'സിന്ദഗി'ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ-സന്തോഷം പങ്കുവെച്ചു ഷാം അബ്‍ദുൾ വഹാബ്

'സിന്ദഗി'ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ-സന്തോഷം പങ്കുവെച്ചു ഷാം അബ്‍ദുൾ വഹാബ്
Oct 4, 2021 09:49 PM | By Truevision Admin

മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലെത്തിച്ചേരുന്ന മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനം.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാന'ത്തിലെ ആദ്യ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് 'സിന്ദഗി' എന്ന ഗാനം പുറത്തിറങ്ങിയിരുന്നത്.


സിന്ദഗി എന്നുള്ള ഗാനത്തിന് മൂന്ന് ദിവസം കൊണ്ട് മൂന്നര മില്യണിലേറെ കാഴ്ചക്കാരെ ലഭിച്ചതിനും നല്ല സ്വീകരണം നൽകിയതിനും ഏവർക്കും നന്ദി അര്‍പ്പിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഹിഷാം അബ്‍ദുൾ വഹാബ്. വിശാൽ ജോൺസണും ഫേയ്സ് ചൗധരിയും ചേർന്നൊരുക്കിയതാണ് ഗാനത്തിന്‍റെ വരികള്‍. ഹിഷാം അബ്ദുൾ വഹാബും മെറിൻ ഗ്രിഗറിയും ഫേയ്സ് ചൗധരിയും ചേ‍ർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്. പി.ആര്‍.ഒ പി.ആര്‍.സുമേരന്‍. മാർച്ച് 12നാണ് സിനിമയുടെ റിലീസ്.

Sham Abdul Wahab takes over Zindagi and shares social media happiness

Next TV

Related Stories
Top Stories










News Roundup