#revathi | കല്യാണത്തിന് മുന്‍പേ അതൊക്കെ ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നി! വിവാഹത്തെ പറ്റി രേവതിയുടെ വാക്കുകള്‍

#revathi | കല്യാണത്തിന് മുന്‍പേ അതൊക്കെ ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നി! വിവാഹത്തെ പറ്റി രേവതിയുടെ വാക്കുകള്‍
Jun 19, 2024 06:34 AM | By Susmitha Surendran

(moviemax.in)   തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മുന്‍നിരയില്‍ നിന്നിരുന്ന നടിയാണ് രേവതി. എണ്‍പതുകള്‍ മുതല്‍ മികച്ച നടിയായി വളര്‍ന്ന് വന്ന നടി ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്.

എന്നാല്‍ രേവതിയുടെ വിവാഹ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇതിന് കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ നടി തന്നെ തുറന്ന് സംസാരിച്ചിരുന്നു. 

നടിയെന്നതിലുപരി സംവിധായികയായും നിര്‍മ്മാതാവായിട്ടും ഇന്‍ഡസ്ട്രിയില്‍ പല വേഷങ്ങള്‍ ചെയ്തിട്ടുള്ള രേവതി ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്. മകളുടെ സിംഗിള്‍ മദറായി ജീവിക്കുന്നതിനെ പറ്റി രേവതി തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്നെ പറ്റിയുള്ള ചില രസകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. തന്റെ സിനിമാ യാത്രയെക്കുറിച്ചും ദാമ്പത്യത്തെ കുറിച്ചുമായിരുന്നു നടി പറഞ്ഞത്. 

ഭാരതിരാജയില്‍ നിന്നാണ് താന്‍ അഭിനയിക്കാനുള്ള പരിശീലനം നേടിയെടുത്തതെന്നും അദ്ദേഹമാണ് തന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതെന്നുമാണ് രേവതി പറയുന്നത്.

'മണ്‍ വാസനൈ' എന്ന ചിത്രത്തിലൂടെയാണ് രേവതി നായികയായി വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. അദ്ദേഹത്തെ പോലുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് പഠിക്കാന്‍ പോയിട്ട് ഡിപ്ലോമ നേടുന്നത് പോലെ വിലപ്പെട്ടതാണെന്നും നടി കൂട്ടിച്ചേര്‍ത്തു. 

അവരുടെ ഡയലോഗുകള്‍ കൃത്രിമമല്ല. നമ്മുടെ വീട്ടില്‍ സംസാരിക്കാറുള്ളത് പോലെയായിരിക്കും. പലതും നാടന്‍ ഭാഷയിലാണ് ഡയലോഗുകള്‍ എഴുതാറുള്ളത്. അവര്‍ കാരണമാണ് തനിക്ക് അഭിനയത്തില്‍ പക്വത ലഭിച്ചതെന്നുമാണ് രേവതി പറയുന്നത്. വായനയുടെ അനുഭൂതി ഉണ്ടാക്കി. ഒരു ഡയലോഗും മുഖാമുഖം എടുക്കാറില്ല എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. 

പതിനേഴാമത്തെ വയസ് മുതലാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അഭിനയിച്ചതിന് ശേഷം 20-ാമത്തെ വയസ്സില്‍ വിവാഹിതയായി. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ഞാന്‍ വിവാഹിതയാകുന്നത്.

അക്കാലത്ത് ഞാന്‍ പുന്നഗൈ മന്നന്‍, മൗനരാഗം എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തോളം അഭിനയിച്ചില്ലെങ്കിലും പിന്നീട് കിഴക്കു വാസല്‍, ദേവര്‍ മഗന്‍ തുടങ്ങിയ നല്ല ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 

വിവാഹത്തിന് ശേഷം എനിക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെയാണ് കല്യാണം കഴിച്ചത് തെറ്റാണെന്ന് തോന്നിയത്. പിന്നീട് എന്റെ കരിയര്‍ ഒന്ന് കൂടി നോക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നി.

ഒരുപാട് നല്ല സിനിമകള്‍ ചെയ്തതിന് ശേഷം വിവാഹം കഴിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തനിക്ക് തോന്നിയിരുന്നതായിട്ടാണ് രേവതി പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

തമിഴിലെ പ്രശസ്ത സംവിധായകനും നടനും ഛായാഗ്രാഹകനുമായ സുരേഷ് ചന്ദ്ര മേനോന്‍ ആയിരുന്നു രേവതിയുടെ ഭര്‍ത്താവ്. മരുമഗള്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് രേവതിയും സുരേഷും കണ്ടുമുട്ടുന്നത്.

വളരെ പെട്ടെന്ന് പ്രണയത്തിലായ താരങ്ങള്‍ വീട്ടുകാരുടെ അനുഗ്രഹത്തോട് കൂടിയാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ മക്കളൊന്നും ജനിച്ചില്ല. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രേവതിയും സുരേഷും വേര്‍പിരിയുന്നത്. നിലവില്‍ നടി ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് ജീവിക്കുകയാണ്. 

#actress #talked #about #her #film #journey #marriage.

Next TV

Related Stories
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










https://moviemax.in/-