റിയാദ്: പ്രവാസികൾ റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് ഓർമ്മിപ്പിച്ച് സൗദി പാസ്‍പോർട്ട് വിഭാഗം.
എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല.
അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും. വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്‍പോർട്ട് വിഭാഗം വ്യക്തമാക്കി. എക്സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്.
സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.
Passport section requires expatriates to return to Saudi Arabia before the end of the re-entry period