ റിങ്കോ' , വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Read More >>
Top Stories










News Roundup