#AmritaNair| 'മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത ഇല്ല'; ദുരനുഭവം പങ്കുവച്ച് നടി അമൃത നായർ

#AmritaNair| 'മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത ഇല്ല'; ദുരനുഭവം പങ്കുവച്ച് നടി അമൃത നായർ
Jun 10, 2024 09:26 PM | By Meghababu

 കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന ജനപ്രീയ പരമ്പരയിലെ ശീതളിനെ അവതരിപ്പിച്ചാണ് അമൃത ശ്രദ്ധ നേടുന്നത്.

പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെയും ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അമൃത. താരം പങ്കുവയ്ക്കുന്ന പോസ്റ്റും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ അമൃതയുടെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

താൻ‌ പഠിച്ച സ്കൂളിലെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥിയായി ക്ഷണിച്ചെന്നും എന്നാൽ പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കി എന്നും അമൃത വെളിപ്പെടുത്തി. "ബഹുമതി, പരിഗണന അതുമല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വില നല്‍കുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്.

അവന്‍ അല്ലെങ്കില്‍ അവള്‍, അവരുടെ കര്‍മ്മ പാതയില്‍ വിജയിക്കുമ്പോള്‍, എന്നാണ് എന്റെ വിശ്വാസം.. ഞാന്‍ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളില്‍ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാന്‍ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേര്‍ക്കെങ്കിലും എന്നെ അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ ആ നിലയില്‍ എന്നെ അവരുടെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്‌നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടില്‍ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓര്‍ക്കുമ്പോഴാണ് എനിക്കേറെ വിഷമം" എന്ന് നടി പറയുന്നു.

"ഞാന്‍ പഠിച്ച എന്റെ സ്വന്തം സ്‌കൂളിന്റെ ശതാബ്തി ആഘോഷത്തില്‍ എന്നെ അതിഥിയായി വിളിച്ചപ്പോ ശെരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്..ആ ചടങ്ങില്‍ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി,

പോകാന്‍ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനില്‍ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകന്‍ എന്നെ വിളിച്ചു പറയുന്നത്..അതിനു അവര്‍ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് ''മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത'' എനിക്കില്ലെന്നായിരുന്നു ആ കാരണം എന്നും താരം പറയുന്നുണ്ട്. പിന്നാലെ താരത്തെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

#eligible #sit #with #minister #Actress #Amrita #Nair #shared #ordeal

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
Top Stories










GCC News