#DharmajanBolgatty | 'അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ ചാള കിട്ടിയിരുന്ന കാലമുണ്ടായിരുന്നു' - ധർമജൻ

#DharmajanBolgatty | 'അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ ചാള കിട്ടിയിരുന്ന കാലമുണ്ടായിരുന്നു' -  ധർമജൻ
Jun 19, 2024 12:00 PM | By Susmitha Surendran

(moviemax.in)  സംസ്ഥാനത്ത് മത്തിവില ഒരാഴ്ചയായി ഉയർന്നുതന്നെ നിൽക്കുന്നു. കിലോക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന.

നാട്ടിൽ ട്രോളിംഗ് നിരോധനം വന്നതോടെയാണ് മത്തി കേറി കൊളുത്തിയത്. വിപണിയിൽ ഇന്ന് രാജാവാണ് മത്തി. വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ മത്തി ഒരാഴ്ചയായിട്ടും തയ്യാറായിട്ടില്ല.

ഒരാഴ്ച മുൻപ് 300 രൂപ ആയിരുന്നെങ്കിൽ ഇന്ന് വില പലയിടത്തും കിലോയ്ക്ക് 400 വരെ ഉയർന്നു. വില കൂടിയതോടെ വാങ്ങാതെ പലരും തിരിച്ചുപോവുകയാണ്.

400 രൂപയ്ക്ക് മത്തി വാങ്ങുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ചില വീട്ടമ്മമാർ പറയുന്നു. ചാളയില്ലാതെ പറ്റില്ലെന്നും എത്ര വില കൂട്ടിയാലും വാങ്ങുമെന്നും മറ്റു ചിലർ.

നേരത്തെ അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ ചാള കിട്ടുമായിരുന്നെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. ചാള ഇന്ന് ഭയങ്കര വിലയുള്ള മീനായി മാറിയെന്നും ധർമജൻ പറഞ്ഞു.

ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്കാണ് ഇപ്പോള്‍ ഡിമാൻഡും വിലയും. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.

#fish #price #touches #rs400 #kerala #DharmajanBolgatty

Next TV

Related Stories
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

Jul 1, 2025 02:28 PM

'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മമ്മൂട്ടിയുടെ ജീവിതം മഹാരാജ് കോളേജിന്റെ സിലബസിൽ പാഠ്യ...

Read More >>
Top Stories










News Roundup






https://moviemax.in/-