#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി
Jun 15, 2024 09:40 PM | By Athira V

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചാണ് കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള കൂടിക്കാഴ്ചയെന്നും അപ്രതീക്ഷിത അതിഥിയായി മുൻ മന്ത്രി കെ കെ ശൈലജയും ട്രെയിനിൽ ഉണ്ടായിരുന്നുവെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/blackcatravi/posts/996246128532787?ref=embed_post

‘വന്ദേഭാരതത്തിൽ കേന്ദ്രമന്ത്രിയായതിന് ശേഷം എസ്‌ ജിയുമായുള്ള എൻ്റെ ആദ്യ കൂടിക്കാഴ്ച. ഒരു വലിയ ആലിംഗനത്തോടെ എനിക്ക് എസ്ജിയെ അഭിനന്ദിക്കണം. പിന്നെ കെ കെ ശൈലജ ടീച്ചറുമായും ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച്ച നടത്തി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ എന്നാണ് മേജർ രവി ചിത്രത്തോടൊപ്പം കുറിച്ചത്.

അതേസമയം മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധാനപ്പട്ടം അണിയുന്നത്.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

#majorravi #meet #sureshgopi #kkshailaja

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
Top Stories

News Roundup