#mamtamohandas | പി.ആർ വർക്കേഴ്‌സിനെ വെച്ച് പബ്ലിസിറ്റി; സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാറായ നടിമാർ നമ്മുടെ ഇൻഡസ്ട്രിയിലുണ്ട് -മംമ്‌ത മോഹൻദാസ്

#mamtamohandas | പി.ആർ വർക്കേഴ്‌സിനെ വെച്ച് പബ്ലിസിറ്റി; സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാറായ നടിമാർ നമ്മുടെ ഇൻഡസ്ട്രിയിലുണ്ട് -മംമ്‌ത മോഹൻദാസ്
Jun 21, 2024 02:10 PM | By Athira V

അടുത്തിടെയാണ് നടി മംമ്ത മോഹൻദാസ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കെതിരെ പരോക്ഷമായി ഉന്നയിച്ച വിമർശനം ചർച്ചയായത്. കുചേലൻ എന്ന രജിനികാന്ത് ചിത്രത്തിൽ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ പോയ തന്നെ ചെറിയ സീനിൽ അഭിനയിപ്പിച്ചെന്നും നയൻതാരയുടെ നിർബന്ധ പ്രകാരമാണ് തന്നെ മാറ്റി നിർത്തിയതെന്നും മംമ്ത തുറന്ന് പറഞ്ഞു. അതേസമയം നയൻതായു‌ടെ പേരെ‌ടുത്ത് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മംമ്ത.

വരേണ്ടിയിരുന്നില്ല എന്ന് തോന്നി. ഒരു സിനിമ നിർത്തിയാണ് ഞാനവിടെ ഷൂട്ടിന് ചെന്നത്. പക്ഷെ മൂന്ന് ദിവസം വെറുതെയായി. ആ ഒരു ദിവസം എന്താണ് എടുത്തത്. ഒരു ബാക് ഷോട്ടും സൈഡ് ഷോട്ടും. ​ഗാനരം​ഗത്തിൽ അഭിനയിക്കാനാണ് ഞാൻ വന്നത്. പക്ഷെ അത് നടന്നില്ല. പക്ഷെ എന്ത് ചെയ്യാൻ പറ്റും. എനിക്ക് മാനേജർ ഇല്ല. ഇപ്പോഴും എനിക്ക് മാനേജർ ഇല്ല. അന്ന് നടന്നത് ഞാൻ വിട്ടതാണ്. ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. അത്രയേ ഉള്ളൂ. ആരെയും താഴ്ത്തികെട്ടാൻ പറഞ്ഞതല്ല. 

ഇതെല്ലാം ഒരുപാട് വർഷം മുമ്പ് നടന്നതാണ്. ഇതെനിക്ക് മാത്രമല്ല സംഭവിച്ചത്. ഒരുപാട് പേർക്ക് നടന്നിട്ടുണ്ട്. ഒരുപക്ഷെ അവർ തുറന്ന് പറയാത്തതായിരിക്കുമെന്നും മംമ്ത വ്യക്തമാക്കി. അന്ന് ആ അവസരം നഷ്ടപ്പെട്ടത് താൻ കാര്യമാക്കിയിട്ടില്ലെന്നും മംമ്ത പറയുന്നു. അടുത്തിടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു ചർച്ച നടന്നു. ഞാൻ കൊടുത്ത കമ്മിറ്റ്മെന്റും സമയവും കണക്കിലെടുക്കുമ്പോൾ എന്റെ പ്രതിഫലം കൂടുതലായിക്കണമെന്ന് ഞാൻ പറഞ്ഞു. 

ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോൾ‌ പോലും നിർമാതാക്കളുടെ ചെലവിനെക്കുറിച്ച് ഞാൻ ആലോചിക്കും. പക്ഷെ ഇൻഡസ്ട്രിയിൽ എത്രയോ ആർട്ടിസ്റ്റുകൾ നിർമാതാക്കളുടെ പണം ദുരുപയോ​ഗം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏഴെട്ട് അസിസ്റ്റന്റുകളുണ്ടാവും. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റിനെ വെച്ചാണ് ഞാൻ വർക്ക് ചെയ്തത്. പണം, പ്രശസ്തി, പൊസിഷൻ, സൂപ്പർസ്റ്റാർ പദവി എന്നതിനെക്കുറിച്ചെല്ലാം ഒരു ഡിബേറ്റ് നടന്നു.

ഇതെല്ലാം സ്വയം പ്രഖ്യാപിതമാണ്. പ്രേക്ഷകർ കൊടുക്കുന്ന ടൈറ്റിൽ അല്ല ഇത്. അവരുടെ പിആറിനെ വെച്ച് പത്ത് പത്രങ്ങളിൽ ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയും. അങ്ങനെ സംഭവിക്കുന്നുണ്ടാവും. പ്രശസ്തിക്കോ സ്ഥാനത്തിനോ പിറകെ നിങ്ങൾ പോയിട്ടില്ലെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അതുകൊണ്ടാണ് കുചേലൻ സിനിമയുടെ സെറ്റിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ബാധിക്കാഞ്ഞതെന്നും മംമ്ത വ്യക്തമാക്കി. 

മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. അഭിരാമിയും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിൽ ലൈവ് ആണ് മംമ്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മംമ്തയുടെ ആരോപണങ്ങളെക്കുറിച്ച് നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ന‌ടി മാളവിക മേനോൻ തന്റെ മേക്കപ്പിനെ വിമർശിച്ചതിനെതിരെ നയൻതാര രം​ഗത്ത് വന്നിരുന്നു.

#mamthamohandas #against #pr #work

Next TV

Related Stories
#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

Jun 27, 2024 09:33 PM

#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി...

Read More >>
#Madhupal  |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

Jun 27, 2024 09:22 PM

#Madhupal |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക്...

Read More >>
#mammootty |  'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

Jun 27, 2024 09:07 PM

#mammootty | 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

റാഷിനും സിദ്ധിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ...

Read More >>
#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

Jun 27, 2024 08:26 PM

#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

ഭിന്നശേഷിക്കാരനായ റാഷിനെ മാറ്റി നിർത്താതെ എല്ലാത്തിനും കൂടെ കൂട്ടുകയായിരുന്നു ഷഹീൻ. മാത്രമല്ല തന്റെ ഭാര്യയായി വന്നയാളും സഹോദരനുമായി നല്ല...

Read More >>
#krishnashankar | ആദ്യം കളിയാക്കി, പിന്നെ മമ്മൂക്ക ചീത്ത പറഞ്ഞു; പേടിയായിരുന്നു എനിക്ക്: കൃഷ്ണ ശങ്കർ

Jun 27, 2024 08:21 PM

#krishnashankar | ആദ്യം കളിയാക്കി, പിന്നെ മമ്മൂക്ക ചീത്ത പറഞ്ഞു; പേടിയായിരുന്നു എനിക്ക്: കൃഷ്ണ ശങ്കർ

പ്രേമത്തിലൂടെ വന്നവരെല്ലാം സിനിമയിൽ ഉയരങ്ങളിലെത്തി. ഇവർ ഒരുമിച്ച് ചില സിനിമകൾ ചെയ്തെങ്കിലും വിജയിച്ചില്ല....

Read More >>
#bharathansmrithivediaward |  ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

Jun 27, 2024 04:57 PM

#bharathansmrithivediaward | ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

ജൂലൈ 30ന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ഉർവശിക്കും ബ്ലെസിക്കും പുരസ്കാരങ്ങൾ...

Read More >>
Top Stories

News Roundup